സിഎൻജി കാറുകളെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി ബൂട്ട് സ്പേസ് ഇല്ല എന്നതാണ്. മാത്രമല്ല, പെട്രോൾ കാറുകളുടെ അത്ര വലിവില്ല, കയറ്റത്തിൽ നിർത്തി എടുക്കുമ്പോൾ പെടാപ്പാടു പെടേണ്ടിവരും എന്നിങ്ങനെയുള്ള കംപ്ലെയ്റ്റുകളും പുറമേ. എന്നിരുന്നാലും നിരത്തിലൂടെ ഒന്നു കണ്ണോടിച്ചാൽ സിഎൻജി എന്ന സ്റ്റിക്കർ പതിച്ച വാഹനങ്ങൾ കൂടുതൽ കാണാൻ കഴിയും. വർധിച്ചു വരുന്ന ഇന്ധനവിലയും പെട്രോൾ കാറുകളെക്കാൾ കൂടുതൽ ഇന്ധനക്ഷമത സിഎൻജി കാറുകൾ നൽകുന്നു എന്നതുമാണു കാരണം. സിഎൻജി കാറുകൾക്കു ഡിമാൻഡ് ഏറിത്തുടങ്ങിയത് ഈ വിപണിയിൽ കൂടുതൽ മോഡലുകൾ എത്തുന്നതിനു കാരണമായിട്ടുണ്ട്. ആദ്യകാല വാഹനങ്ങളിൽ ഫീച്ചറുകളും മറ്റും കുറവായിരുന്നെങ്കിൽ പുതിയവയിൽ അതിനു മാറ്റം വന്നിട്ടുണ്ട്. ടാറ്റ അത്തരത്തിൽ മികച്ച സൗകര്യങ്ങളുമായി അൾട്രോസിന്റെ സിഎൻജി പതിപ്പിറക്കിയിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യ ട്വിൻ സിലിണ്ടർ സിഎൻജി ടാങ്കുമായാണു വരവ്. മാത്രമല്ല, വേറെയും കിടിലൻ ഫീച്ചേഴ്സുകളുണ്ട്. ഗോവയിൽ നടന്ന മീഡിയ ഡ്രൈവിൽ ഓടിച്ചറിഞ്ഞ കാര്യങ്ങൾ.
പ്രീമിയം ക്വാളിറ്റി
ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കാണ് ആൽട്രോസ്. ആ പ്രീമിയം ലുക്കിലും ഡിസൈനിലും യാതൊരു മാറ്റവും വരുത്താതെയാണ് സിഎൻജി പതിപ്പെത്തിയിരിക്കുന്നത്. ആകെയുള്ള മാറ്റം രണ്ടു ബാഡ്ജുകളാണ്. ഒന്ന് ബൂട്ട് ഡോറിലെ സിഎൻജി ബാഡ്ജും മറ്റൊന്ന് സി പില്ലറിലെ അഞ്ചു ലക്ഷം കാറുകൾ വിറ്റതിന്റെ സെലിബ്രേഷൻ ബാഡ്ജും.
ഇഷ്ടംപോലെ ഇടം
നിലവാരമുള്ള ഇന്റീരിയറാണ് ആൽട്രോസിന്റെ എക്കാലത്തെയും ഹൈലൈറ്റ്. സിഎൻജി വകഭേദത്തിലും അതിനു മാറ്റമില്ല. കറുപ്പും വെള്ളയും തീമിലാണ് അകം. സീറ്റുകളും സ്റ്റിയറിങ് വീലും ലെതറൈറ്റ് മെറ്റീരിയലുകൊണ്ടു പൊതിഞ്ഞിരിക്കുന്നു. ഡ്രൈവർ സീറ്റിന്റെ ഉയരം മാന്വലായി ക്രമീകരിക്കാം, സ്റ്റിയറിങ് ടിൽറ്റ് ചെയ്യാം. ടിയാഗോയുടെയും ടിഗോറിന്റെയും സിഎൻജി പതിപ്പിൽ കണ്ട ഡിജിറ്റൽ ക്ലസ്റ്ററാണ് ആൽട്രോസ് സിഎൻ ജിയിൽ. സിഎൻജി, പെട്രോൾ ഫ്യൂവൽ ഗേജുകൾ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ തുടങ്ങിയ വിവരങ്ങൾ കൺസോളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
This story is from the July 01,2023 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the July 01,2023 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
Audi e-tron GT
റേഞ്ച് 500 കിമീ
Citroen EC3
കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3.
Hyundai Kona
റേഞ്ച് 452 കി മീ
Mahindra XUV 400
കുറഞ്ഞ വിലയിൽ കരുത്തും റേഞ്ചും ഇലക്ട്രിക് എസ് യു വി നോക്കുന്നവരെയാണ് എക്സ്യുവി 400 നോട്ടമിടുന്നത്.
KIA ev6
റേഞ്ച് 708 കിമീ
Hyundai Ioniq 5
റേഞ്ച് 631 കിമീ
Jaguar i Pace
റേഞ്ച് 480 കിമീ
Mini Electric
ഐക്കോണിക് ബ്രിട്ടിഷ് ബ്രാൻഡായ -മിനിയുടെ ആദ്യ ഇലക്ട്രിക് കാർ
അമ്മാവ് വീഴുമ്പോൾ...
COFFEE BREAK
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ