സാന്ത്വനമേകി സർക്കാർ സംവിധാനങ്ങൾ
Kudumbam|January 2024
സാന്ത്വന പരിചരണ രംഗത്തെ സർക്കാർ ഇടപെടലുകളെ കുറിച്ചും പാലിയേറ്റിവ് പ്രസ്ഥാനത്തിന്റെ പ്രവർത്തന ഘടനയെ കുറിച്ചും...
കെ.കെ. ബഷീർ kbasheerk@gmail.com
സാന്ത്വനമേകി സർക്കാർ സംവിധാനങ്ങൾ

മരണം യാഥാർഥ്യമാണെങ്കിലും വേദനയില്ലാതെ, അന്തസ്സോടെയുള്ള മരണം ഓരോ രോഗിക്കും അനുഭവിക്കാൻ കഴിയണം. എന്നാൽ, ലോകത്താകമാനമുള്ള പരിചരണം ലഭിക്കേണ്ട രോഗികളിൽ 10 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ ആവശ്യമായ അളവിലുള്ള പരിചരണം ലഭിക്കുന്നുള്ളൂവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. സാന്ത്വന പരിചരണമാണ് അന്തസ്സുള്ള മരണം ഉറപ്പുവരുത്തുന്നത്. മാരക രോഗം ബാധിച്ച് ദുരിതവും വേദനയും പേറുന്നവർക്ക് വേദനസംഹാരികളും സ്നേഹപൂർണമായ പരിചരണവും നൽകി രോഗിയുടെയും കുടുംബത്തിന്റെയും അവസ്ഥയെ മെച്ചപ്പെ ടുത്തുന്നതിനാണ് സാന്ത്വന പരിചരണമെന്ന് ലോകാരോഗ്യ സംഘടന വിവക്ഷിക്കുന്നത്.

സാന്ത്വന പരിചരണമെന്നാൽ ജീവിതാന്ത്യം പ്രതീക്ഷിക്കുന്ന രോഗികൾക്കുള്ള പരിചരണമായി ആദ്യ കാലത്ത് കണക്കാക്കിയിരുന്നുവെങ്കിലും ഇപ്പോൾ ഗുരുതരമായേക്കാവുന്ന രോഗങ്ങൾ ബാധിച്ചവർക്ക് ചികിത്സയോടൊപ്പം സാന്ത്വന പരിചരണവും നൽകിവരുന്നു. മരണപ്പെടുന്നവരെ സംസ്കരിക്കുന്നതിലും ശേഷം കുടും ബാംഗങ്ങൾക്കാവശ്യമായ പിന്തുണ നൽകുന്നതിലേക്കും വരെ ഇന്ന് പാലിയേറ്റിവ് കെയർ വികസിച്ചിട്ടുണ്ട്. സാന്ത്വന പരിചരണം ആഗോള ആരോഗ്യ പരിരക്ഷയുടെ (Universal H ealth Coverage) അവിഭാജ്യഘടകം തന്നെയാണെന്നാണ് ലോകാരോഗ്യ സംഘടന വിവക്ഷിച്ചിട്ടുള്ളത്.

കേരള മാതൃക

സമൂഹ നന്മക്കായുള്ള പ്രവർത്തനങ്ങളിൽ ജനകീയ കൂട്ടായ്മയെന്നത് കേരളത്തിന്റെ ഒരു രീതിയാണ്. 2008ലാണ് കേരളം പാലിയേറ്റിവ് പരിചരണ നയം രാജ്യത്താദ്യമായി പ്രഖ്യാപിക്കുന്നത്. സർക്കാർ തലത്തിലും സന്നദ്ധ സംഘടന തലത്തിലുമുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഈ പോളിസി വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ട്. മാത്രമല്ല, ചുരുക്കം മെഡിക്കൽ കോളജുക ളോടനുബന്ധിച്ചും സാമൂഹിക, സന്നദ്ധ സംഘടനകളുടെ കീഴിലും ഒതുങ്ങിനിന്നിരുന്ന പാലിയേറ്റിവ് കെയർ പ്രസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഈ പോളിസി സഹായകരമായി.

This story is from the January 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the January 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KUDUMBAMView All
ഒരു ദേശത്തിന്റെ അങ്കക്കഥ
Kudumbam

ഒരു ദേശത്തിന്റെ അങ്കക്കഥ

വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും

time-read
2 mins  |
May 2024
കുളിരേകാം, കൂളാകാം.
Kudumbam

കുളിരേകാം, കൂളാകാം.

വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...

time-read
2 mins  |
May 2024
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
Kudumbam

ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും

ടെക് അപ്ഡേഷൻ

time-read
2 mins  |
May 2024
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
Kudumbam

ലെറ്റേഴ്സിലെ അക്ഷരങ്ങൾ

വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 mins  |
May 2024
ഹലോ ഹനോയ്
Kudumbam

ഹലോ ഹനോയ്

ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...

time-read
3 mins  |
May 2024
ഡോക്ടർമാരുടെ ഉമ്മ
Kudumbam

ഡോക്ടർമാരുടെ ഉമ്മ

കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...

time-read
2 mins  |
May 2024
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
Kudumbam

അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്

കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...

time-read
4 mins  |
May 2024
സിനിമ തന്നെയാണ് മെയിൻ ഹോബി
Kudumbam

സിനിമ തന്നെയാണ് മെയിൻ ഹോബി

തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...

time-read
2 mins  |
May 2024
അറിയപ്പെടാത്ത വീരനായികമാർ
Kudumbam

അറിയപ്പെടാത്ത വീരനായികമാർ

ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും

time-read
1 min  |
May 2024
സിയന ടസ്കനിയുടെ പതക്കം
Kudumbam

സിയന ടസ്കനിയുടെ പതക്കം

മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...

time-read
3 mins  |
April 2024