يحاول ذهب - حر

നർമസുരഭിലം

December 17,2022

|

Manorama Weekly

കഥക്കൂട്ട്

- തോമസ് ജേക്കബ്

നർമസുരഭിലം

അരക്കഴഞ്ചു നർമമെങ്കിലുമില്ലാതെ ഇന്നു രക്ഷപ്പെടാൻ പ്രയാസമാണ്. ഏതു സാഹചര്യത്തെയും നർമംകൊണ്ടും പ്രത്യുൽപന്നമതിത്വംകൊണ്ടും നേരിടാൻ കഴിവുള്ളവ രാണ് ഇന്ന് ഉയരങ്ങളിലെത്തുന്നത്.

റഷ്യൻ പ്രസിഡന്റ് മിഖായൽ ഗോർബ ച്ചോവ് ഹവാർഡ് സർവകലാശാലയിലെ കെന്നഡി സ്കൂളിൽ സംസാരിക്കുകയായിരുന്നു. 1963ൽ കെന്നഡിക്കു പകരം റഷ്യൻ അധികാരി ക്രൂഷ്ചോവാണ് വധിക്കപ്പെട്ടിരുന്നതെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് അദ്ദേഹത്തോട് ഒരാൾ ചോദിച്ചു. വിധവയായിത്തീർന്ന ജാക്വിലിൻ കെന്നഡി ഗ്രീക്ക് കോടീശ്വരന്റെ ഭാര്യയായിത്തീർന്നത് ഓർത്തുകൊണ്ടു ചോദ്യകർത്താവിനെ തറപ്പിച്ചൊന്നു നോക്കി ഗോർബച്ചോവ് പറഞ്ഞു. അരിസ്റ്റോട്ടിൽ ഒനാസിസ് മിസിസ് ക്രൂഷ്ചോവിനെ വിവാഹം കഴിക്കുമായിരുന്നെന്ന് എനിക്കു തോന്നുന്നില്ല.

ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ പഠിച്ച് പ്രമുഖർ കോളജ് അവർക്ക് എന്തു നൽകിയെന്ന് അവിടത്തെ വിസിറ്റേഴ്സ് ഡയറിയിൽ എഴുതാറുണ്ട്.

മുൻ വിദേശകാര്യമന്ത്രി നട്വർ സിങ് കോളജിനോടുള്ള ആരാധനയോടെ ഇടതു വശത്തെ പേജിൽ ഇങ്ങനെ എഴുതി: ഞാൻ ഇന്ന് എന്താണോ അതിനു കാരണം ഈ കോളജാണ്.

അതിന്റെ വലതുവശത്തെ പേജ് കിട്ടിയത് മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർക്കാണ്. അദ്ദേഹം എഴുതി വെറുതെ കോളജിനെ പഴിച്ചിട്ട് എന്തുകാര്യം?

المزيد من القصص من Manorama Weekly

Translate

Share

-
+

Change font size