ആലപ്പുഴയിലെ പേരുകേട്ട ജ്യോതിഷ പണ്ഡിതനായിരുന്നു കുന്നപ്പള്ളി കൃഷ്ണപിള്ള. സഹോദരി ഗൗരിക്കുട്ടിയമ്മയ്ക്കു പെൺകുഞ്ഞ് ജനിച്ച സന്തോഷവാർത്തയറിഞ്ഞ് എത്തിയ കൃഷ്ണ പിള്ള കുഞ്ഞിനെ കണ്ടപാടെ സഹോദരീ ഭർത്താവ് ശ്രീധരൻ നായരോടു പറഞ്ഞു. “ഈ കുഞ്ഞ് നാളെ ലോകമറിയുന്ന കലാകാരിയാകും. ' പ്രവചനം പോലെ തന്നെ കുട്ടി വളർന്ന് അറിയപ്പെടുന്ന നർത്തകിയായി നൃത്താധ്യാപികയായി.
ഏഴു ദശാബ്ദങ്ങൾ നൃത്തത്തിനായി മാറ്റിവച്ച മഹിളാമണി അയ്യായിരത്തിൽപരം കുട്ടികളിലേക്ക് നൃത്തകല പകർന്നു നൽകി. ഇന്നും ആലപ്പുഴ പഴവീടുള്ള വീടിനോടു ചേർന്ന ശ്രീകലാനിലയം ഡാൻസ് സ്കൂളിൽ നിന്ന് മഹിളാ മണിയുടെ കൈമണി ഒച്ച കേൾക്കാം. ഭരതനാട്യവും മോഹിനിയാട്ടവും നാടോടിനൃത്തവുമെല്ലാം പഠിക്കാൻ കുട്ടികൾ മഹിളാമണി ടീച്ചറെ തേടിയെത്തുന്നു. 73-ാം വയസ്സിലും മഹിളാമണി നൃത്തം ചെയ്യുന്നു, പഠിപ്പിക്കുന്നു.
പത്തനംതിട്ടയിലെ വെണ്ണിക്കുളത്തു ജനിച്ച മഹിളാമണി ഓർമ വച്ചപ്പോൾ മുതൽ അമ്മാവനൊപ്പം ആലപ്പുഴയിലെ വീട്ടിലായിരുന്നു. മഹിളാമണിയുടെ ഭാവി കലാരംഗത്താണെന്നു നിശ്ചയമുണ്ടായിരുന്ന കൃഷ്ണപിള്ള ആര്യ കലാനിലയം രാമുണ്ണിയെന്ന നൃത്താധ്യാപകനൊപ്പം കുട്ടിയെ ചേർത്തു. “ആലപ്പുഴയിലെ അനാഥമന്ദിരം സൂപ്രണ്ട് ആയ അമ്മാവൻ ഒരു ദിവസം തിരുവിതാംകൂർ സഹോദരി മാരിലെ (ലളിത- പത്മിനി രാഗിണി) ലളിത ചേച്ചിയെ കണ്ടുമുട്ടി. ലളിത ചേച്ചി രാമായണം ബാലെയിലേക്ക് കൊച്ചു കുട്ടികളെ തേടുന്ന സമയമായിരുന്നു. അവർ കാണാൻ വന്നതും ഡാൻസ് ചെയ്യിപ്പിച്ചതും ഇന്നലെയെന്നപോലെ ഓർമയിലുണ്ട്.
പിന്നെയുള്ള രണ്ടു വർഷം അവർക്കൊപ്പമായിരുന്നു. സ്വന്തം മകളെപ്പോലെയാണ് അവർ എന്നെ നോക്കിയതും സ്നേഹിച്ചതും. സിനിമ ഷൂട്ടിങ്ങിന് പോകുമ്പോൾ എന്നേയും ഒപ്പം കൂട്ടും. അങ്ങനെ നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തു. പക്ഷേ, എട്ടു വയസ്സുള്ള ആ സമയത്ത് അമ്മയെയും അനിയനെയും പിരിഞ്ഞിരിക്കുന്നത് വലിയ സങ്കടമായിരുന്നു. പക്ഷേ, പതിയെ അതു മാറി. ബാലെക്കുള്ള പ്രാക്ടീസും യാത്രകളുമൊക്കെയായി തിരക്കായി.
This story is from the August 31, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 31, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ജോലിയിലെ സമ്മർദം ഞങ്ങൾക്കില്ല
സമ്മർദമില്ലാത്ത ജോലിയില്ല. അതിൽ നിന്നു പുറത്തു കടക്കാൻ വഴികൾ കണ്ടെത്തണം എന്നു മാത്രം. വിവിധ ജോലികൾ ചെയ്യുന്നവർ അനുഭവങ്ങളിൽ നിന്നു പറഞ്ഞു തരുന്ന പാഠങ്ങൾ
ഓഫ് ആക്കാം പ്രഷർകുക്കർ
ഒക്ടോബർ 10, ലോക മാനസികാരോഗ്വ ദിനം. വർക് പ്ലേസ് മെന്റൽ വെൽബിയിങ് ആണ് ഈ വർഷത്തെ ആശയം. സമ്മർദം അകറ്റി ജോലിയിൽ നമുക്കു മാനസിക സ്വാസ്ഥ്യം ഉറപ്പാക്കാം
തൊട്ടാൽ വാടും പെണ്ണല്ല
അടി വേണ്ടിടത്ത് അടി തന്നെ വേണം. അതാണ് എന്റെ നിലപാട് ' അനുഭവങ്ങൾ മിനിസ്ക്രീനിലെ പങ്കുവച്ച് പ്രിയനായിക അനുമോൾ
ജോലി തട്ടിപ്പും മനുഷ്യക്കടത്തും
വിദേശ കുടിയേറ്റം സംബന്ധിച്ച വിവരങ്ങളും വായനക്കാരുടെ സംശയങ്ങൾക്കുള്ള മറുപടിയും
ഫൂഡ് അലർജി നിസ്സാരമായി കാണരുത്
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
വക്കീൽ ബിസിയാണ്
ഗൗതം വാസുദേവ് മേനോന്റെ ആദ്യ മലയാള സിനിമയിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് അഡ്വ. മീനാക്ഷി
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം