يحاول ذهب - حر

പൊടിക്കഥ

February 18,2023

|

Manorama Weekly

കഥക്കൂട്ട് 

- തോമസ് ജേക്കബ്

പൊടിക്കഥ

മൂക്കിപ്പൊടി വലിക്കുന്നവരെ ഇന്നു പൊടിയിട്ടു നോക്കിയാലും കണ്ടുകിട്ടാൻ പ്രയാസമാണ്. അരനൂറ്റാണ്ടിനു മുൻപ് ഇതായിരുന്നില്ല സ്ഥിതി. പൊടി വിൽക്കുന്ന കടകൾ നാടെങ്ങുമുണ്ടായിരുന്നു. വലിക്കുന്നവർ മടിയിൽ വയ്ക്കാവുന്ന ചെറിയ പൊടിക്കുപ്പിയുമായി വന്ന്, കുപ്പിയിലും മൂക്കിലും പൊടി നിറച്ച് അവിടെയാകെ തുമ്മി നാശമാക്കി മടങ്ങിപ്പോകും.

പൊടിവലിക്കാർ അടുത്തു വരുമ്പോഴേ പൊടിമണം കൊണ്ട് അവരെ തിരിച്ചറിയാം. പല തവണ മൂക്കു തുടച്ച് അവരുടെ തൂവാലയ്ക്ക പൊടിയുടെ നിറമായിട്ടുണ്ടാവും. ഷർട്ടിലുമുണ്ടാവും പൊടിയുടെ നിക്ഷേപങ്ങൾ.

അന്നൊക്കെ ഒരു സർക്കാർ ഓഫിസിൽ പരിചയമില്ലാത്തവരുടെയിടയിലേക്കു കടന്നു ചെല്ലുമ്പോൾ പുറത്തെടുത്താൽ മതി പരിചയങ്ങളുണ്ടാക്കാൻ. നമ്മൾ പൊടി എടുത്തൊന്നു വലിക്കുമ്പോൾ ഓഫിസിനുള്ളിൽ രണ്ടു മൂന്നു കൈകളുയരും, പൊടിക്കുപ്പിയൊന്നു കെ പൊടിക്കുപ്പിയൊന്നു മറിഞ്ഞു കിട്ടാൻ. ആ ബന്ധം മതി നമ്മൾ വന്ന കാര്യം എന്തെന്ന് ഒരു അടുപ്പത്തോടെ പറയാൻ.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ സർവത്ര പൊടിവലിക്കാരായിരുന്നു. ബംഗാളിൽ അന്നൊക്കെ പൊടി വലിക്കുകയോ മുറുക്കുകയോ ചെയ്യാത്ത ഒരു പു രുഷനും ഇല്ലായിരുന്നു. മുറുക്കിത്തുപ്പാൻ ഓഫിസുകളിൽ ഓരോ മേശയ്ക്കടിയിലും ഓരോ കോളാമ്പി ഉണ്ടാവും. അന്ന് ഉത്തരേന്ത്യയിൽ എവിടെച്ചെന്നാലും ഓഫിസിലെ ഏണിപ്പടികളിൽ "ഇവിടെ തുപ്പുക എന്നൊരു ബോർഡും കാണുമായിരുന്നു. അവിടെ വിസ്താരമേറിയ ഒരു പാത്രത്തിൽ പൂഴി നിറച്ചുവച്ചിരിക്കും.

المزيد من القصص من Manorama Weekly

Translate

Share

-
+

Change font size