Mathrubhumi Illustrated - May 14, 2023Add to Favorites

Mathrubhumi Illustrated - May 14, 2023Add to Favorites

انطلق بلا حدود مع Magzter GOLD

اقرأ Mathrubhumi Illustrated بالإضافة إلى 8,500+ المجلات والصحف الأخرى باشتراك واحد فقط  عرض الكتالوج

1 شهر $9.99

1 سنة$99.99

$8/ شهر

(OR)

اشترك فقط في Mathrubhumi Illustrated

سنة واحدة $19.99

يحفظ 61%

شراء هذه القضية $0.99

هدية Mathrubhumi Illustrated

7-Day No Questions Asked Refund7 أيام بدون أسئلة
طلب سياسة الاسترداد

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

تم التحقق من أنها آمنة
قسط

في هذه القضية

Kathakal, Kavithakal, Articles, Katha, Kavitha, Vayanakar Ezhuthunnu, Pusthaka Niroopanam, Pusthakakkuripukal, Mathrubhasha Malayalam, Second Language, College Magazine, Bala Pamkthi, Charithrapatham, True Copy etc.

നരവംശശാസ്ത്രത്തിലെ “മാൻഹാട്ടൻ പ്രോജക്ട്

മനുഷ്യവർഗത്തിന്റെ ഉദ്ഭവം മുതൽ ഇരുകാൽ നടത്തത്തിന്റെ പരിണാമം വരെ മാറ്റിയെഴുതാൻ, 44 ലക്ഷം വർഷം പഴക്കമുള്ള ഒരു സ്ത്രീയുടെ അസ്ഥികൂടം കാരണമായി എന്നത് കൗതുകമുണർത്തുന്ന കഥയാണ്. കിഴക്കൻ എത്യോപ്യയിലെ അഫാർ മേഖലയിൽ നിന്ന് 1994- ൽ കണ്ടെത്തിയ ആർഡി'യെന്ന ആ പ്രാചീനസ്ത്രീയുടെ രഹസ്യങ്ങൾ മനസ്സിലാക്കാൻ 47 അന്താരാഷ്ട്രഗവേഷകരുടെ15 വർഷത്തെ ദൗത്യം വേണ്ടിവന്നു. രഹസ്യസ്വഭാവം കൊണ്ട് ആ പഠനപദ്ധതി, നരവംശശാസ്ത്രത്തിലെ മാൻഹാട്ടൻ പ്രോജക്ട് എന്ന് പരിഹസിക്കപ്പെട്ടു. കെർമിറ്റ് പാറ്റിസൺ രചിച്ച 'ഫോസിൽ മെൻ പറയുന്നത് ആ ദൗത്യത്തിന്റെ ഇതുവരെ അറിയാത്ത ചരിത്രമാണ്. പരിണാമവും ഫോസിൽ പഠനവുമൊക്കെ പാഠപുസ്തകങ്ങളിൽനി ന്നുപോലും ഒഴിവാക്കാൻ ശ്രമം നടക്കുന്ന ഇക്കാലത്ത് ഇത്തരം ചരിത്രങ്ങളുടെ പ്രസക്തി ഏറുന്നു.

നരവംശശാസ്ത്രത്തിലെ “മാൻഹാട്ടൻ പ്രോജക്ട്

9 mins

വള്ളുവനാട്

ഇരുപതിലേറെ വർഷങ്ങൾക്കുശേഷമാണ്, രാധിക, രഞ്ജിയെ കണ്ടത്. പത്തൊൻപത് വയസ്സിൽനിന്നൊരാൾ നാല്പതുകളിലേക്ക് യാത്രചെയ്യുമ്പോൾ അയാൾ താണ്ടുന്ന ദൂരം, വർഷങ്ങൾകൊണ്ട് എണ്ണിത്തീർക്കാനാ വുന്നതല്ല.

വള്ളുവനാട്

7 mins

പ്രബുദ്ധതയുടെ കൈവിരലുകൾ

പാബ്ലോ പിക്കാസോയുടെ കലാപ്രപഞ്ചത്തിലൂടെ ഒരു ഇന്ത്യൻ ചിത്രകാരൻ നടത്തുന്ന യാത്രയാണിത്. അവിാനിലെ കന്യകമാർ എന്ന1907-ലെ ചിത്രവും ലോകചിത്രകലയെ ആഴത്തിൽ സ്വാധീനിച്ച ഗുർണിക്കയും ഉൾപ്പടെയു ള്ളവ നേരിട്ടനുഭവിച്ചതിന്റെ ഓർമകൾ. പിക്കാസോയുടെ ജീവിതത്തിലൂടെയും നിലപാടുകളിലൂടെയും വിചിത്രമായ ബന്ധങ്ങളി ലൂടെയും ഈ കുറിപ്പ് യാത്രചെയ്യുന്നു. വിയോഗത്തിന്റെ അമ്പതാമാണ്ടിൽ മഹാനായ ചിത്രകാരന് ചിത്രകലാലോകം നൽകുന്ന അഭിവാദ്യംകൂടിയാണ് ഈ എഴുത്ത്.

പ്രബുദ്ധതയുടെ കൈവിരലുകൾ

7 mins

പൗരസമൂഹത്തെ ഭയക്കുന്നതാര്?

ഏപ്രിൽമാസമാദ്യം, കർണാടകയിലെ മൂന്ന് ഡസൻ സന്നദ്ധസംഘടനകൾ കൂട്ടായി ഇരുന്നു കൊണ്ട് ഒരു അവകാശപത്രിക തയ്യാറാക്കി. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ രാഷ്ട്രീയപാർട്ടികൾക്കും അവരാ പത്രിക കൈമാറി. സിവിൽ സൊസൈറ്റി ഫോറം' എന്ന് പേരിട്ട ആ കൂട്ടായ്മയിൽ ദളിതരുടെയും വനിതകളുടെയും ചേരിനിവാ സികളുടെയും അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളുണ്ടായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ശുചീകരണം എന്നീ മേഖലകളിലുള്ള സംഘടനകളും ഇന്ത്യൻ ഭരണഘട നയുടെ 73, 74 ഭേദഗതികളിലൂടെ മുന്നോട്ടുവെച്ച രാഷ്ട്രീയവികേന്ദ്രീകരണം പൂർണമായതോതിൽ നടപ്പാക്കണമെന്നാവശ്യപ്പെടുന്ന സംഘടനകളും കൂട്ടായ്മയിൽ ഭാഗഭാക്കായി. 20 പേജ് വരുന്ന അവകാശപത്രിക അവർ ഇംഗ്ലീഷിലും കന്നഡയിലുമായി അച്ചടിച്ചു. സംസ്ഥാനത്തെ അടിസ്ഥാനവി ഭാഗങ്ങൾ നേരിടുന്ന വിവിധങ്ങളായ വെല്ലുവിളികളും പ്രതിസന്ധികളും അതിൽ വിവരിക്കുന്നുണ്ടാ യിരുന്നു.

പൗരസമൂഹത്തെ ഭയക്കുന്നതാര്?

3 mins

രാജാക്കന്മാരും ആശ്രിതരും

പ്രാദേശികമേഖലകളിൽ ഭരണം നടത്തിയിരുന്ന നിരവധി ചെറുകിടരാജാക്ക ന്മാർ തുടങ്ങി തിരുവിതാംകൂർ രാജാക്കന്മാർ വരെയുള്ള വ്യത്യസ്ത ഭരണാധികാരികളെ കേരളത്തിന്റെ ചരിത്രത്തിൽ കാണാം.

രാജാക്കന്മാരും ആശ്രിതരും

1 min

പാരഡിയുടെയും അതികഥയുടെയും വിളയാട്ടം

ആധുനിക സാഹിത്യവും അപസർപ്പക കൃതികളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന കാലത്താണ് മലയാള ത്തിൽ കുറ്റാന്വേഷണ നോവലിന്റെ പാരഡിയായി 1981 ൽ സേതുവിന്റെ വിളയാട്ടം എന്ന നോവൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. രണ്ടു പതിറ്റാണ്ടിനു ശേഷം 1999 ൽ വിളയാട്ടത്തിന്റെ പരിഷ്കരിച്ച പതിപ്പ് പ്രസിദ്ധീകരിച്ചു. ഇത്തരത്തിൽ ഒരു പാഠത്തിൽ നിന്ന് അടിസ്ഥാനപരമായ മാറ്റങ്ങളുള്ള പരിഷ്കരണങ്ങൾ മലയാള സാഹിത്യത്തിൽ വളരെ കുറവാണ്. അതുകൊണ്ടു തന്നെ രണ്ടു പാഠങ്ങളും തമ്മിലുള്ള വൈവി ധ്യങ്ങൾ ചർച്ച ചെയ്യുന്നു. ഒരേസമയം കല്പിതകഥയും കല്പിതകഥയെക്കുറിച്ചുള്ള കഥയുമായിത്തീരുന്ന വിളയാട്ടത്തിന്റെ സാംസ്കാരിക പഠനമാണിത്. അന്തിമമായ ഒരർഥം വാഗ്ദാനം ചെയ്യുന്ന അക്കാലത്തെ ആധുനികനോവൽ സങ്കല്പത്തെ ചോദ്യം ചെയ്യുകയും ഉത്തരാധുനിക കാലത്തെ രചനകളുടെ സ്വഭാവസ വിശേഷത ആന്തരികമായി നിലനിർത്തുകയും ചെയ്ത രചനയാണ് വിളയാട്ടം എന്ന് നിരീക്ഷിക്കുന്നു.

പാരഡിയുടെയും അതികഥയുടെയും വിളയാട്ടം

10+ mins

قراءة كل الأخبار من Mathrubhumi Illustrated

Mathrubhumi Illustrated Magazine Description:

الناشرThe Mathrubhumi Ptg & Pub Co

فئةNews

لغةMalayalam

تكرارWeekly

Launched on 18th January 1932, Mathrubhumi Illustrated Weekly is still the number-one literary weekly in Malayalam. All through the years the magazine has served the task of bringing out the best in Malayalam Literature for the readers.

  • cancel anytime إلغاء في أي وقت [ لا التزامات ]
  • digital only رقمي فقط
MAGZTER في الصحافة مشاهدة الكل