ഓട്ടമാറ്റിക് ട്രാൻസ്മിഷൻ ഏത് തിരഞ്ഞെടുക്കണം
Fast Track|February 01,2024
വിപണിയിൽ ലഭ്യമായ ഓട്ടമാറ്റിക് ട്രാൻസ്മിഷനുകളെക്കുറിച്ചു വിശദമായി അറിയാം
കെ. ശങ്കരൻകുട്ടി
ഓട്ടമാറ്റിക് ട്രാൻസ്മിഷൻ ഏത് തിരഞ്ഞെടുക്കണം

കുതിച്ചും കിതച്ചുമുള്ള യാത്രയിൽ അടിക്കടി ഗിയർ മാറ്റിയും ക്ലച്ച് ചവിട്ടിയും മടുക്കുമ്പോൾ ഈ പൊല്ലാപ്പൊന്നും ഇല്ലാത്ത ഓട്ടമാറ്റിക് ഗിയർബോക്സായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഉപയോക്താക്കളുടെ താൽപര്യം തിരിച്ചറിഞ്ഞ് ഒട്ടെല്ലാ നിർമാതാക്കളും ഓട്ടമാറ്റിക് ഗിയർബോക്സുള്ള മോഡലുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. എന്നാൽ ഈയിനത്തിലുള്ള ഒരു വാഹനം വാങ്ങാനൊരുങ്ങുമ്പോൾ ഓട്ടമാറ്റിക് ഗിയർബോക്സുകളുടെ വൈവിധ്യം അൽപം ചിന്താക്കുഴപ്പമുണ്ടാക്കാം. കൂടുതൽ ഇന്ധനക്ഷമത നൽകുന്നതേത്? ഹൈവേയിൽ മിന്നിക്കാൻ പറ്റുന്ന ലാഗില്ലാത്ത ഗിയർബോക്സ് ഏത്? സിറ്റി ഡ്രൈവിന് ഇണങ്ങുന്നതേത്? ഇങ്ങനെ സംശയങ്ങളും ചോദ്യങ്ങളും ഒട്ടേറെയുണ്ടാകും.

പല പേരുകളിൽ അറിയപ്പെടുന്നുണ്ടങ്കിലും പ്രധാനമായി അഞ്ചിനം ഓട്ടമാറ്റിക് ഗിയർബോക്സുകളാണു നിലവിലുള്ളത്. ഓരോന്നിന്റെയും പ്രത്യേകതകൾ മനസ്സിലാക്കിയാൽ സ്വന്തം ഉപയോഗത്തിനും ഡ്രൈവിങ് ശൈലിക്കും ഇണങ്ങിയതു തിരഞ്ഞെടുക്കാൻ സാധിക്കും.

TC (ടോർക്ക് കൺവെർട്ടർ)

ഒരുകാലത്ത് ഓട്ടമാറ്റിക് എന്നു പറഞ്ഞാൽ ഈയിനം ഗിയർബോക്സ് ആണെന്ന ധാരണയുണ്ടായിരുന്നു. അമേരിക്കൻ വാഹന നിർമാതാക്കൾ ഭൂരിഭാഗവും ഉപയോഗി ച്ചിരുന്നതും തന്മൂലം ഗൾഫ് രാജ്യങ്ങളിൽ പരക്കെ കാണപ്പെട്ടിരുന്നതുമായ സാങ്കേതികവിദ്യയാണെന്നതായിരുന്നു കാരണം. ക്ലച്ചിന്റെ സ്ഥാനത്ത് ഒരു ഹൈഡ്രോളിക് കപ്ലിങ്ങും സാധാരണ ഗിയർ ബോക്സിനു പകരം പ്രത്യേക തരത്തിലുള്ള ഒരു ഗിയർ സംവിധാനവുമാണ് ഇതിലുള്ളത്. സവി ശേഷമായ ഒരു ദ്രാവകം (ട്രാൻസ്മിഷൻ ഫ്ലൂയിഡ്) ഉപയോഗിച്ച് എൻജിന്റെ ശക്തി ഗിയർ സംവിധാനത്തിലേക്കു പകരുന്നു. വാഹനം നേരിടുന്ന സാഹചര്യമനുസരിച്ച് (കയറ്റം, പെട്ടെന്നുള്ള വേഗം കൂട്ടൽ) ഗിയർ അനുപാതം സ്വയം ക്രമീകരിക്കപ്പെടും.

This story is from the February 01,2024 edition of Fast Track.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the February 01,2024 edition of Fast Track.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM FAST TRACKView All
Citroen EC3
Fast Track

Citroen EC3

കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3.

time-read
3 mins  |
May 01,2024
Hyundai Kona
Fast Track

Hyundai Kona

റേഞ്ച് 452 കി മീ

time-read
1 min  |
May 01,2024
Mahindra XUV 400
Fast Track

Mahindra XUV 400

കുറഞ്ഞ വിലയിൽ കരുത്തും റേഞ്ചും ഇലക്ട്രിക് എസ് യു വി   നോക്കുന്നവരെയാണ് എക്സ്യുവി 400 നോട്ടമിടുന്നത്.

time-read
2 mins  |
May 01,2024
KIA ev6
Fast Track

KIA ev6

റേഞ്ച് 708 കിമീ

time-read
1 min  |
May 01,2024
Hyundai Ioniq 5
Fast Track

Hyundai Ioniq 5

റേഞ്ച് 631 കിമീ

time-read
1 min  |
May 01,2024
Jaguar i Pace
Fast Track

Jaguar i Pace

റേഞ്ച് 480 കിമീ

time-read
1 min  |
May 01,2024
Mini Electric
Fast Track

Mini Electric

ഐക്കോണിക് ബ്രിട്ടിഷ് ബ്രാൻഡായ -മിനിയുടെ ആദ്യ ഇലക്ട്രിക് കാർ

time-read
1 min  |
May 01,2024
അമ്മാവ് വീഴുമ്പോൾ...
Fast Track

അമ്മാവ് വീഴുമ്പോൾ...

COFFEE BREAK

time-read
2 mins  |
April 01,2024
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
Fast Track

ഫാമിലിക്കായൊരു ഇ സ്കൂട്ടർ

ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ

time-read
2 mins  |
April 01,2024
പൊന്നല്ല.തനി തങ്കം
Fast Track

പൊന്നല്ല.തനി തങ്കം

ടാറ്റ ഇൻട്രാ വി20 ഗോൾഡ്; ഇന്ത്യയിലെ ആദ്യ ബൈ-ഫ്യൂവൽ പിക്കപ് ട്രക്ക്

time-read
2 mins  |
April 01,2024