![സമീകൃതമാവണം ഭക്ഷണം](https://cdn.magzter.com/1444209323/1696409134/articles/ZD8RtopdB1696437683320/1696439877230.jpg)
ഭക്ഷണം കഴിച്ച് രോഗം വരുത്തിവെക്കുന്നവരായി മലയാളികൾ മാറിയിട്ടുണ്ട്. കൃത്യമായ ശാസ്ത്രീയ പിൻബലമില്ലാതെ പാരപര്യമായി തുടർന്നുപോരുന്ന ഭക്ഷണ മെനുവും അനാരോഗ്യ ഭക്ഷണങ്ങളുടെ അമിത അളവുമാണ് നമ്മുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നത്. ആരോഗ്യത്തിന്റെ അടിസ്ഥാനം ഭക്ഷണമായതിനാൽ വ്യക്തികളും കുടുംബങ്ങളും ഭക്ഷണത്തിൽ കാര്യമായ ശ്രദ്ധചെലുത്തിയാൽ കൂടുതൽ ആരോഗ്യമുള്ള ശരീരം വളർത്തിയെടുക്കാം.
എന്ത്, എങ്ങനെ കഴിക്കുന്നുവെന്നത് പ്രധാനമാണ്. രുചി മാത്രം അടിസ്ഥാനപ്പെടുത്തി തീർച്ചപ്പെടുത്തേണ്ടവയല്ല ഭക്ഷണ മെനു. രുചി ചെറുപ്പംതൊട്ട് ശീലിച്ചുവന്നതിന്റെ തുടർച്ച മാത്രമാണ്. അതിന് ആരോഗ്യവുമായി ബന്ധമുണ്ടായിക്കൊള്ളണമെന്നില്ല. അതിനാൽ, നമ്മുടെ ഭക്ഷണ മെനുവിനെ കുറച്ചുകൂടി ശാസ്ത്രീയമായി പരിഷ്കരിക്കാൻ നാം തയാറാവണം.
ജീവിതശൈലി രോഗങ്ങളായ രക്തസമ്മർദം, പ്രമേഹം, വൃക്ക, കരൾ, ഹൃദ്രോഗങ്ങൾ എന്നിവ കാൻസറിനേക്കാൾ അപകടകരമാണെന്നും മരണത്തിനുള്ള പ്രധാന കാരണങ്ങളായി മാറുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. പല ജീവിതശൈലി രോഗങ്ങളുടെയും വ്യാപ്തിയിൽ ലോക ശരാശരിയെ കേരളം മറികടന്നിട്ടുണ്ട് എന്നത് ജീവിതരീതികളെ പുനർവിചിന്തനം ചെയ്യുന്നതിന് നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ട്. നമ്മുടെ തീൻ മേശകൾ എങ്ങനെ ആയിരിക്കണമെന്ന് കൃത്യമായ അവബോധവും നമുക്കുണ്ടാവേണ്ടതുണ്ട്.
നാം എന്ത് കഴിക്കണം?
പ്ലേറ്റിൽ ഭക്ഷണം ക്രമീകരിച്ച് സമീകൃത ആഹാരരീതി ശീലമാക്കേണ്ടതുണ്ട്. ഓരോ ദിവസവും പോഷകങ്ങൾ ശരിയായ അളവിൽ ലഭിക്കുന്നതിന് പ്ലേറ്റിന്റെ കാൽ ഭാഗം മതിയാവും ധാന്യങ്ങൾ. പകുതി ഭാഗം പച്ചക്കറികൾക്കും പഴ വർഗങ്ങൾക്കും മാറ്റിവെക്കാം. പയറുവർഗങ്ങൾ, മ ത്സ്യ-മാംസങ്ങൾ, മുട്ട, എണ്ണ, കൊഴുപ്പ് തുടങ്ങിയവയെല്ലാം കൂടി കാൽഭാഗവും ആവാം.
Bu hikaye Kudumbam dergisinin October 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin October 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
![കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ](https://reseuro.magzter.com/100x125/articles/11620/1715345/S0LGqIzJy1718118501300/1718119260461.jpg)
കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ
കണ്ണൂരുകാർക്ക് ഡോ. രൈരു ഗോപാൽ രണ്ടുരൂപ ഡോക്ടറാണ്. 18 ലക്ഷം രോഗികൾക്ക് മരുന്നിനൊപ്പം സ്നേഹവും കുറിച്ചുകൊടുത്താണ് അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്...
![കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം](https://reseuro.magzter.com/100x125/articles/11620/1715345/rB-lyWuKN1718100875434/1718101831050.jpg)
കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം
ഇഷ്ടങ്ങളും ആഗ്രഹങ്ങളും കുറവും പോരായ്മകളും മനസ്സിലാക്കി കുട്ടികളെ മിടുക്കരാക്കാനുള്ള വഴികളിതാ...
![ആവേശം അമ്പാൻ](https://reseuro.magzter.com/100x125/articles/11620/1715345/J3w5-Vp_r1718090898979/1718100846692.jpg)
ആവേശം അമ്പാൻ
'ആവേശ'ത്തിലെ അമ്പാനെ അവതരിപ്പിച്ച് കൈയടി നേടിയ സജിൻ ഗോപു വലിയ ആവേശത്തിലാണ്. സജിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
![സി.വി, റസ്യൂമെ, ബയോഡേറ്റ ഒന്നല്ല, മൂന്നാണ്](https://reseuro.magzter.com/100x125/articles/11620/1715345/6ih7UnmPX1718082241178/1718085395541.jpg)
സി.വി, റസ്യൂമെ, ബയോഡേറ്റ ഒന്നല്ല, മൂന്നാണ്
ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ മികച്ച ഒരു സി.വി തയാറാക്കിയാൽ പകുതി കടമ്പ കടന്നു.എന്താണ് സി.വി, ആകർഷകമായി എങ്ങനെ തയാറാക്കാം എന്നിവയറിയാം..
![നൽകാം ജീവന്റെ തുള്ളികൾ](https://reseuro.magzter.com/100x125/articles/11620/1715345/iDmoH3_tv1718032350382/1718033129428.jpg)
നൽകാം ജീവന്റെ തുള്ളികൾ
ഓരോ തുള്ളി രക്തത്തിനും ജീവന്റെ വിലയുണ്ട്. രക്തദാനവുമായി ബന്ധപ്പെട്ട് ഒഴിവാക്കേണ്ട തെറ്റിദ്ധാരണകളും അറിയേണ്ട കാര്യങ്ങളുമിതാ...
![കേരളത്തിലെ ചപ്പാത്തിക്ക് 100 വയസ്](https://reseuro.magzter.com/100x125/articles/11620/1715345/LcfwAIL_z1718031541281/1718032330573.jpg)
കേരളത്തിലെ ചപ്പാത്തിക്ക് 100 വയസ്
കേരളീയരുടെ അടുക്കളയിലേക്ക് ചപ്പാത്തി കുടിയേറിയിട്ട് 100 വർഷം. ആ കുടിയേറ്റത്തിന്റെ പിന്നിലെ രസകരമായ കഥയും ചില ചപ്പാത്തി വിശേഷങ്ങളുമിതാ...
![തിരിച്ചറിയണം വിഷ സസ്യങ്ങളെ](https://reseuro.magzter.com/100x125/articles/11620/1715345/8n9dICnjP1718018885024/1718019469316.jpg)
തിരിച്ചറിയണം വിഷ സസ്യങ്ങളെ
പൂന്തോട്ടങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുമ്പോൾ ആരും വിഷ സസ്യങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. അടുത്ത് ഇടപഴകി കൈകാര്യം ചെയ്യുമ്പോഴുള്ള അപകടവും പലരും തിരിച്ചറിയുന്നില്ല. സർവസാധാരണയായി ഉപയോഗിക്കുന്ന അപകടകാരികളായ ചില സസ്യങ്ങളെ തിരിച്ചറിയാം...
![അഴകേറും അസർബൈജാൻ](https://reseuro.magzter.com/100x125/articles/11620/1715345/Qb8VJ5BPO1718018098202/1718018852636.jpg)
അഴകേറും അസർബൈജാൻ
യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന മനോഹര രാജ്യമാണ് അസർബൈജാൻ ആൾക്കൂട്ടവും തിരക്കും ഒഴിവാക്കി യാത്ര ചെയ്യാനാവും എന്നതാണ് പ്രത്യേകത. ചരിത്രപ്രാധാന്വമുള്ളതും പ്രകൃതിസുന്ദരവുമായ ഒട്ടേറെ കാഴ്ചകൾ നിറഞ്ഞ അസർബൈജാനിലൂടെ ഒരു യാത്ര...
![സ്വപ്നച്ചിറകിൽ](https://reseuro.magzter.com/100x125/articles/11620/1715345/7Y4yyOgFJ1718017570121/1718018085673.jpg)
സ്വപ്നച്ചിറകിൽ
ജന്മനാ സെറിബ്രൽ പാൾസി ബാധിതയായ എ.കെ. ശാരിക സിവിൽ സർവിസിൽ 922-ാം റാങ്ക് നേടിയത് ആഗ്രഹങ്ങൾക്ക് പരിധി നിശ്ചയിക്കാതെയാണ്. സ്വപ്നങ്ങൾക്ക് ചിറകേകിയ ഈ പെൺകുട്ടിയുടെ വിജയകഥയിലേക്ക്...
![ഒന്നായിട്ടും രണ്ടാവാതിരിക്കാൻ](https://reseuro.magzter.com/100x125/articles/11620/1715345/NSrEetQ2E1717944520491/1717945582910.jpg)
ഒന്നായിട്ടും രണ്ടാവാതിരിക്കാൻ
വൈവാഹിക ബന്ധം ഊഷ്മളവും ഫലപ്രദവുമായി മുന്നോട്ടു കൊണ്ടുപോകാൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം...