ഒന്നാം സ്ഥാനത്തെ നാരങ്ങ മഞ്ഞ
Vanitha|March 02, 2024
അമ്മയുടെ അലമാരയിൽ നിന്നു പാറിവന്ന നിറങ്ങളാണു പ്രശസ്ത താരം മുത്തുമണിയുടെ സാരി ഇഷ്ടങ്ങളിൽ നിറയെ
സീനാ ടോണി ജോസ്
ഒന്നാം സ്ഥാനത്തെ നാരങ്ങ മഞ്ഞ

ഇരുപത്തിമൂന്നു ദിവസങ്ങൾ എന്ന നാടകത്തിന്റെ കഥാസാരം ഒരമ്മയും മകളും സ്കൂളിലെ ചില സംഭവങ്ങളുമായിരുന്നു. ടീച്ചർമാരായും കുട്ടിയുടെ അമ്മയായും അഭിനയിക്കാൻ നാലു പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. എറണാകുളം സെന്റ് മേരീസ് ഹൈസ്കൂളിൽ പത്താം ക്ലാസ്സുകാരിയായ ഞാൻ പത്താംക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ അമ്മ റോളിലാണ്.

പ്രാക്ടീസ് തുടങ്ങുമ്പോഴേ നാടകം പഠിപ്പി ച്ച സാർ പറഞ്ഞു “സാരിയാണ് എല്ലാവരുടെയും വേഷം. ഓരോരുത്തരും ഓരോ കളർ ചൂസ് ചെയ്യൂ. ഞാൻ ചാടിപ്പറഞ്ഞു. 'ലെമൺ യെല്ലോ'. അമ്മയുടെ അലമാരയിൽ ഒരു പുതിയ അതിഥി എത്തിയിട്ടുണ്ട്. മഞ്ഞനിറത്തിൽ നെറ്റ് ബോർഡർ ഉള്ള ആ സാരിയുമായി കണ്ടമാത്രയിൽ ഇഷ്ടത്തിലായതാണ്.

വീട്ടിൽ ചെന്ന് അങ്ങേയറ്റം നിഷ്കളങ്കയായി പറഞ്ഞു, “സ്കൂളിൽ നാടകത്തിന് ലെമൺ യെല്ലോ സാരി വേണംന്നു പറയുന്നു. ' അമ്മ സംശയത്തോടെ നോക്കി, ലെമൺ യെല്ലോ എന്നു തന്നെ പറഞ്ഞോ?' ആ നോട്ടം എന്റെ സൂത്രം പൊളിച്ചു കളഞെങ്കിലും ഞങ്ങളുടെ നാടകം സബ് ജില്ലയും ജില്ലാതലവും പിന്നിട്ട് സംസ്ഥാന തലത്തിൽ എത്തി. തൊടുപുഴയിൽ നടന്ന സംസ്ഥാന യുവജനോത്സവത്തിന് ഒന്നാം സമ്മാനം കിട്ടിയപ്പോൾ പത്രങ്ങളുടെ ഒന്നാം പേജിലുണ്ടായിരുന്നു നാടകസംഘത്തിനൊപ്പം ആ നാരങ്ങാമഞ്ഞ സാരിയും ഞാനും.

മുന്താണിയിലെ മയിൽപ്പീലികൾ

ഞാൻ എട്ടാംക്ലാസ്സിലെത്തിയതോടെ ചേച്ചി പൊന്നുമണി ഡിഗ്രി പഠിക്കാൻ മംഗലാപുരത്തിനു പോയി. അതോടെ അമ്മയുടെ സാരിത്തുമ്പിൽ പിടുത്തമിട്ടതാണ്. അമ്മ എവിടെപ്പോയാലും ഞാനും കൂടും. അങ്ങനെ എറണാകുളത്ത് എത്ര സാരി ഷോപ്സ് ഉണ്ട്, ഓരോന്നിലും സാരികൾ എത്ര തരമുണ്ട്, എന്തൊക്കെയാണ് പ്രത്യേകതകൾ. ഇത്തരം കാര്യങ്ങളിൽ ചെറുപ്പത്തിലേ നല്ല അറിവായി.

This story is from the March 02, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the March 02, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM VANITHAView All
വീണ്ടും പുത്തനായി വാട്സാപ്
Vanitha

വീണ്ടും പുത്തനായി വാട്സാപ്

വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും

time-read
1 min  |
April 27, 2024
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
Vanitha

ഇപ്പോൾ ഞാനൊരു ലക്കി ഗേൾ

പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി

time-read
1 min  |
April 27, 2024
സത്യമാണ് എന്റെ സേവനം
Vanitha

സത്യമാണ് എന്റെ സേവനം

ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?

time-read
4 mins  |
April 27, 2024
തീയണയ്ക്കാൻ ഇനി പെൺപട
Vanitha

തീയണയ്ക്കാൻ ഇനി പെൺപട

പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന

time-read
2 mins  |
April 27, 2024
അഭിരാമി ലാലിയേ
Vanitha

അഭിരാമി ലാലിയേ

മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി

time-read
3 mins  |
April 27, 2024
ഇല കൊഴിഞ്ഞ വസന്തങ്ങൾ
Vanitha

ഇല കൊഴിഞ്ഞ വസന്തങ്ങൾ

സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും

time-read
3 mins  |
April 27, 2024
കരകൾ കടന്ന് മാഹീൻ
Vanitha

കരകൾ കടന്ന് മാഹീൻ

ഹിച് ഹൈക്കിങ്ങിലൂടെ ലോകം ചുറ്റുന്ന മലയാളിപ്പയ്യൻ. വ്ലോഗർ കൂടിയായ എസ്. മാഹിന്റെ ജീവിതാനുഭവങ്ങൾ

time-read
3 mins  |
April 27, 2024
മകളിൽ നിന്നു വളർന്ന തണൽമരം
Vanitha

മകളിൽ നിന്നു വളർന്ന തണൽമരം

ഒരമ്മയുടെ അതിജീവനത്തിന്റെ കഥ മാത്രമല്ലിത്. ഇരുനൂറിലേറെ അമ്മമാരുടെ ജീവിതം കൂടിയാണ്

time-read
3 mins  |
April 27, 2024
മനസ്സിനുമുണ്ട് കിണറോളം ആഴം
Vanitha

മനസ്സിനുമുണ്ട് കിണറോളം ആഴം

“മനസ്സിൽ വാശിയും ഉശിരുമുണ്ടെങ്കിൽ പ്രായം തടസ്സമേയല്ല\" ആയിരത്തിലേറെ കിണറുകൾ കുഴിച്ച എഴുപത്തഞ്ചുകാരിയായ കുഞ്ഞുപെണ്ണ് പറയുന്നു

time-read
2 mins  |
April 27, 2024
നിങ്ങളുടെ പെറ്റ്സിന് ശരീര ദുർഗന്ധമുണ്ടോ ?
Vanitha

നിങ്ങളുടെ പെറ്റ്സിന് ശരീര ദുർഗന്ധമുണ്ടോ ?

വളർത്തുമൃഗങ്ങളുടെ പരിപാലനത്തിൽ അറിയേണ്ട കാര്യങ്ങൾ

time-read
1 min  |
April 27, 2024