അഭിനയത്തിലേക്ക് വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. എന്നാൽ ഞാൻ പോലും അറിയാതെ അങ്ങനെയൊരു ആഗ്രഹം എന്റെയുള്ളിൽ ജനിച്ചു. അത് എന്നോടൊപ്പം വളരുകയും ചെയ്തു... ചെറുതാണെങ്കിലും ഇന്ന് എന്നെ തേടിയെത്തിയ അവസരങ്ങളിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നുണ്ട്. ഡയാന ഹമീദ് പറഞ്ഞുതുടങ്ങി...നല്ല ചിത്രങ്ങളുടെ ഭാഗമാകുക എന്നതിനൊപ്പം വലിയൊരു ആഗ്രഹവും ഡയാന മനസ്സിൽ ഒളിപ്പിച്ചിട്ടുണ്ട്.
വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ഡയാന ഇന്ന് ബിഗ് സ്ക്രീനിലും തന്റേതായ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ആങ്കറിങിൽ നിന്ന് സിനിമയിലേക്ക്
തിരുവനന്തപുരം ജില്ലയിലെ മണക്കാടാണ് സ്വദേശം. പഠിക്കുന്ന സമയം മുതലേ ആങ്കറിങ് എന്റെ മനസ്സിൽ വേരുറപ്പിച്ചിരുന്നു. എന്നാൽ, അതൊരു പ്രഫഷനാക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. സ്കൂളിൽ പഠിക്കുമ്പോൾ ചെറുതായി ആങ്കറിങ് ചെയ്യുമായിരുന്നു. കോളജ് പഠനം കഴിഞ്ഞപ്പോൾ ഒരു പാർട്ട്ടൈം ജോലി പോലെ ഒരു സ്വകാര്യ ചാനലിൽ ഷോ ചെയ്തു. അതായിരുന്നു എന്റെ തുടക്കം. ആങ്കറിങ് മാത്രമല്ല, ഇന്ന് കാണുന്ന ഡയാനയുടെ തുടക്കവും അവിടെ നിന്നായിരുന്നു. കൂടാതെ കോളജ് പഠനകാലത്ത് മോഡലിങ്ങിലും സജീവമായിരുന്നു. അന്ന് കോളജ്തല മത്സരങ്ങളിൽ വിജയിച്ചിട്ടുമുണ്ട്.
2019ലാണ് ഗാംബ്ലർ എന്ന ആദ്യസിനിമ വരുന്നത്. സിനിമ ചെയ്യുന്നതിനുമുമ്പ് രണ്ട് മ്യൂസിക്കൽ വിഡിയോ ചെയ്തിരുന്നു. ആ ആൽബമാണ് സിനിമയിലേക്ക് അവസരം തുറന്നു തരുന്നത്. മെക്സിക്കൻ അപാരത എന്ന ചിത്രത്തിന്റെ സംവിധായകൻ ടോം ഇമ്മട്ടിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു. മനസ്സിൽ അഭിനയത്തോട് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സിനിമയിലേക്ക് വരുമെന്ന് ഒരിക്കൽ പോലും വിചാരിച്ചില്ല. അത് സംഭവിച്ചു പോയതാണന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇപ്പോൾ ആ ഒഴുക്കിലൂടെ സഞ്ചരിക്കുന്നു.
ഫാമിലിയാണ് എല്ലാം
Bu hikaye Kudumbam dergisinin October 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin October 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
പ്രണയ കോർട്ടിലെ മിക്സഡ് ഡബ്സ്
ഇന്ത്യൻ വോളിബാളിലെ യങ് സെൻസേഷൻ ഷോൺ ടി. ജോണിന്റെയും ബാഡ്മിന്റൺ താരം സ്നേഹ ശാന്തിലാലിന്റെയും ലൈഫ് സ്റ്റോറി ഒരു ഫീൽഗുഡ് സിനിമ പോലെയാണ്. ആ കഥ പങ്കുവെക്കുകയാണ് ഇരുവരും...
പരക്കട്ടെ സുഗന്ധം
പെർഫ്യൂമിന്റെ നറുഗന്ധം ആകർഷകവും സമ്മോഹനവുമായ വ്യക്തിത്വവും മതിപ്പും നൽകുന്നു. മനസ്സിനിണങ്ങിയ ഗന്ധത്തിൽ പെർഫ്യൂമുകൾ ഇന്ന് ലഭ്യമാണ്. വിവിധ തരം പെർഫ്യൂമുകളും അവയുടെ ഉപയോഗവുമിതാ...
ഓൾഡാണേലും ന്യുജെനാണേ...
അമ്മൂമ്മമാർക്കും അപ്പൂപ്പന്മാർക്കുമായി തേവര എസ്.എച്ച് കോളജിൽ ഒരു ക്ലബുണ്ട്, ഏജ് ഫ്രണ്ട്ലി എസ്.എച്ച്. വിവിധ വിഷയങ്ങളിലെ ക്ലാസുകളും കലാപരിപാടികളുമൊക്കെയായി പൊളി വൈബിലാണ് ഈ ‘കുട്ടികൾ
പ്യുവറാണോ 'വെജിറ്റേറിയൻ?
ചിലർ പാരമ്പര്വമായോ ശീലങ്ങൾ കൊണ്ടോ സസ്വാഹാരികൾ ആകുമ്പോൾ മറ്റു ചിലർ ആരോഗ്യം സംരക്ഷിക്കാൻ ഈ രീതി പിന്തുടരുന്നു. സസ്യാഹാരത്തിന്റെ പ്രാധാന്വവും ആരോഗ്യ ഗുണങ്ങളും അറിയാം...
ഇനിയും പഠിക്കാനേറെ
സിനിമകളുടെ കാര്യത്തിൽ സെലക്ടീവായതല്ല, ഇടവേളകൾ എടുത്ത് സിനിമക്കും കുടുംബത്തിനും ഇടയിൽ ബാലൻസ് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ടൊവിനോ തോമസ്
ഹെൽത്തി ലൈഫിന് വേണം ഇൻഷുറൻസ്
പുതിയ കാലത്ത് കേവലം സാമ്പത്തിക സുരക്ഷാ കവചം മാത്രമല്ല ആരോഗ്യ ഇൻഷുറൻസ്. പകരം ജീവൻരക്ഷാ ഉപാധിതന്നെയാണ്. ഹെൽത്ത് ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളുമറിയാം...
ആരോഗ്യ ജീവിതത്തിന് 10 മന്ത്രങ്ങൾ
ശാരീരിക- മാനസിക ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. ചിട്ടയായ ജീവിതരീതി പിന്തുടരുകയാണെങ്കിൽ ഒരു പരിധിവരെ ആരോഗ്യത്തോടെ, രോഗങ്ങളില്ലാതെ ദീർഘകാലം ജീവിക്കാനാകും
സ്വിസ്സ് ക്രിക്കറ്റിലെ മല്ലു ബ്രോസ്
സ്വിറ്റ്സർലൻഡ് ക്രിക്കറ്റ് ടീം അംഗങ്ങളായ മലയാളി സഹോദരങ്ങൾ അർജുൻ വിനോദും അശ്വിൻ വിനോദും കായിക ലോകത്ത് പുതു ചരിതം രചിക്കുകയാണ്
കൈവിടരുത്, ജീവനാണ്
ആത്മഹത്യാ വിചാരങ്ങൾ പലപ്പോഴും ഗുരുതര മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാണ്. ഇത്തരം അവസ്ഥകൾക്ക് ഫലപ്രദമായ ചികിത്സകളുണ്ട്
ദീപാവലി മധുരം
മധുര പലഹാരങ്ങളുടെ ആഘോഷമാണ് ദീപാവലി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് എളുപ്പം തയാറാക്കാവുന്ന വ്യത്യസ്തമായ നാലു പലഹാരങ്ങളിതാ...