കണ്ണീർപ്പാടത്തു വിളഞ്ഞ നൂറു മേനി
Kudumbam|December 2023
ഡ്രൈവർ വിസയിലെത്തി ദുരിതം ചുമന്ന് തളർന്നുവീണിടത്തുനിന്ന് കർഷകനായി ഉയിർത്തെഴുന്നേറ്റ പ്രവാസി നൗഷാദിന്റെ ജീവിതം...
നജിം കൊച്ചുകലുങ്ക്
കണ്ണീർപ്പാടത്തു വിളഞ്ഞ നൂറു മേനി

 21-ാം  വയസ്സിൽ, ഡ്രൈവർ ജോലിക്കെന്നു പറഞ്ഞ് പറ്റിക്കപ്പെട്ട് വാർക്കപ്പണിക്ക് തട്ടടിക്കാനെത്തി അറിയാത്ത പണികൾ ചെയ്തും എടുക്കാനാവാത്ത മണൽച്ചാക്കുകൾ എടുത്തും കുഴഞ്ഞു വീണിടത്തു നിന്നാണ്, പ്രവാസത്തിൽ നൗഷാദിന്റെ 'കരിയറിന്റെ തുടക്കം. ലൈസൻസ് എടുക്കാനുള്ള പ്രായമെത്തുംമുമ്പ് വണ്ടിപ്പണിക്കിറങ്ങേണ്ടിവന്ന പ്രാരബ്ധക്കാരനായിരുന്നു നാട്ടിൽ. 21 വയസ്സായപ്പോഴേക്കും സ്വദേശമായ ആലുവ തായിക്കാട്ടുകരയിലെ റോഡുകളിലൂടെ നാട്ടുകാരുടെ വിവിധ ആവശ്യങ്ങളുടെ ലോഡുകളുമായി ഓടിപ്പായുന്നൊരു അറിയപ്പെടുന്ന ലോറി ഡ്രൈവറായി മാറിക്കഴിഞ്ഞിരുന്നു. എന്നാൽ, മൂത്ത പെങ്ങളെ കെട്ടിച്ചുവിട്ടതിന്റെ കടം തീർക്കാനും ഇളയപെങ്ങളെ കെട്ടിക്കാനും ഓട്ടമില്ലാത്ത ദിവസം വീട് പട്ടിണിയാവുന്ന അവസ്ഥക്ക് പരിഹാരം കാണാനും നാട്ടിലെ റോഡിൽ വളയം പിടിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്ന തിരിച്ചറിവാണ് കോഴിക്കേട്ടെ ഒരു ട്രാവൽ ഏജന്റിന്റെ അടുത്തെത്തിച്ചത്. സൗദിയിൽ ട്രക്കോടിക്കുന്ന പണിയാണന്ന് പറഞ്ഞുകേട്ടപ്പോൾ മനോരഥം 140 കിലോമീറ്റർ വേഗത്തിൽ പാഞ്ഞു. സ്വപ്നങ്ങളുടെ ഒരു വലിയ ചാക്കുമായി ജിദ്ദയിൽ പറന്നിറങ്ങി.

പണിസ്ഥലമായ ത്വാഇഫി ലെ ഷറഫിയയിലേക്ക് കുന്നു കയറുമ്പോൾ വണ്ടിയെക്കാൾ വേഗത്തിൽ മോഹങ്ങൾ പാഞ്ഞു. വളയം പിടിക്കാനുള്ള വെമ്പലുമായി ചെന്നുകയറിയത് വാർക്കപ്പണിക്ക് വളക്കാനിട്ടിരിക്കുന്ന കമ്പികളുടെ അടുത്തേക്ക് കമ്പിവളക്കലും തട്ടടിക്കലും മണലും സിമൻറും മെറ്റലും ചുമക്കലും, അതുവരെ ചെയ്തിട്ടില്ലാത്ത പണികൾ.

കൂട്ടുപണിക്കാർ പാകിസ്താനികളാണ്. എത്ര ഭാരവും ഒറ്റക്ക് ചുമക്കാൻ മടിയില്ലാത്ത കായബലമുള്ളവർ. പണി തട്ടടിയെന്നാണ് പറഞ്ഞതെങ്കിലും സൂപ്പർവൈസറില്ലാത്ത നേരങ്ങളിൽ അവർ മണൽ നിറച്ച ചാക്കുകൾ തലയിലെടുത്തു വെച്ചിട്ട് മുകളിലേക്ക് കൈചൂണ്ടും. പണിനടക്കുന്ന കെട്ടിടത്തിന്റെ മൂന്നും നാലും നിലയിലേക്ക് ചുമന്നുകൊണ്ടുപേകാനാണ്. ഭാഷ അറിയില്ല, ഏതൊക്കെ ജോലിയാണ് ചെയ്യേണ്ടത് എന്നറിയില്ല. ഇതും താൻ ചെയ്യേണ്ട ജോലിയാണെന്നു കരുതി ഇരുനൂറും മുനൂറും കിലോയെങ്കിലും ഭാരമുള്ള മണൽച്ചാക്ക് തലയിലേന്തി വേച്ചുവേച്ചു നടക്കും. പടികൾ കയറുമ്പോൾ ഇരുമ്പുകട്ടിപോലെ തലക്കു മുകളിലിരുന്നു ഭാരിക്കും. കാൽമുട്ടുകൾ വേദനിക്കും. ഒരിക്കൽ മുട്ടുമടങ്ങി വീണുപോയി.

This story is from the December 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the December 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KUDUMBAMView All
യുനീക്കാണ് റോബോട്ടിക്സ് പഠനം
Kudumbam

യുനീക്കാണ് റോബോട്ടിക്സ് പഠനം

റോബോട്ടിക്സ് പഠനത്തിലൂടെ അവസരങ്ങളുടെ വലിയ ജാലകം തുറന്നിടുകയാണ് യുനീക് വേൾഡ് റോബോട്ടിക്സ്

time-read
1 min  |
May 2024
AI പഠനം കേരളത്തിൽ
Kudumbam

AI പഠനം കേരളത്തിൽ

വരും കാലങ്ങളിൽ തൊഴിൽ മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന മേഖല എ.ഐ തന്നെയാകും. കേരളത്തിലെ എ.ഐ പഠന സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയാം...

time-read
2 mins  |
May 2024
coool...drinks
Kudumbam

coool...drinks

പൊള്ളുന്ന ചൂടിൽനിന്ന് ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ചില സിംപ്ൾ ഡ്രിങ്ക്സ് വീട്ടിലൊരുക്കാം...

time-read
1 min  |
May 2024
സാന്ത്വനത്തിന്റെ സ്നേഹതീരം...
Kudumbam

സാന്ത്വനത്തിന്റെ സ്നേഹതീരം...

അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...

time-read
2 mins  |
May 2024
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
Kudumbam

ഉറക്കത്തിനു നേരെ കണ്ണടക്കരുത്

നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...

time-read
2 mins  |
May 2024
നെയ്തെടുത്ത സ്വപ്നങ്ങൾ
Kudumbam

നെയ്തെടുത്ത സ്വപ്നങ്ങൾ

ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...

time-read
2 mins  |
May 2024
ഒരു ദേശത്തിന്റെ അങ്കക്കഥ
Kudumbam

ഒരു ദേശത്തിന്റെ അങ്കക്കഥ

വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും

time-read
2 mins  |
May 2024
കുളിരേകാം, കൂളാകാം.
Kudumbam

കുളിരേകാം, കൂളാകാം.

വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...

time-read
2 mins  |
May 2024
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
Kudumbam

ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും

ടെക് അപ്ഡേഷൻ

time-read
2 mins  |
May 2024
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
Kudumbam

ലെറ്റേഴ്സിലെ അക്ഷരങ്ങൾ

വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 mins  |
May 2024