കല്ലുകളിൽ ചരിത്രമെഴുതിയ ഹംപിയിലേക്ക്...
Kudumbam|March 2023
ശിൽപങ്ങളും കൊട്ടാരങ്ങളും മണ്ഡപങ്ങളും നിറഞ്ഞ് അഴകു ചാർത്തുന്ന ക്ഷേത്ര ശേഷിപ്പുകളുടെ വിശാലഭൂമികയാണ് ഹംപി. കാഴ്ചകൾ കണ്ടുതീരാത്ത ഇടം. ഓരോ കല്ലിലും വിസ്മയം നിറച്ച പുരാതന നഗരത്തിലേക്കൊരു യാത്ര...
എ.വി. ഷെറിൻ
കല്ലുകളിൽ ചരിത്രമെഴുതിയ ഹംപിയിലേക്ക്...

ദീർഘനാളായി ‘ബക്കറ്റ് ലിസ്റ്റി'ലുള്ള ഇടമായിരുന്നു ഹംപി. കർണാടകയിലാണെങ്കിലും വേറെയേതോ വിദൂര ദേശത്തെത്തുന്നത്രയും ദൂരമുണ്ടെന്നു തോന്നിക്കുന്ന ഒരിടമായി അതങ്ങനെ കിടന്നു. ഒടുവിൽ, കോഴിക്കോടുനിന്ന് ഒരു ദിവസം കാലത്ത് മൈസൂരു ലക്ഷ്യമാക്കി കാറോടിച്ചു. വൈകീട്ട് നാലോടെ മൈസൂരുവിൽ. മൈസൂരുവിൽ പല കെട്ടിടങ്ങൾക്കുമുള്ള വിശാലതയും പ്രൗഢിയും റെയിൽവേ സ്റ്റേഷനുമുണ്ട്. കാർ അവിടെ പാർക്ക് ചെയ്തു. വൈകീട്ടുള്ള ഹംപി എക്സ്പ്രസിൽ മാസം മുമ്പേ സീറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. മൈസൂരുവിലെ ബോംബെ ട്രിഫാനി'യിൽനിന്ന് ഒരു ഹോട്ട് ബദാം മിൽക്കും റെയിൽവേ സ്റ്റേഷനടുത്തുള്ള ആനന്ദ ഭവനി'ൽനിന്ന് മൈസൂർ മസാല ദോശയും കഴിച്ച് ട്രെയിനിൽ കയറി.

കൺകുളിർക്കെ കാണാം ഹംപിയും ആനേഗുഡിയും

പിറ്റേന്ന് നേരം വെളുത്തതോടെ ഹോസ്പേട്ട് (HosapeteJunction) സ്റ്റേഷനിലിറങ്ങി. ഹോസ്പേട്ടിന് വിജയനഗര എന്ന പേരുമുണ്ട്. ഇവിടെ നിന്ന് 13 കിലോമീറ്റർ അകലെയാണ് ഹംപി. സ്വപ്നമോ യാഥാർഥ്യമോ എന്ന് തോന്നിപ്പിക്കുന്ന പുരാതന ക്ഷേത്രശേഷിപ്പുകളുടെ വിശാലഭൂമി. ഹംപിയിലേക്ക് പോകുന്നവർക്ക് താമസിക്കാൻ പറ്റിയ ഇടമാണ് ഹോസ്പേട്ട്, അല്ലെങ്കിൽ, ഹംപിക്ക് തൊട്ടരികെയുള്ള കമലാപുർ.

ഹംപിയിലെ കാഴ്ചകൾ കിലോമീറ്റർ കണക്കിന് ദൂരത്ത് ചിതറിക്കിടക്കുകയാണ്. അതിനാൽ, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള യാത്രക്ക് ഓട്ടോയോ ടാക്സിയോ നിർബന്ധം. ഹംപിയിൽ മോപ്പഡും സൈക്കിളും വാടകക്ക് കിട്ടും. പക്ഷേ, കൃത്യമായ സ്ഥലപരിചയമുള്ള ഒരു ഡ്രൈവർ വേണം. അങ്ങനെയെങ്കിൽ രണ്ടു ദിവസം കൊണ്ട് ഹംപിയും കിഷ്കിന്ദ എന്ന ആനേഗുഡിയും (Anegundi) കണ്ടു മടങ്ങാം. തുംഗഭദ്ര നദിയുടെ വടക്കൻ തീരത്താണ് ആനേഗുഡി. വ്യവസ്ഥാപിത സംവിധാനങ്ങളോടുള്ള കലഹവും അരാജകത്വവും ആഘോഷിച്ച 'ഹിപ്പികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഹംപി. ആനേഗുഡിക്കടുത്തുള്ള 'ഹിപ്പി ഐലൻഡ് ഇന്ന് സജീവമല്ല.

ക്ഷേത്രശേഷിപ്പുകളുടെ വിശാലഭൂമി

This story is from the March 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the March 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KUDUMBAMView All
ഒരു ദേശത്തിന്റെ അങ്കക്കഥ
Kudumbam

ഒരു ദേശത്തിന്റെ അങ്കക്കഥ

വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും

time-read
2 mins  |
May 2024
കുളിരേകാം, കൂളാകാം.
Kudumbam

കുളിരേകാം, കൂളാകാം.

വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...

time-read
2 mins  |
May 2024
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
Kudumbam

ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും

ടെക് അപ്ഡേഷൻ

time-read
2 mins  |
May 2024
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
Kudumbam

ലെറ്റേഴ്സിലെ അക്ഷരങ്ങൾ

വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 mins  |
May 2024
ഹലോ ഹനോയ്
Kudumbam

ഹലോ ഹനോയ്

ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...

time-read
3 mins  |
May 2024
ഡോക്ടർമാരുടെ ഉമ്മ
Kudumbam

ഡോക്ടർമാരുടെ ഉമ്മ

കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...

time-read
2 mins  |
May 2024
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
Kudumbam

അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്

കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...

time-read
4 mins  |
May 2024
സിനിമ തന്നെയാണ് മെയിൻ ഹോബി
Kudumbam

സിനിമ തന്നെയാണ് മെയിൻ ഹോബി

തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...

time-read
2 mins  |
May 2024
അറിയപ്പെടാത്ത വീരനായികമാർ
Kudumbam

അറിയപ്പെടാത്ത വീരനായികമാർ

ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും

time-read
1 min  |
May 2024
സിയന ടസ്കനിയുടെ പതക്കം
Kudumbam

സിയന ടസ്കനിയുടെ പതക്കം

മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...

time-read
3 mins  |
April 2024