ഇന്ത്യയെ മുഴുവൻ പാട്ടിലാക്കിയ സ ന്തോഷത്തിലാണ് അവിർഭവ്. ഹിന്ദി ടിവി ചാനൽ സോണിയുടെ സൂപ്പർ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടി മുംബൈയിൽ നിന്നു നാട്ടിൽ എത്തിയതേയുള്ളൂ അവിർഭവും കുടുംബവും. 14 വയസ്സു വരെ പ്രായമുള്ള 15 മത്സരാർഥികളെ പാടിതോൽപ്പിച്ചാണ് ഏഴുവയസ്സുള്ള, പാട്ടിലെ ഈ അദ്ഭുതക്കുട്ടി പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറായത്.
ചേച്ചി അനിർവിന്യയുടെ പാട്ടുകേട്ടു സംഗീതത്തിൽ ഹരിശ്രീ കുറിച്ച അവിർഭവിന് പാട്ടിലെ സംശയനിവാരണി'യാണു ചേച്ചി. തെലുങ്കു റിയാലിറ്റി ഷോയിൽ നാലാം സ്ഥാനം നേടിയ ചേച്ചിയുടെ അനിയൻ ഹിന്ദി റിയാലിറ്റി ഷോയിൽ ഒന്നാം സമ്മാനം വാങ്ങിയതു ചുമ്മാതല്ല. അങ്കമാലിയിലെ വീട്ടിൽ യുട്യൂബ് വിഡിയോയ്ക്കുള്ള പ്രാക്ടീസിലാണു ചേച്ചിയും അനിയനും സംഗീതത്തിലെ ആരോഹണ അവരോഹണങ്ങൾ പോലെ ഇണങ്ങിയും പിണങ്ങിയും അവർ സംസാരിച്ചപ്പോൾ.
അനിർവിന്യ: ആർക്കുമില്ലാത്ത പേരു ഞങ്ങൾക്ക് ഇടണമെന്ന മോഹം കൊണ്ടാണത്രേ എനിക്ക് അനിർവിന്യ എന്നു പേരിട്ടത്. അനിർവിന്യ എന്ന സംസ്കൃത വാക്കിന്റെ അർഥം ജ്വലിക്കുന്ന നക്ഷത്രം എന്നാണ്. മഹാവിഷ്ണുവിന്റെ മറ്റൊരു പേരുമാണത്.
അവിർഭവ്: എന്റെ പേരു പലരും തെറ്റിച്ചു വിളിക്കും. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവിർഭവ് എന്ന വാക്കും സംസ്കൃതമാണ്, അർഥം പുരോഗതി. പേരിട്ടപ്പോൾ തന്നെ അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നു, എന്നിലൂടെയാണു പുരോഗതി ഉണ്ടാകുന്നതെന്ന്... ഹി.. ഹി
അനിർവിന്യ: അമ്മ സന്ധ്യ കുമളിക്കാരിയാണ്, അച്ഛൻ സജിമോൻ രാമക്കൽമേടുകാരനും. അച്ഛനു സേലത്ത് പ്രൈവറ്റ് ടെലഫോൺസ് കമ്പനിയിലായിരുന്നു ജോലി. ഞാനും അനിയനും ജനിച്ചതും പഠിച്ചതും വളർന്നതുമെല്ലാം സേലത്താണ്. ഇപ്പോൾ കെ ഫോൺ പ്രോജക്ടിൽ സൈറ്റ് എൻജിനീയറാണ് അച്ഛൻ.
പാട്ടിലെ ഹരിശ്രീ
അവിർഭവ്: ചേച്ചി പാട്ടു പാടുമെന്ന് ആദ്യം പറഞ്ഞത് ആരാണ് ?
അനിർവിന്യ: എന്റെ പാട്ടിനു പിന്നിൽ കേരളത്തിലെ നെടുങ്കണ്ടം ഹോളിക്രോസ് സ്കൂളിന് പങ്കുണ്ട്. അമ്മ മലയാളം പിജി പാസ്സായതാണ്. സേലത്തു മലയാളം കൊണ്ടു കാര്യമില്ലല്ലോ. എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ ഞാനും അമ്മയും കൂടി ഇടുക്കിയിലേക്കു വന്നു. നാട്ടിൽ ബിഎഡ് ചെയ്ത ശേഷം ഇവിടെ ജോലിക്കു കയറാം എന്നായിരുന്നു അമ്മയുടെ പ്ലാൻ.
This story is from the August 31, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 31, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ