ഓർമ്മകൾ പെയ്തിറങ്ങിയ നിമിഷം
Vellinakshatram|March 2024
മല്ലികാ വസന്തം @50
ഓർമ്മകൾ പെയ്തിറങ്ങിയ നിമിഷം

മലയാള സിനിമയിൽ അര നൂറ്റാണ്ട് പൂർത്തിയാക്കുക എന്നത് ചെറിയൊരു കാര്യമല്ല. ഏറെ വെല്ലുവിളികളും പ്രതിസന്ധിയും നിറഞ്ഞ ജീവിതത്തിലൂടെയാണ് ഈ നേട്ടം കൊയ്തത് എന്നു പറയുമ്പോൾ പ്രത്യേകത ഏറെയുണ്ട്. മല്ലികാ സുകുമാരൻ എന്ന അമ്മയുടെ അഭിനയ ജീവിതത്തിനാണ് 50 വർഷം പൂർത്തിയായത്. ഈ അസുലഭ മുഹൂർത്തത്തെ ആഘോഷമാക്കാൻ സുഹൃത് സംഘം തീരുമാനിക്കുകയായിരുന്നു. സുഹൃത്തുക്കളുടെ ആഗ്രഹത്തിന് എതിരും പറഞ്ഞില്ല. അങ്ങനെ തിരുവനന്തപുരം അപ്പോളോ ഡിമോറയിൽ നടന്ന മല്ലികാ വസന്തം 50 എന്ന പരിപാടി ഏറെ വൈകാരികവും ആനന്ദകരവുമായ മുഹൂർത്തങ്ങളാണ് സമ്മാനിച്ചത്. കലാജീവിതവും കുടുംബജീവിതവും സംഗമിച്ച വേദിയിൽ ഓർമകൾ നിറഞ്ഞു.

മന്ത്രിമാരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും മക്കളായ ഇന്ദ്രജിത്ത്," പൃഥ്വിരാജ്, മരുക്കളായ പൂർണിമ ഇന്ദ്രജിത്ത്, സുപ്രിയ മേനോൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ജീവിതത്തിൽ ഇനി അധിക മോഹങ്ങൾ ഒന്നുമില്ലെന്നും ഇത് വരെ ജഗദീശ്വൻ നൽകിയ വരദാനത്തിന് നന്ദി എന്നുമായിരുന്നു മല്ലികാ സുകുമാരന്റെ വാക്കുകൾ. തിരിഞ്ഞു നിൽക്കുമ്പോൾ ദുർഘടകരമായ അവസ്ഥ മറികടക്കാൻ കൂടെ നിന്ന് സഹോദരങ്ങൾ , മറ്റു കുടുംബാങ്ങൾ മക്കൾ എന്നിവരുടെ പിൻതുണയും, സിനിമാ മേഖലയിലെ സഹായവും മറക്കാനാകാത്തതാണ്. അമ്പതാം വാർഷികം ആഘോഷിക്കുക എന്നത് സുഹൃത് സംഘത്തിന്റെ താൽപര്യമായിരുന്നു . അത് എല്ലാപേരും ഏറ്റെടുത്തതായും എല്ലാവരേയും നന്ദി പൂർവ്വം സ്മരിക്കുന്നതായും മല്ലിക സുകുമാരൻ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.

ചടങ്ങിൽ അച്ഛനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്നതിനിടെ പൃഥ്വിരാജ് സുകുമാരന്റെ വാക്കുകൾ ഇടറി. അഭിനയ ജീവിതത്തിൽ അൻപതു വർഷം പൂർത്തിയാക്കുന്ന നടി മല്ലിക സുകുമാരനെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. അച്ഛൻ മരിച്ച ശേഷം ഭൗതികശരീരവുമായി ആംബുലൻസിൽ പോയ നിമിഷങ്ങൾ പങ്കുവച്ചപ്പോൾ തൊണ്ടയിടറുന്ന പൃഥ്വിരാജിനെ കണ്ട് മല്ലിക സുകുമാരനും ഇന്ദ്രജിത്തും കണ്ണുതുടച്ചു. അമ്മയ്ക്കൊപ്പം അഭിനയിക്കുകയും അമ്മ അഭിനയിച്ച സിനിമ നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത അപൂർവത തനിക്ക് മാത്രം സ്വന്തമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. അച്ഛൻ മരിച്ചപ്പോൾ, അമ്മ ഇനി എന്ത് ചെയ്യും എന്നോർത്താണ് സങ്കടപ്പെട്ടതെന്നും എന്നാൽ അമ്മ എന്തു ചെയ്തു എന്നതിനുത്തരമാണ് ഇന്നിവിടെ നിൽക്കുന്ന താനും ഇന്ദ്രജിത്തും എന്ന് പൃഥ്വിരാജ് പറഞ്ഞു.

Bu hikaye Vellinakshatram dergisinin March 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Vellinakshatram dergisinin March 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

VELLINAKSHATRAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
സിനിമയിൽ പവർ ഗാംഗ് ഉണ്ട്
Vellinakshatram

സിനിമയിൽ പവർ ഗാംഗ് ഉണ്ട്

താരങ്ങൾക്ക് എഗ്രിമെന്റ് ഏർപ്പെടുത്തിയതിനെ മോഹൻലാൽ തടയാൻ ശ്രമിച്ചു

time-read
3 dak  |
September 2024
അന്വേഷണത്തിന് പ്രത്യേക സംഘം
Vellinakshatram

അന്വേഷണത്തിന് പ്രത്യേക സംഘം

2019ൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട് വിവരാവകാശ കമ്മിഷന്റെ ഇടപെടലോടെയാണ് വെളിച്ചം കണ്ടത്

time-read
1 min  |
September 2024
മനസ് കൈവിട്ട ആർതറും ഹാർലിയും പ്രണയിക്കുമ്പോൾ ജോക്കർ 2 ട്രെയ്ലർ
Vellinakshatram

മനസ് കൈവിട്ട ആർതറും ഹാർലിയും പ്രണയിക്കുമ്പോൾ ജോക്കർ 2 ട്രെയ്ലർ

2019ൽ ഒട്ടേറെ ആരാധക പ്രീതി പിടിച്ചുപറ്റിയ ജോക്കറിന്റെ ആദ്യത്തെ ഭാഗം ആർ റേറ്റഡ് സിനിമ ചരിത്രത്തിൽ ലോകത്താകെ സാമ്പത്തികമായി വലിയ വിജയമാണ് നേടിയത്.

time-read
1 min  |
August 2024
ഒരു ജീവിതം അഞ്ച് ഭാര്യമാർ, അതാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്
Vellinakshatram

ഒരു ജീവിതം അഞ്ച് ഭാര്യമാർ, അതാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്

ഒരോ സ്ത്രീയും ഓരോ നാടിന്റേയും കൂടി ജീവിതത്തെ സ്ക്രീനിലെത്തിക്കുന്നുണ്ട്.

time-read
1 min  |
August 2024
ഹൊറർ ത്രില്ലർ HUNT
Vellinakshatram

ഹൊറർ ത്രില്ലർ HUNT

ചുവടൊന്നു മാറ്റിപിടിച്ചു ഷാജി കൈലാസ്

time-read
1 min  |
August 2024
എന്റെ ലക്ഷ്യം ഹോളിവുഡ്: രവിചന്ദ്രൻ
Vellinakshatram

എന്റെ ലക്ഷ്യം ഹോളിവുഡ്: രവിചന്ദ്രൻ

ഇരുപത്തിയെട്ട് വർഷമായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് രവിചന്ദ്രൻ. തൃശ്ശൂർ ജി ല്ലയിലെ കോലായിൽ എന്ന സ്ഥലത്ത് ജനിച്ച രവി ഒരിക്കലും കരുതിയിരുന്നില്ല താൻ എന്നെ ങ്കിലും സിനിമയ്ക്കുവേണ്ടി ക്യാമറ ചലിപ്പിക്കുമെന്ന്. ഒരു കാര്യം നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ഈ ലോകം നമ്മുടെ കൂടെ നിൽക്കും എന്ന് പറയുന്നത് സത്യം ആണെന്ന് രവിയുടെ ജീവിതം നമുക്ക് കാട്ടിത്തരുന്നു. കുട്ടിക്കാലം മുതൽ മക്കളുടെ എന്ത് ആഗ്രഹവും സാധിച്ചു തന്നിരുന്ന കുടുംബം തന്നെയാണ് തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണം എന്ന് രവി പറയുന്നു. 1996 മുതൽ വെള്ളിത്തിരയുടെ ഭാഗമായ രവി എന്ന അറിയപ്പെടുന്ന ഒരു ഛായാഗ്രഹകനാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഹാൽ \"എന്ന സിനിമയുടെ ലൊക്കേഷനിൽ ഇരുന്നുകൊണ്ട് സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് രവിചന്ദ്രൻ.

time-read
3 dak  |
August 2024
രഞ്ജിനിയും സജിതാ ബേട്ടിയും തമ്മിൽ കയ്യാങ്കളിയോ?
Vellinakshatram

രഞ്ജിനിയും സജിതാ ബേട്ടിയും തമ്മിൽ കയ്യാങ്കളിയോ?

സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിന്റെ സെറ്റിൽ വച്ച് നടിമാരായ രഞ്ജിനിയും സജിതാ ബേട്ടിയും തമ്മിലുണ്ടായ വാക്കുതർക്കം അടിയിൽ കലാശിച്ചെന്നും ഷൂട്ടിങ് നിറുത്തി വയ്ക്കേണ്ടി സാഹചര്യമുണ്ടായെന്നും വാർത്തകൾ പ്രചരിച്ചിരുന്നു

time-read
1 min  |
August 2024
"റാം" എന്തായി
Vellinakshatram

"റാം" എന്തായി

ഉത്തരം പറയേണ്ടത് നിർമാതാവ് ആണെന്ന് ജീത്തു ജോസഫ്

time-read
1 min  |
August 2024
മലയാളത്തിലെ പെരുന്തച്ചൻ
Vellinakshatram

മലയാളത്തിലെ പെരുന്തച്ചൻ

1955 ലാണ് കോളേജ് പഠനം ഉപേക്ഷിച്ച് തിലകൻ സുഹൃത്തുക്കളുമായി മുണ്ടക്കയം നാടക സമിതിക്ക് രൂപം കൊടുക്കുന്നത്. പിന്നീട് 1966 വരെ കെ. പി. എ. സിയുടെ ഭാഗമായിരുന്നു. കൂടാതെ കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ നാടക സംഘങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. പിജെ ആന്റണിയുമായുള്ള സൗഹൃദം തിലകന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു അദ്ധ്യായം തുറന്നു. പിജെ ആന്റണി സംവിധാനം ചെയ്ത 1973 ലെ സിനിമയായ 'പെരിയാർ' എന്ന സിനിമയിലൂടെ യായിരുന്നു തിലകൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിജെ ആന്റണിയുടെ മരണശേഷം അദ്ദേഹത്തിന്റെ നാടക ട്രൂപ്പ് തിലകൻ ഏറ്റെടുത്ത് നടത്തി. 1979 ൽ പുറത്തിറങ്ങിയ കെ. ജി ജോർജ് ചിത്രം \"ഉൾക്കടലി'ലൂടെയാണ് തിലകൻ എന്ന അതുല്യ നടൻ മലയാള സിനിമയിൽ സജീവമായി തുടങ്ങിയത്.

time-read
2 dak  |
August 2024
ഗുരുവും ശിഷ്യനും ഒരേ ഫ്രെയിമിൽ!
Vellinakshatram

ഗുരുവും ശിഷ്യനും ഒരേ ഫ്രെയിമിൽ!

അച്ഛന്റെ വാത്സല്യത്തോടെ മമ്മൂട്ടിയുടെ നെഞ്ചിൽ തലചായ്ച്ചു നിൽക്കുന്ന മമ്മൂട്ടി. മകന്റെ സ്നേഹത്തോടെ, ബഹുമാനത്തോടെ ചേർത്തുനിർത്തുന്ന മമ്മൂട്ടി! ഇത് മലയാളത്തിന്റെ സുകൃത നിമിഷങ്ങൾ...

time-read
4 dak  |
August 2024