കൈനിക്കരയിലെ വിശ്വപൗരൻ
Kalakaumudi|April 28, 2024
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഇന്റർവ്യു / ഡോ.എം.വി.പിള്ള - രമേശ് ബാബു
കൈനിക്കരയിലെ വിശ്വപൗരൻ

കേരളത്തിൽ നിന്നുള്ള പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ.എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്. മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ നഷ്ടപ്പെട്ടു പോയ നീലാംബരികളെക്കുറിച്ച് പരിതപിച്ചിരുന്ന ഡോ. പിള്ള ഇപ്പോൾ അവയൊക്കെ വീണ്ടെടുത്ത കൃതാർത്ഥതയിലും പുതിയ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നത് കണ്ട സംതൃപ്തിയിലുമാണ്.

അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് ( ഐഎൻസി ടി ആർ യുഎ സ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്.

എന്നാൽ അതിനുമപ്പുറം സമൂഹജീവി, വ്യക്തി എന്നീ നിലകളിൽ അദ്ദേഹത്തെ വർണ്ണിക്കാൻ ഒട്ടേറെ അലങ്കാരങ്ങളുണ്ട്. ഗ്രന്ഥകാരൻ, പംക്തികാരൻ, പ്രഭാഷകൻ,  സാംസ്കാരിക പ്രവർത്തകൻ, സാമൂഹികനിരീക്ഷകൻ, അപൂർവ വായനക്കാരൻ. കൈനിക്കര പത്മനാഭപിള്ള, കൈനിക്കര കുമാരപിള്ള, കൈനിക്കര മാധവൻപിള്ള എന്നിവരുടെ പിൻതലമുറക്കാരൻ. നടന്മാരായ പൃഥ്വി രാജ്, ഇന്ദ്രജിത്ത് എന്നിവരുടെ മാതൃസഹോദരൻ അങ്ങനെയങ്ങനെ....

നാല് പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ സകുടുംബം കഴിയുന്ന അദ്ദേഹം മലയാളനാടും സാഹിത്യവും കലയുമായി അഭേദ്യബന്ധം പുലർത്തുകയും തന്നാൽ കഴിയുന്ന പ്രോത്സാഹനങ്ങൾ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നൽകിവരികയും ചെയ്യുന്നുണ്ട്. എങ്കിലും തന്റെ കർമ്മമേഖലയായ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട് നാടിനുവേണ്ടി ഒന്നും ചെയ്യാനാകാത്തതിൽ അദ്ദേഹം ഖിന്നനായിരുന്നു.

കേരളത്തിന് ഗുണം ചെയ്യുന്ന ഒന്നുരണ്ടു വൈദ്യ ശാസ്ത്ര ഗവേഷണ സംരംഭങ്ങൾ യാഥാർത്ഥ്യമാക്കാൻ ഡോ.എം.വി.പിള്ള പലതവണ ശ്രമിച്ചെങ്കിലും എന്തും സംശയദൃഷ്ടിയോടെ കാണുന്ന ഭരണഔദ്യോഗിക ദുഷ്പ്രഭുത്വത്തിന്റെയും ആസ്ഥാന ഉപദേശകരുടെയും താല്പര്യക്കുറവിനാൽ നടക്കാതെ വന്നു. ഗ്ലോബൽ വൈറസ് നെറ്റ് വർക്കുമായി (ജി.വി.എൻ) സഹകരിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ കേരളത്തിൽ ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം പിണറായി വിജയൻ സർക്കാർ ഒടുവിൽ യാഥാർത്ഥ്യമാക്കി.

Esta historia es de la edición April 28, 2024 de Kalakaumudi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición April 28, 2024 de Kalakaumudi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE KALAKAUMUDIVer todo
കല്ല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ?
Kalakaumudi

കല്ല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ?

വിവാഹം

time-read
6 minutos  |
May 19, 2024
ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം
Kalakaumudi

ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം

യാത്ര

time-read
5 minutos  |
May 19, 2024
പുസ്തകഭ്രാന്തൻ
Kalakaumudi

പുസ്തകഭ്രാന്തൻ

ഫേസ് ബുക്ക് പോസ്റ്റ്

time-read
1 min  |
May 19, 2024
5 സംസ്ഥാനം 22 സീറ്റ്, ദേശീയമുഖമായി കെജ്രിവാൾ
Kalakaumudi

5 സംസ്ഥാനം 22 സീറ്റ്, ദേശീയമുഖമായി കെജ്രിവാൾ

ഡൽഹി ഡയറി

time-read
4 minutos  |
May 19, 2024
ബി.ജെ.പിയുടെ കാർപ്പറ്റ് ബോംബിങ്ങ് ഫലിക്കുമോ?
Kalakaumudi

ബി.ജെ.പിയുടെ കാർപ്പറ്റ് ബോംബിങ്ങ് ഫലിക്കുമോ?

തെക്കേ ഇന്ത്യയും മോദി ഗാരന്റിയും

time-read
4 minutos  |
May 19, 2024
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
Kalakaumudi

തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം

ക്ഷേത്രദർശനം

time-read
2 minutos  |
April 28, 2024
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
Kalakaumudi

ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?

കളിക്കളം

time-read
3 minutos  |
April 28, 2024
ഭാഷാനദിയായി അസമിലെ ഹിമാദി
Kalakaumudi

ഭാഷാനദിയായി അസമിലെ ഹിമാദി

അനുഭവം

time-read
2 minutos  |
April 28, 2024
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
Kalakaumudi

കൊടുംചൂട് വിറ്റ് കാശാക്കുന്നവർ

സാമ്പത്തികവാരഫലം

time-read
3 minutos  |
April 28, 2024
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
Kalakaumudi

യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?

ഡൽഹി ഡയറി

time-read
2 minutos  |
April 28, 2024