താരാട്ടുമായി തൂവാനം
Fast Track|July 01,2023
മഴനിഴൽകാട്ടിലെ വെള്ളച്ചാട്ടത്തിൽ താമസം. ട്രെക്കിങ്. സിട്രോയെൻ സി3 ഇ-കാറിൽ യാത്ര...
പ്രവീൺ
താരാട്ടുമായി തൂവാനം

മഴപെയ്യാക്കാട്ടിൽ മഴചാറ്റൽ കൊണ്ടിരിക്കാൻ വരുന്നോ? മഴയുടെ നിഴലിൽ മറഞ്ഞിരിക്കുന്ന ചിന്നാർ കാട്ടിലേക്കു ഡ്രൈവ് ചെയ്യാം.

മഴ നിഴലുണ്ടോ?

മൺസൂൺ കാലത്തു സൂര്യനൊന്നു വെളിയിൽ വന്നാലല്ലേ മഴയ്ക്കു നിഴലുണ്ടോ എന്നു കാണാൻ പറ്റൂ... തോരാമഴ (ഈ കാലത്ത് അതൊരു സങ്കല്പമാണെങ്കിലും) യിൽ ഒന്നു വെളിച്ചം കാണണോ? തമിഴ്നാട്ടിലക്കു പോകേണ്ടി വരില്ലേ? വേണ്ട. കേരളത്തിലെ മഴനിഴൽകാടായ ചിന്നാറിലേക്കൊരു യാത്ര മതി, മലപ്പുറം മഴയുടെ നിഴൽ പെയ്യുന്നിടം കാണാൻ. ചിന്നാർ കാട്ടിൽ തൂവാനം എന്ന അതിമനോഹരമായ വെള്ളച്ചാട്ടമുണ്ട്. കാറ്റിൽ പാറിവരുന്ന നേരിയ മഴത്തുള്ളികൾ എന്നാണു തൂവാനം എന്ന വാക്കിന്റെ അർഥം. മഴനിഴൽ കാടിന്റെ ചൂടിൽ മഴചാറ്റൽപോലെ ജലകണികകൾ പറത്തിവിടുന്ന തൂവാനം വെള്ളച്ചാട്ടത്തിനരികെ, ആനകളിറങ്ങുന്ന കാട്ടിൽ താമസമാണ് ഇത്തവണ ട്രാവലോഗിൽ. കൂട്ടു വരുന്നതോ? സിട്രോയെന്നിന്റെ ഏറ്റവും പുതിയ സി3 ഇ എന്ന ഇലക്ട്രിക് കാർ ചിന്നാർ വരെ പോകുമ്പോൾ വേറേയൊരു പ്രശ്നമല്ലേ?

മഴ കൊണ്ടു മാത്രം...

സിട്രോയെൻ സി ഇയുമായി എറണാകുളത്തുനിന്നു യാത്ര തിരിക്കുമ്പോൾ 99.5% ബാറ്ററിയാണ് റേഞ്ച് കാണിച്ചത് 230 കിമീ ദൂരം. വൈറ്റില ഹബ്ബിൽ നിന്നു ചിന്നാറി ലേക്കുള്ള ദൂരം 177 കിമീ. ഒറ്റയാത സാധ്യമോ?

 വൈറ്റില മൂവാറ്റുപുഴ നേര്യമംഗലം-അടിമാലി-മൂന്നാർ മറയൂർ- ചിന്നാർ റൂട്ടിൽ ഏതാണ്ടു പകുതിയും കയറ്റം തന്നെ. അടിമാലിയിലെത്തും മുൻപ് നേര്യമംഗലം റൂട്ടിൽ ഏറെ ചെറിയ വെള്ളച്ചാട്ടങ്ങൾ. വാളറയിലെ ചെറിയ ചെക്ക്ഡാം നിറഞ്ഞുകവിഞ്ഞൊഴുകുന്നു. അപൂർവമായ കാഴ്ചയാണത്. അർഥം ഒന്നേയുള്ളൂ... മുകളിൽ കനത്ത മഴ പെയ്യുന്നു... സി3 ഇയുടെ ആദ്യ ഫോട്ടോഷൂട്ട് ഈ മഴക്കാഴ്ചയാണ്. മഴകൊണ്ടു മാത്രം ജനിക്കുന്ന ഏറെ ജലപാതങ്ങൾ ഇപ്പോൾ നേര്യമംഗലം റൂട്ടിൽ കാണാം.

എട്ടാം മൈലാണു രക്ഷ

മൂന്നാറിൽ പതിവു തിരക്കില്ല. മഴ വഴിയെ മാത്രമല്ല മൂന്നാറിനെയും വിജനമാക്കുന്നു. മൂന്നാറിലെത്തുമ്പോൾ സിട്രോഎൻ സി3 ഈയിൽ കാണിച്ച റേഞ്ച് വെറും 41 കിമീ. മൂന്നാറിൽ നിന്നു മറയൂരിലേക്കുണ്ട് 40 കിമീ. പണിയാകുമോ? മൂന്നാർ ടൗണിനു മുൻപ് കെഎസ്ഇബിയുടെ ചാർജിങ് സ്റ്റേഷനുണ്ട്. പക്ഷേ, എന്തോ സാങ്കേതിക കാരണത്താൽ സി മാത്രം ചാർജായില്ല. ഇനിയെന്തു ചെയ്യുമെന്ന ചോദ്യത്തിനുത്തരം തന്നത് മൂന്നാർ വനംവകുപ്പിലെ ഉദ്യോഗസ്ഥൻ സുമേഷാണ്.

This story is from the July 01,2023 edition of Fast Track.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the July 01,2023 edition of Fast Track.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM FAST TRACKView All
Audi e-tron GT
Fast Track

Audi e-tron GT

റേഞ്ച് 500 കിമീ

time-read
1 min  |
May 01,2024
Citroen EC3
Fast Track

Citroen EC3

കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3.

time-read
3 mins  |
May 01,2024
Hyundai Kona
Fast Track

Hyundai Kona

റേഞ്ച് 452 കി മീ

time-read
1 min  |
May 01,2024
Mahindra XUV 400
Fast Track

Mahindra XUV 400

കുറഞ്ഞ വിലയിൽ കരുത്തും റേഞ്ചും ഇലക്ട്രിക് എസ് യു വി   നോക്കുന്നവരെയാണ് എക്സ്യുവി 400 നോട്ടമിടുന്നത്.

time-read
2 mins  |
May 01,2024
KIA ev6
Fast Track

KIA ev6

റേഞ്ച് 708 കിമീ

time-read
1 min  |
May 01,2024
Hyundai Ioniq 5
Fast Track

Hyundai Ioniq 5

റേഞ്ച് 631 കിമീ

time-read
1 min  |
May 01,2024
Jaguar i Pace
Fast Track

Jaguar i Pace

റേഞ്ച് 480 കിമീ

time-read
1 min  |
May 01,2024
Mini Electric
Fast Track

Mini Electric

ഐക്കോണിക് ബ്രിട്ടിഷ് ബ്രാൻഡായ -മിനിയുടെ ആദ്യ ഇലക്ട്രിക് കാർ

time-read
1 min  |
May 01,2024
അമ്മാവ് വീഴുമ്പോൾ...
Fast Track

അമ്മാവ് വീഴുമ്പോൾ...

COFFEE BREAK

time-read
2 mins  |
April 01,2024
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
Fast Track

ഫാമിലിക്കായൊരു ഇ സ്കൂട്ടർ

ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ

time-read
2 mins  |
April 01,2024