Try GOLD - Free
പഞ്ചാരമുത്തല്ലേ മധുരത്തിൽ പറയാം
Vanitha
|February 03, 2024
കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്ന ജെന്റിൽ പേരന്റിങ് എങ്ങനെയെന്നു മനസ്സിലാക്കാം
നമ്മളൊക്കെ എത്ര തല്ലു കൊണ്ടിരിക്കുന്നു. വഴക്കു കേട്ടിരിക്കുന്നു. എന്നിട്ടു വഴിതെറ്റിപ്പോയോ. ഇല്ലല്ലോ? ഇതാണു ചുരുക്കത്തിൽ പറഞ്ഞാൽ മാറിയ കാലത്തും മലയാളിയുടെ പേരന്റിങ് ആപ്തവാക്യം.
സ്കൂളുകൾ കുറേയൊക്കെ മുഖം മാറിയതിനാൽ പഠിച്ചില്ലെങ്കിൽ നല്ലതു കൊടുത്തോ ടീച്ചറേ...' എന്നു ട്യൂഷൻ ടീച്ചറെ ചട്ടം കെട്ടുന്ന മാതാപിതാക്കളും കുറവല്ല.
കടുത്ത നിയന്ത്രണങ്ങൾ വേണ്ട
അനുസരണയാണ് ഏറ്റവും വലിയ ഗുണം എന്നു മാതാപിതാക്കൾ മനസ്സിലുറപ്പിക്കുന്നു. അത് നടപ്പാക്കാനുള്ള ചട്ടം പഠിപ്പിക്കൽ' ആണ് പിന്നെ. മൂന്നു മുതൽ എട്ടുവയസ്സു വരെയുള്ള കാലത്തെ സ്ട്രിക്ട് പേരന്റിങ് കുട്ടിയുടെ ആത്മവിശ്വാസത്തെ ദോഷകരമായി ബാധിക്കുമെന്നു മനസ്സിലാക്കുക. കഠിനനിയമങ്ങളും നിയന്ത്രണങ്ങളും കടുത്ത ശിക്ഷയും വിജയത്തിന് അമിത പ്രാധാന്യം നൽകുന്ന ശൈലിയും ഉണ്ടെങ്കിൽ അതു മാറ്റണം.
എട്ടുവയസ്സ് വരെയുള്ള പ്രായത്തിൽ ആത്മ വിശ്വാസമുള്ള വ്യക്തികളായി വളരാനുള്ള പ്രാഥമിക പാഠങ്ങൾക്കാണു മുൻഗണന. അതു സൗമ്യമായി കുട്ടികളിലേക്ക് പകരുന്ന രീതിയാണു ജെന്റിൽ പേരന്റിങ്.
കുട്ടിയെ അലസമായി വളരാൻ അനുവദിക്കുകയല്ല, മറിച്ചു കഴിവുകളും കുറവുകളും തിരിച്ചറിഞ്ഞു വളരാൻ സഹായിക്കുന്നതാണു ജെന്റിൽ പേരന്റിങ്. സഹാനുഭൂതി, ബഹുമാനം മനസ്സിലാക്കൽ, ശരിയായ പരിധി നിശ്ചയിക്കൽ എന്നിവ ജെന്റിൽ പേരന്റിങ്ങിൽ പ്രധാനമാണ്.
കർശനമായി നിയന്ത്രിച്ചു ശരിയിലേക്ക് എത്തിക്കുക എന്നതു നല്ലതല്ല. തെറ്റുകൾ സ്നേഹത്തോടെ തിരുത്തിക്കൊണ്ട്, കുട്ടികളുടെ വ്യക്തിത്വത്തെ അംഗീകരിച്ച്, പരസ്പരം പിന്തുണച്ചു വളരാൻ അനുവദിക്കുന്നതാണ് ജെന്റിൽ പേരന്റിങ് രീതി. ഇത് ഉത്കണ്ഠ അകറ്റി തന്റെ അകക്കാമ്പിനെ കേൾക്കാനും അറിയാനും അതു പറയാനും കുട്ടികളെ പ്രാപ്തരാക്കും.
ക്ഷമയോടെ ആവർത്തിച്ചു പറയാം
മാതാപിതാക്കൾക്കു കാര്യങ്ങൾ അറിയാം. അതിനാൽ മൂത്തവർ പറയുന്നത് അതേപടി അനുസരിച്ചാൽ എല്ലാം ശരിയാകും എന്ന ധാരണയാണു പൊതുവേ സ്ട്രിക്ട് പേരന്റിങ് രീതി പിൻതുടരുന്നത്. മുതിർന്നവരുടെ അറിവിൽ നിന്നു കൊണ്ടാണു പലരും കുട്ടികളോടു കാര്യങ്ങൾ പറയുന്നത്.
This story is from the February 03, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Vanitha
പുതിയ കാലത്തെ ഡ്രീം ജോബ്സ്
ഡോക്ടർ, എൻജിനീയർ തുടങ്ങിയ പരമ്പരാഗത തൊഴിൽ സങ്കൽപങ്ങളിൽ മാറ്റം വന്നു. എഐ അടിസ്ഥാനമാക്കിയു ള്ള ഡ്രീം ജോബ് ലിസ്റ്റിലെ പുതുജോലികൾ പരിചയപ്പെടാം
2 mins
May 23, 2026
Vanitha
ട്രെൻഡാണ് ഹൈബ്രിഡ് പേരന്റിങ്
ജെൻ സി തലമുറ മാതാപിതാക്കൾക്കിടയിൽ ട്രെൻഡാവുന്ന ഹൈബ്രിഡ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം
2 mins
May 23, 2026
Vanitha
മെനോപോസ് ഭക്ഷണത്തിലുണ്ട് പരിഹാരം
ആർത്തവവിരാമം അടുത്തെത്തിയോ? ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2 mins
May 23, 2026
Vanitha
പട്ടാള വേഷത്തിലും പണത്തട്ടിപ്പ്
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
May 23, 2026
Vanitha
നൂലഴകിൻ കൂട്ടുകാരി
സൂചിയും നൂലും കൊണ്ടു വിസ്മയക്കാഴ്ചകൾ തയാറാക്കുന്ന ഷീല സോണിയുടെ വിജയവിശേഷങ്ങൾ
2 mins
May 23, 2026
Vanitha
എങ്ങനെ വേണം ഹൂഡഡ് ഐ മേക്കപ്
സെലിബ്രിറ്റി സ്റ്റൈൽ നേടാൻ അറിയാം ചില കാര്യങ്ങൾ
1 mins
May 23, 2026
Vanitha
നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കി
ഗാനം പോലെ മധുരമായ പ്രണയകഥ പങ്കുവയ്ക്കുന്നു മീനുവും ടിനോയും
2 mins
May 23, 2026
Listen
Translate
Change font size

