കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
Kalakaumudi|April 28, 2024
സാമ്പത്തികവാരഫലം
 പി. ഹരികുമാർ
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ

ഊണ് കഴിഞ്ഞ് ചാരുകസാലയിൽ കിടന്ന് മാവിൻ ചില്ലകളിലൂടെ പാറി വരുന്ന ഇളം കാറ്റുമാസ്വദിച്ച് കൈയിൽ ഒരു വിശറിയുമായി വിശ്രമിച്ചിരുന്ന കാരണവന്മാരുടെ കാലമൊക്കെ കഴിഞ്ഞു. ഇന്നത്തെ വേനലിന് വിശറിയുടെ കാറ്റു പോരാ, മുറ്റത്ത് തണലിന് മാവുമില്ല.

അതേ സമയം ഉഷ്ണമാപിനികളിൽ രസമുയരുന്നത് ആഹ്ലാദത്തോടെ വീക്ഷിക്കുകയാണ് രാജ്യത്തെ ഒട്ടനേകം കോർപ്പറേറ്റുകൾ! കഴിഞ്ഞ വർഷത്തെ വേനൽ അവരെ ചതിച്ചു കളഞ്ഞു; ഈ വർഷം അവർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യൻ മെറ്റീരിയളോജിക്കൽ ഡിപ്പാർ ട്ട്മെന്റ് (ഐ എം ഡി) പ്രവചിച്ചിരിക്കുന്നത് എൽ നിനോ അവസ്ഥ നിലനിൽക്കുന്നതിനാൽ ഈ വർഷം പല സംസ്ഥാനങ്ങളിലും ഇനിയും ചൂടു വർദ്ധിക്കുമെന്നും താപതരംഗങ്ങളുണ്ടാകുവാനുള്ള സാധ്യത ഉണ്ടെന്നുമാണ്.

കാലാവസ്ഥയിലെ ഈ മാറ്റം കൗതുകത്തോടെ വീക്ഷിക്കുന്ന ഒരു കൂട്ടർ എയർ കണ്ടീഷണറുകളുടെ നിർമ്മാതാക്കളാണ്. ഇന്ത്യയിലെ എയർ കണ്ടീഷണറുകളുടെ വിപണി ഏതാണ്ട് 3 ലക്ഷം കോടി രൂപയുടേതാണ്. 10 ദശലക്ഷം യന്ത്രങ്ങൾ കഴിഞ്ഞ വർഷം വിറ്റെങ്കിൽ ഈ വർഷം 12.5 ദശലക്ഷം യൂണിറ്റുകളെങ്കിലും വില്ക്കുവാൻ സാധിക്കുമെന്നാണ് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നത്.

പുതിയ മോഡലുകളും വലിയ വാഗ്ദാനങ്ങളുമായി മിക്ക ബ്രാൻഡുകളും രംഗത്തുണ്ട്. വേനൽക്കാലത്താണ് അവരുടെ വില്പനയുടെ 45-50% വും നടക്കുന്നത്. പിന്നെ പ്രധാനമായും ഉത്സവകാലങ്ങളിലും. 2023 -ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 100 വീടുകളെടുത്താൽ 24 എ സി യൂണിറ്റുകളുണ്ട്. വിപണിയിൽ 19% വില്പന നടത്തിയ വോൾട്ടാസാണ് ബ്രാൻഡുകളിൽ ഒന്നാമൻ. നാലു പ്ലാൻറുകളിൽ എ സി നിർമ്മിക്കുന്ന വോൾട്ടാസ്, വിപണിയിൽ ആവശ്യം ഉയരുന്നത് പരിഗണിച്ച് ശേഷി വർധിപ്പിക്കുകയാണ്. മറ്റു പ്രമുഖ ബ്രാൻഡുകളായ ഗോദ്റജ് മുൻവർഷത്തെക്കാൾ 30% വർദ്ധനവും എൽ ജി 35% അധികവില്പനയും ഈ വർഷം പ്രതീക്ഷിക്കുന്നു. വോൾട്ടാസ്, ഹെയർ തുടങ്ങിയ ബ്രാൻഡുകൾക്കു വേണ്ടി എസിയും റഫ്രിജറേറ്ററും നിർമ്മിച്ചു നല്കുന്ന സ്ഥാപനമാണ് എപക് ഡ്യൂറബിൾ. പല ബ്രാൻഡുകളിൽ വിപണിയിലെത്തുന്ന യൂണിറ്റുകളിൽ 24 ശതമാനവും നിർമ്മിക്കുന്നത് അവരാണ്. ഈ വർഷം ഇവയുടെ ആവശ്യം 15% എങ്കിലും വർദ്ധിക്കുമെന്നാണ് അവരും കരുതുന്നത്. കൂടാതെ കൂളറുകൾ നിർമ്മിക്കുവാനുള്ള പുതിയ ഒരു പദ്ധതിയും അവർ പ്രഖ്യാപിച്ചിട്ടുണ്ട്. 2027-28 ആകുമ്പോഴേക്ക് 250-300 കോടി രൂപയുടെ ബിസിനസ്സ് ആ പുതിയ സംരംഭത്തിൽ നിന്ന് അവർ പ്രതീക്ഷിക്കുന്നുണ്ട്.

この記事は Kalakaumudi の April 28, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Kalakaumudi の April 28, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

KALAKAUMUDIのその他の記事すべて表示
കല്ല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ?
Kalakaumudi

കല്ല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ?

വിവാഹം

time-read
6 分  |
May 19, 2024
ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം
Kalakaumudi

ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം

യാത്ര

time-read
5 分  |
May 19, 2024
പുസ്തകഭ്രാന്തൻ
Kalakaumudi

പുസ്തകഭ്രാന്തൻ

ഫേസ് ബുക്ക് പോസ്റ്റ്

time-read
1 min  |
May 19, 2024
5 സംസ്ഥാനം 22 സീറ്റ്, ദേശീയമുഖമായി കെജ്രിവാൾ
Kalakaumudi

5 സംസ്ഥാനം 22 സീറ്റ്, ദേശീയമുഖമായി കെജ്രിവാൾ

ഡൽഹി ഡയറി

time-read
4 分  |
May 19, 2024
ബി.ജെ.പിയുടെ കാർപ്പറ്റ് ബോംബിങ്ങ് ഫലിക്കുമോ?
Kalakaumudi

ബി.ജെ.പിയുടെ കാർപ്പറ്റ് ബോംബിങ്ങ് ഫലിക്കുമോ?

തെക്കേ ഇന്ത്യയും മോദി ഗാരന്റിയും

time-read
4 分  |
May 19, 2024
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
Kalakaumudi

തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം

ക്ഷേത്രദർശനം

time-read
2 分  |
April 28, 2024
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
Kalakaumudi

ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?

കളിക്കളം

time-read
3 分  |
April 28, 2024
ഭാഷാനദിയായി അസമിലെ ഹിമാദി
Kalakaumudi

ഭാഷാനദിയായി അസമിലെ ഹിമാദി

അനുഭവം

time-read
2 分  |
April 28, 2024
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
Kalakaumudi

കൊടുംചൂട് വിറ്റ് കാശാക്കുന്നവർ

സാമ്പത്തികവാരഫലം

time-read
3 分  |
April 28, 2024
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
Kalakaumudi

യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?

ഡൽഹി ഡയറി

time-read
2 分  |
April 28, 2024