يحاول ذهب - حر
'ഹൃദയപൂർവ്വം...സത്യേട്ടനൊപ്പം
August 16-31, 2025
|Nana Film
എഫ്.ബിയിൽ പതിവായി എന്തെങ്കിലും കുറിപ്പുകളെഴുതുന്ന ഒരാളാണ് സംവിധായകൻ സത്യൻ അന്തിക്കാട്. പുതിയ മോഹൻലാൽ ചിത്രം ഹൃദയ പൂർവ്വം) തുടങ്ങിയതിനുശേഷം അദ്ദേഹം എഴുതിയ ഒരു കുറിപ്പ് വായിക്കാനിടയായി
ആ സിനിമയുടെ ഷൂട്ടിംഗിനിടയിൽ മോഹൻലാൽ ചോദിച്ചുവത്രെ. "ഇന്നസെന്റും ഒടുവിൽ ഉണ്ണികൃഷ്ണനും മാമുക്കോയയും നെടുമുടി വേണുവും ലളിതച്ചേച്ചിയും ഒന്നുമില്ലാതെ സത്യേട്ടന്റെ സെറ്റ് എങ്ങനെയാണ് പൂർണ്ണമാകുക ആ ചോദ്യത്തിന് മറുപടിയായി സത്യൻ അന്തിക്കാട് പറഞ്ഞതിങ്ങനെയായിരുന്നു.
"അവരുടെയെല്ലാം ആത്മാവും അനുഗ്രഹവും നമ്മളോടൊപ്പമുണ്ടല്ലോ.. അതുമതി.'
സത്യൻ അന്തിക്കാടിന്റെ മുൻകാല സിനിമകളേതും ശ്രദ്ധിച്ചാലറിയാം, മേൽപ്പറഞ്ഞ നടന്മാരെല്ലാം സത്യൻ സിനിമകളിലെ പ്രധാന വേഷക്കാരായിരുന്നു. ഇതുപോലെ വേറെയുമുണ്ട്, അഭിനേതാക്കൾ. ജഗതി ശ്രീകുമാർ, സുകുമാരി, കരമന ജനാർദ്ദനൻ നായർ.... ഇങ്ങനെ പോകുന്നു.
ഈ അഭിനേതാക്കളെല്ലാം സ്ഥിരമായി സത്യൻ അന്തിക്കാട് സിനിമകളിൽ അഭിനയിക്കുന്നതു കൊണ്ടുതന്നെ മറ്റ് പല അഭിനേതാക്കൾക്കും അവസരങ്ങൾ നഷ്ടപ്പെടുന്നുണ്ടായിരുന്നു. സത്യൻ അന്തിക്കാട് പക്ഷേ, അവരെ ആരെയും മനപ്പൂർവ്വമായി അകറ്റി നിർത്തുന്നതുമായിരുന്നില്ല. സത്യൻ സിനിമകളിൽ ഒരു ചെറിയ വേഷത്തിലെങ്കിലും അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നു പല ആർട്ടിസ്റ്റും എന്നുള്ളതാണ് ഒരു സത്യം. ഒരിക്കൽ നടൻ മുകേഷ് ഇക്കാര്യം മനസ്സുതുറന്ന് വെളിപ്പെടുത്തി. ആ തുറന്നുപറച്ചിൽ നടന്നപ്പോഴാണ് സത്യൻ അന്തിക്കാടുപോലും അക്കാര്യം തിരിച്ചറിയുന്നത്. ഏറെ വൈകിയില്ല, വിനോദയാത്ര' എന്ന സിനിമയിൽ മുകേഷ് ഒരു പ്രധാന നടനായി അഭിനയി ച്ചു. ഒരുപാട് നാളുകൾക്കുശേഷം വിജയരാഘവനും സിദ്ധിഖും ഒക്കെ സത്യൻ ചിത്രത്തിൽ അഭിനയിച്ചു. ഇതെല്ലാം വലിയ വാർത്തകൾ പോലെ പ്രചരിക്കുന്നുണ്ടായിരുന്നു.
എന്തായാലും ഒരു കാര്യം സമ്മതിച്ചേ പറ്റൂ. മേൽപ്പറഞ്ഞ നടീനടന്മാരെല്ലാം സത്യൻ സിനിമകളിൽ അഭിനയിക്കുമ്പോഴും പ്രേക്ഷകർക്ക് ആവർത്തനവിരസത തോന്നാറില്ലായിരുന്നു. ആരും അതൊരു പരാതിയായി പറഞ്ഞുകേട്ടിട്ടുമില്ല.
ഇനി പറയാൻ പോകുന്നത് മറ്റൊരു കാര്യമാണ്. അഭിനേതാക്കളുടെ കാര്യം മാത്രമായിരിക്കും പ്രേക്ഷകർക്ക് അറിയാവുന്നത്. സത്യൻസിനിമകളിലെ ടെക്നീഷ്യൻസിന്റെ കാര്യത്തിലും ഈ രീതി തന്നെയാണ് തുടരുന്നതെന്ന കാര്യം സിനിമയ്ക്കുള്ളിലെ സിനിമാക്കാർക്ക് മാത്രമായിരിക്കും അറിയാൻ കഴിയുക.
ആദ്യകാല സത്യൻ സിനിമകളിലെ ക്യാമറാമാൻമാർ ആരൊക്കെയായിരുന്നുവെന്നറിയാമോ? ആനന്ദക്കുട്ടനും വിപിൻ മോഹനും. ഇവർ രണ്ടു പേരും ഒരുപാട് സത്യൻ സിനിമകൾക്കു വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ളവരാണ്.
هذه القصة من طبعة August 16-31, 2025 من Nana Film.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Nana Film
Nana Film
ഡാൻസാഫ്
എൻ.വി.പി ക്രിയേഷൻസ്, കെ.ജി.എഫ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
1 min
April 16-30, 2026
Nana Film
കാർമെൻ ഹാപ്പിയാണ്
ചത്താപച്ച എന്ന സിനിമയിലൂടെ നായികയായി കടന്നുവരുന്ന കാർമെൻ എസ്. മാത്യുവിന്റെ വിശേഷങ്ങളിലേയ്ക്ക്
1 min
April 16-30, 2026
Nana Film
ചരിത്രം വഴിമാറുന്നു
മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ നൂറാം ചിത്രം
1 min
April 16-30, 2026
Nana Film
തമിഴിൽ തിരക്കേറുന്ന മമിത ബൈജു
ഒരുപാട് സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങൾ അവതരിച്ച സൂരി പിന്നീട് ഹീറോയായി പ്രൊമോഷൻ നേടി
1 min
April 16-30, 2026
Nana Film
സന്തോഷ് ട്രോഫി
ജയ ജയ ജയ ജയ ഹേ', 'ഗുരുവായൂരമ്പല നടയിൽ' എന്നീ ചിത്രങ്ങൾക്കു ശേഷം വിപിൻദാസ് ഒരുക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ സിനിമാലോകമാണ് സന്തോഷ് ട്രോഫിയെ കാത്തിരിക്കുന്നത്
1 min
April 16-30, 2026
Nana Film
സ്വപ്നങ്ങളുടെ കഥയോട്ടം!
കാഞ്ഞങ്ങാട്ടുനിന്നും വെള്ളിത്തിരയിലേക്കൊരു ഋഷികേശ് യാത്ര
2 mins
April 1-15, 2026
Nana Film
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...
തന്റെ സിനിമാക്കാലത്തെക്കുറിച്ചും വിഷുക്കാലത്തെക്കുറിച്ചും നടി നിഷിഗോവിന്ദ് പറഞ്ഞുതുടങ്ങിയതിങ്ങനെ...
1 min
April 1-15, 2026
Nana Film
പഗിടകളി
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
1 mins
April 1-15, 2026
Nana Film
നീ കൊ ഞാ ചാ മുതൽ സ്പാ വരെ
2013 ൽ അന്നത്തെ ഫ്രഷ് ഫേസുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗിരീഷ് മനോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നീ കൊ ഞാ ചാ എന്ന സിനിമ ആരും മറക്കാൻ ഇടയില്ല. അതിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച നടിയാണ് പൂജിതമേനോൻ. ആങ്കറായും ടെലിവിഷൻ പേഴ്സനായും നടിയായും പിന്നീട് ഒരുപാട് കാലമായി മലയാളികൾക്കിടയിൽ പൂജിതയുണ്ട്. നടിയുടെ ഏറ്റവും പുതിയ സിനിമ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പാ ആണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പൂജിതമേനോൻ.
2 mins
April 1-15, 2026
Nana Film
സ്പാ തന്ന ഭാഗ്യം
മറിമായത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ശ്രീലക്ഷ്മി ഭട്ട് ഇപ്പോൾ സ്പാ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമാകുകയാണ്.
1 min
April 1-15, 2026
Listen
Translate
Change font size
