ക്രിസ്മസ് ലോകം മുഴുവൻ ഉത്സവപ്രതീതി തീർക്കുമ്പോൾ ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, അരുണാചൽ പ്രദേശ്, അസം, ത്രിപുര എന്നിവിടങ്ങളും ആഘോഷത്തിമിർപ്പിലാകും.
രാവിലെ അഞ്ചോടെ വെളിച്ചം പരക്കുകയും വൈകീട്ട് നാലിനുതന്നെ ഇരുട്ട് മൂടുകയും ചെയ്യും ഇവിടെ. പച്ച പുതച്ച മലഞ്ചെരിവുകളും കൊച്ചുകുന്നുകളും ഇവക്കിടയിൽ തെളിഞ്ഞുകിടക്കുന്ന ചെറിയ തടാകങ്ങളും. ശരീരം തുളച്ചുകയറുന്ന തണുത്ത കാറ്റും മൂടൽമഞ്ഞും പൊടിക്കാറ്റിൽ പെയ്തിറങ്ങുന്ന മഞ്ഞുമഴകളുംകൊണ്ട് വേറിട്ട ഒരിടം. പാശ്ചാത്യ ക്രിസ്മസ് കഥകളിലെ വിവരണങ്ങളെ ഓർമിപ്പിക്കുന്ന അനുഭൂതിയാണ് ഇവിടങ്ങളിൽ.
ഇനിയും വൈദ്യുതി എത്താത്ത ഗ്രാമങ്ങളിൽ മങ്ങിക്കത്തുന്ന മണ്ണണ്ണവിളക്കുകൾ. ഇപ്പോൾ കുറെ സ്ഥലങ്ങളിലെങ്കിലും സോളാർ വിളക്കുകൾ പാതി മങ്ങിക്കത്തുന്നുണ്ട്. പുലർ കാലത്ത് ചെറിയ മഞ്ഞിൻകണങ്ങൾ നിറഞ്ഞ മരച്ചില്ലകളിൽ വെയിൽ കായുന്ന പക്ഷികൾ. പുറത്തിറങ്ങാൻ മടിച്ച് കൂട്ടിൽ തന്നെ തിരിയുന്ന ആട്ടിപറ്റം. മണ്ണ് കൊണ്ടുണ്ടാക്കിയ ചെറിയ ആട്ടിൻ കൂടുകളും കോഴിക്കൂടുകളും പ്രഭാതത്തിൽ ശബ്ദമാനമാകുന്നു.
പ്രകൃതിതന്നെ ഒരുങ്ങുമ്പോൾ
മണിപ്പൂരിൽ നവംബറിന്റെ പാതിയി ൽ തുടങ്ങുന്ന മഞ്ഞും തണുപ്പും. ഇല പൊഴിയുന്ന മരങ്ങൾ. തടാകങ്ങൾ തണുത്തുറഞ്ഞ നിലയിലാണ്. ഡിസം ബറിൽ തണുപ്പ് കഠിനമാകും. കമ്പിളി വസ്ത്രങ്ങളില്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ.
രാത്രി തീകായുന്ന ഗ്രാമങ്ങൾ മൂടൽ മഞ്ഞിന്റെ പുകമറക്ക് പുറത്തേക്ക് മഞ്ഞപ്രകാശം പരത്തും. രാത്രിക്ക് നീളം കൂടുന്നതു പോലെ. മഞ്ഞിൻ പുതപ്പുകൊണ്ട് മൂടുന്ന മരങ്ങളും പുല്ല് മേഞ്ഞ മൺകുടിലുകളും പ്രഭാതത്തിലെ മനോഹര കാഴ്ചയാണ്.
Bu hikaye Kudumbam dergisinin December 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin December 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
പ്രണയ കോർട്ടിലെ മിക്സഡ് ഡബ്സ്
ഇന്ത്യൻ വോളിബാളിലെ യങ് സെൻസേഷൻ ഷോൺ ടി. ജോണിന്റെയും ബാഡ്മിന്റൺ താരം സ്നേഹ ശാന്തിലാലിന്റെയും ലൈഫ് സ്റ്റോറി ഒരു ഫീൽഗുഡ് സിനിമ പോലെയാണ്. ആ കഥ പങ്കുവെക്കുകയാണ് ഇരുവരും...
പരക്കട്ടെ സുഗന്ധം
പെർഫ്യൂമിന്റെ നറുഗന്ധം ആകർഷകവും സമ്മോഹനവുമായ വ്യക്തിത്വവും മതിപ്പും നൽകുന്നു. മനസ്സിനിണങ്ങിയ ഗന്ധത്തിൽ പെർഫ്യൂമുകൾ ഇന്ന് ലഭ്യമാണ്. വിവിധ തരം പെർഫ്യൂമുകളും അവയുടെ ഉപയോഗവുമിതാ...
ഓൾഡാണേലും ന്യുജെനാണേ...
അമ്മൂമ്മമാർക്കും അപ്പൂപ്പന്മാർക്കുമായി തേവര എസ്.എച്ച് കോളജിൽ ഒരു ക്ലബുണ്ട്, ഏജ് ഫ്രണ്ട്ലി എസ്.എച്ച്. വിവിധ വിഷയങ്ങളിലെ ക്ലാസുകളും കലാപരിപാടികളുമൊക്കെയായി പൊളി വൈബിലാണ് ഈ ‘കുട്ടികൾ
പ്യുവറാണോ 'വെജിറ്റേറിയൻ?
ചിലർ പാരമ്പര്വമായോ ശീലങ്ങൾ കൊണ്ടോ സസ്വാഹാരികൾ ആകുമ്പോൾ മറ്റു ചിലർ ആരോഗ്യം സംരക്ഷിക്കാൻ ഈ രീതി പിന്തുടരുന്നു. സസ്യാഹാരത്തിന്റെ പ്രാധാന്വവും ആരോഗ്യ ഗുണങ്ങളും അറിയാം...
ഇനിയും പഠിക്കാനേറെ
സിനിമകളുടെ കാര്യത്തിൽ സെലക്ടീവായതല്ല, ഇടവേളകൾ എടുത്ത് സിനിമക്കും കുടുംബത്തിനും ഇടയിൽ ബാലൻസ് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ടൊവിനോ തോമസ്
ഹെൽത്തി ലൈഫിന് വേണം ഇൻഷുറൻസ്
പുതിയ കാലത്ത് കേവലം സാമ്പത്തിക സുരക്ഷാ കവചം മാത്രമല്ല ആരോഗ്യ ഇൻഷുറൻസ്. പകരം ജീവൻരക്ഷാ ഉപാധിതന്നെയാണ്. ഹെൽത്ത് ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളുമറിയാം...
ആരോഗ്യ ജീവിതത്തിന് 10 മന്ത്രങ്ങൾ
ശാരീരിക- മാനസിക ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. ചിട്ടയായ ജീവിതരീതി പിന്തുടരുകയാണെങ്കിൽ ഒരു പരിധിവരെ ആരോഗ്യത്തോടെ, രോഗങ്ങളില്ലാതെ ദീർഘകാലം ജീവിക്കാനാകും
സ്വിസ്സ് ക്രിക്കറ്റിലെ മല്ലു ബ്രോസ്
സ്വിറ്റ്സർലൻഡ് ക്രിക്കറ്റ് ടീം അംഗങ്ങളായ മലയാളി സഹോദരങ്ങൾ അർജുൻ വിനോദും അശ്വിൻ വിനോദും കായിക ലോകത്ത് പുതു ചരിതം രചിക്കുകയാണ്
കൈവിടരുത്, ജീവനാണ്
ആത്മഹത്യാ വിചാരങ്ങൾ പലപ്പോഴും ഗുരുതര മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാണ്. ഇത്തരം അവസ്ഥകൾക്ക് ഫലപ്രദമായ ചികിത്സകളുണ്ട്
ദീപാവലി മധുരം
മധുര പലഹാരങ്ങളുടെ ആഘോഷമാണ് ദീപാവലി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് എളുപ്പം തയാറാക്കാവുന്ന വ്യത്യസ്തമായ നാലു പലഹാരങ്ങളിതാ...