يحاول ذهب - حر

ബൊമ്മിക്കു പിന്നിൽ സുധയും സത്യയും

August 13, 2022

|

Manorama Weekly

ഒരുപാട് സന്തോഷത്തിലാണു ഞാൻ. അവാർഡ് കിട്ടി എന്ന സന്തോഷം മാത്രമല്ല, ചെയ്ത ഇത്രയധികം വർക്ക് ഒരു സിനിമയ്ക്ക് അവാർഡ് കിട്ടി എന്നതാണ് എന്റെ സംതൃപ്തി.

- സന്ധ്യ കെ.പി

ബൊമ്മിക്കു പിന്നിൽ സുധയും സത്യയും

തൃശൂർ ജില്ലയിലെ പാട്ടുരായ്ക്കലിൽ അപർണ ബാലമുരളിയുടെ "കൃഷ്ണകടാക്ഷം' വീട് ഇപ്പോഴും ദേശീയ പുരസ്കാരത്തിന്റെ ആഹ്ലാദ നിറവിലാണ്. പൊള്ളാച്ചിയിലെ ഉത്തരം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണ് 'സൂരറൈപോട്' എന്ന ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം തന്നെ തേടിയെത്തിയ നേടിയ വാർത്ത അപർണ അറിയുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിലൂടെ നായികയായി മാത്രമല്ല, പിന്നണി ഗായികയായി കൂടിയാണ് അപർണ അരങ്ങേറ്റം കുറിച്ചത്. "മൗനങ്ങൾ മിണ്ടുമൊരീ നേരത്ത്' എന്ന ഗാനം അപർണയെ കൂടുതൽ ശ്രദ്ധേയയാക്കി. തുടർന്നും ഒട്ടേറെ ചിത്രങ്ങളിൽ നായികയായും ഗായികയായും അപർണ മാറ്റുരച്ചു. ആ യാത്ര ഇപ്പോൾ ദേശീയ പുരസ്കാരത്തിന്റെ നിറവിൽ എത്തിനിൽക്കുമ്പോൾ സൂര റൈപോട്' എന്ന ചിത്രത്തെക്കുറിച്ചും ബൊമ്മിയെക്കുറിച്ചും അപർണ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

ഏറെ നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടിയ ചിത്രമാണ് "സൂരറൈപോട്'. ബൊമ്മി എന്ന കഥാപാത്രത്തിന് അവാർഡ് പ്രതീക്ഷിച്ചിരുന്നോ?

അവാർഡ് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ബൊമ്മി എന്ന കഥാപാത്രം എന്നെ ഏൽപിച്ചപ്പോൾ അതിലേക്ക് എന്റെ പരമാവധി മനസ്സ് അർപ്പിച്ച് ഏറ്റവും നല്ല പ്രകടനം കാഴ്ചവയ്ക്കുക എന്നതുമാത്രമായി രുന്നു ലക്ഷ്യം. സംവിധായിക സുധ കൊങ്കര പ്രസാദ് മാഡം എന്നിൽ അർപ്പിച്ച വിശ്വാസവും പ്രതീക്ഷയുമാണ് ബൊമ്മി. അതിനോട് നീതി പുലർത്തുക എന്നതായിരുന്നു പ്രഥമ പരിഗണന. ബൊമ്മിയാകാൻ വേണ്ടി നന്നായി പ്രയത്നിച്ചിട്ടുണ്ട്. ആ പ്രയത്നത്തിനുള്ള അംഗീകാരമായാണ് ഈ അവാർഡിനെ കാണുന്നത്.

المزيد من القصص من Manorama Weekly

Translate

Share

-
+

Change font size