പടച്ചോന്റെ പദ്ധതികൾ
Vanitha|June 10, 2023
"വനിതയിൽ വന്ന ആ ഫീച്ചറാണ് എന്റെ ജീവിതം മാറ്റി മറിച്ചത്... സിവിൽ സർവിസ് പരീക്ഷയിൽ വിജയം നേടിയ ഷെറിൻ ഷഹാന പറയുന്നു
വിജീഷ് ഗോപിനാഥ്
പടച്ചോന്റെ പദ്ധതികൾ

വിഷാദഇരുട്ടിൽ ശ്വാസം മുട്ടി ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയ രാത്രികളിലൊന്നിൽ ഷെറിന്റെ അരികിൽ ഉമ്മ ആമിന വന്നിരുന്നു. വീഴ്ചയിൽ നട്ടെല്ലു തകർന്നു മരവിച്ചു പോയ കാലിൽ പതുക്കെ തലോടിക്കൊണ്ടു പറഞ്ഞു, “പടച്ചോന് നിന്നെക്കുറിച്ച് ഒരുപാടു പദ്ധതികൾ ഉണ്ട്. നമ്മൾ ഈ അനുഭവിക്കുന്നതൊക്കെ പടച്ചോന്റെ പരീക്ഷകളാണ്. നോക്കിക്കോ, അതിലൊക്കെ നീ ജയിക്കും. എല്ലാം നിനക്കു വഴിയേ മനസ്സിലാകും. പെട്ടെന്നൊരു സങ്കടമഴ ആ മുറിയിൽ അലറിപ്പെയ്തു.

ഉമ്മ പറഞ്ഞത് സത്യമായി. തോരാമഴ തീർന്നു. കമ്പളക്കാട്ടെ വീട്ടിൽ ചിരിയുടെ വയനാടൻ വെയിൽ തെളിഞ്ഞു. നാലു ചുമരിനുള്ളിൽ, തൊടിയിലെ പൂവിനെയും പൂമ്പാറ്റയേയുമെങ്കിലും കാണാൻ കൊതിച്ച ഷെറിൻ ഷഹാനയുടെ സ്വപ്നങ്ങൾക്ക് ഇന്ന് അതിരില്ല. സിവിൽ സർവീസ് പരീക്ഷയ്ക്ക് 913 റാങ്ക്. ഐഎഎസും ഐ ആർഎസും ഓപ്ഷനായി കൊടുത്തിട്ടുണ്ട്.

കൽപ്പറ്റയിൽ നിന്നു പത്തു കിലോമീറ്റർ അകലെയുള്ള കമ്പളക്കാട്ടെ വീട്. അടുത്തിടെ വീണ്ടുമുണ്ടായ അപകടത്തിൽ തോളെല്ലിനു പരുക്കേറ്റ് സർജറിയും കഴിഞ്ഞിരിക്കുകയാണു ഷെറിൻ.

“പടച്ചോന്റെ ആ വലിയ പ്ലാനിനെക്കുറിച്ച് ഇപ്പോഴാണു മനസ്സിലായത്. ഈ വിജയത്തിനു പിന്നിൽ വഴികാട്ടിയായി 'വനിത'യും ഉണ്ട്. എന്നെക്കുറിച്ചു വനിതയിൽ വന്ന ഫീച്ചറും പടച്ചോന്റെ പദ്ധതികളിൽ ഒന്നായിരുന്നെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. ' ഷെറിൻ പറഞ്ഞു.

വഴികാട്ടിയായ വനിത

ഡോ. മുരളി തുമ്മാരുകുടിയാണ് ഷെറിനെ കുറിച്ചു വനിതയോട് ആദ്യം പറഞ്ഞത്. ഇരുപത്തി രണ്ടാം വയസ്സിൽ വീടിനു മുകളിൽ നിന്നു വീണ് നട്ടെല്ലിനു പരിക്കേറ്റ് ജീവിതം വീൽചെയറിലായ കുട്ടി. വേദനയ്ക്കിടയിലും പൊളിറ്റിക്കൽ സയൻസ് പഠിച്ചു നെറ്റ് പരീക്ഷ വിജയിച്ചു. അങ്ങനെ 2021 ഫെബ്രുവരി ലക്കത്തിലെ പ്രതിസന്ധിയിൽ തളരാതെ എന്ന പംക്തിയിൽ ഷെറിന്റെ ജീവിത കഥ അച്ചടിച്ചു വന്നു.

This story is from the June 10, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the June 10, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM VANITHAView All
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
Vanitha

വൈദ്യുത ലൈൻ പൊട്ടി വീണാൽ...

അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.

time-read
1 min  |
June 08, 2024
മിടുമിടുക്കൻ
Vanitha

മിടുമിടുക്കൻ

കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്

time-read
2 mins  |
June 08, 2024
ചൂടോടെ വിളമ്പാം ആരോഗ്യം
Vanitha

ചൂടോടെ വിളമ്പാം ആരോഗ്യം

പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി

time-read
1 min  |
June 08, 2024
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
Vanitha

കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ

അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ

time-read
3 mins  |
June 08, 2024
ജിമെയിലും എസിയും ബുദ്ധിപൂർവം
Vanitha

ജിമെയിലും എസിയും ബുദ്ധിപൂർവം

ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം

time-read
1 min  |
June 08, 2024
എളുപ്പം നേടാം ഇനി ജർമൻ ജോലി
Vanitha

എളുപ്പം നേടാം ഇനി ജർമൻ ജോലി

അക്കരയ്ക്കു പോകും മുൻപ്

time-read
1 min  |
June 08, 2024
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
Vanitha

മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ

മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...

time-read
3 mins  |
June 08, 2024
അഖിൽ C/O ധർമജൻ
Vanitha

അഖിൽ C/O ധർമജൻ

റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു

time-read
3 mins  |
June 08, 2024
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
Vanitha

ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...

'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം

time-read
4 mins  |
June 08, 2024
ആ നല്ല സമയം
Vanitha

ആ നല്ല സമയം

ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ

time-read
1 min  |
June 08, 2024