നഗ്നപാദരായി അകത്തു വരൂ
Vanitha|May 27, 2023
കൊടൈക്കനാൽ മലഞ്ചെരുവിലെ 'വെളള ഗവി ഗ്രാമത്തിലെ കാഴ്ചകളും കൗതുകങ്ങളും
എഴുത്തും ചിത്രങ്ങളും അംജിത് പി.
നഗ്നപാദരായി അകത്തു വരൂ

മേഘങ്ങൾക്കു തൊട്ടു താഴെ നിന്നു സൂര്യോദയം കാണാനൊരു മോഹം തോന്നി. സൂര്യൻ ഒന്നേയുള്ളുവെങ്കിലും ഓരോ മലയുടെയും ഉച്ചിയിൽ നിന്നുമുള്ള ഉദയക്കാഴ്ച വ്യത്യസ്തമാണ്. പല സ്ഥലപ്പേരുകളും മനസ്സിൽ വന്നു. ഒടുവിൽ ആ പേര് കണ്ടതും കൗതുകം തോന്നി. "വെള്ള ഗവി തമിഴ്നാട് കൊടൈക്കനാലിലെ മലഞ്ചെരുവിൽ ഉള്ള ഗ്രാമം. അന്വേഷണത്തിൽ കണ്ടെത്തിയ മറ്റൊരു രസകരമായ കാര്യം ഈ ഗ്രാമത്തിൽ താമസിക്കുന്നവർ ആരും ചെരിപ്പിടാറില്ല. അവർ അങ്ങനെ നഗ്നപാദരായി ജീവിക്കുന്നതിനു പിന്നിലൊരു കഥയുണ്ട്. അതു വഴിയേ പറയാം. തൽക്കാലം യാത്രയ്ക്കൊരുങ്ങാം.

മലമുകളിൽ, മേഘങ്ങൾക്കു മുകളിൽ, ഏകദേശം 4196 അടി ഉയരത്തിൽ നിന്നുള്ള സൂര്യോദയ കാഴ്ച. വിവരം ഫ്രണ്ട്സ ഗ്രൂപ്പിൽ അവതരിപ്പിച്ചു. യാത്രാമോഹത്തിന്റെ പൂ കൂടയിലേക്ക് സുഹൃത്തുക്കൾ ഓരോരുത്തരായി അവർ തേടിപ്പിടിച്ച വെള്ള ഗവി വിശേഷങ്ങൾ ഇറുത്തിട്ടു. ഇപ്പോഴും വാഹനങ്ങളുടെ പുകയില്ലാത്ത ശുദ്ധമായ വായുവാ ണു വെള്ളഗവിയിലേത്. യാത്ര ഇഷ്ടപ്പെടുന്നവരാണ് ഗ്രുപ്പിലെ സുഹൃത്തുക്കളെല്ലാം കാര്യങ്ങളെല്ലാം ചടപടേന്നു തീരുമാനമായി.

യാത്രയും ട്രക്കിങ്ങും ഇഷ്ടപ്പെടുന്നവർക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമാകും ഇതെന്നു തോന്നി. എട്ടു കിലോമീറ്റർ ട്രക്കിങ് വേണ്ടിവരുന്നതിനാൽ രോഗങ്ങൾ അലട്ടുന്നവരും കൊച്ചുകുട്ടികളും ഈ റൂട്ട് ഒഴിവാക്കുന്നതാണു നല്ലത്. പലരിൽ നിന്നു കിട്ടിയ വിവരങ്ങളിൽ നിന്നു വെള്ള ഗവിക്കുള്ള റൂട്ട് മാപ് റെഡി ആയി.

പാലക്കാടു നിന്നു തുടക്കം

പുലർച്ചെ 4:30ന് പാലക്കാടു നിന്നു യാത്ര തിരിച്ചു. സഞ്ചാര സ്നേഹികളായ, പ്രകൃതിയെ ഇഷ്ടപ്പെടുന്ന 20 പേരടങ്ങുന്ന യാത്രാസംഘം. പല മേഖലകളിൽ പ്രവർത്തിക്കു ന്ന, പല പ്രായത്തിലുള്ള 20 പേർ. പുലർകാലവെളിച്ചത്തിന്റെ കുളിർമയുള്ള പ്രഭാതം. രാവിലെ 6:30ന് ഞങ്ങൾ പളനിയിലെത്തി. അവിടെ റസ്റ്ററന്റിൽ നിന്നു ഭക്ഷണം കഴിച്ചു കൊടൈക്കനാലിലേക്കു തിരിച്ചു. വട്ടക്കനാലാണു വാഹനത്തിൽ എത്തിച്ചേരാവുന്ന ലാസ്റ്റ് പോയിന്റ്. ഉച്ചയോടെ അവിടെ എത്തി.

വെള്ള ഗവിയിലേക്കുള്ള ട്രക്കിങ്ങിന്റെ തുടക്കം വട്ടക്കനാലിൽ നിന്നാണ്. അവിടെ നിന്ന് ഒരു കിലോമീറ്റർ പിന്നിടുമ്പോഴുള്ള വ്യൂപോയിന്റാണ് ഡോൾഫിൻ നോസ്, ഡോൾഫിന്റെ രൂപമുള്ള പാറയും മലയും സന്ദർശകരെ ആകർഷിക്കുന്നു. അതിനുശേഷം നടത്തം ക്ലേശകരമായിക്കൊണ്ടിരുന്നു.

This story is from the May 27, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the May 27, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM VANITHAView All
റെക്കോർഡ് ഇവിടെ നിസ്സാ....രം
Vanitha

റെക്കോർഡ് ഇവിടെ നിസ്സാ....രം

25 വർഷമായി കുട്ടികളെ നീന്തൽ പഠിപ്പിക്കുകയും ലോകറെക്കോർഡ് അടക്കം നേടാൻ കരുത്തു പകരുകയും ചെ നിന്തൽ കോച്ചിനെ പരിചയപ്പെടാം

time-read
3 mins  |
March 16, 2024
My life Partner
Vanitha

My life Partner

സസ്പെൻസും ട്വിസ്റ്റുമുള്ള പ്രണയകഥയും വിവാഹ വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടൻ സുദേവ് നായരും വധു അമർദീപ് കൗറും

time-read
3 mins  |
March 16, 2024
നാരങ്ങാഗന്ധമുള്ള ലെമൺ ബേസിൽ
Vanitha

നാരങ്ങാഗന്ധമുള്ള ലെമൺ ബേസിൽ

തുളസിയുടെ കുടുംബത്തിൽപ്പെട്ട ലെമൺ ബേസിൽ നട്ടുവളർത്താം

time-read
1 min  |
March 16, 2024
വെറുതേയിരിക്കാൻ ആവില്ലെന്നേ
Vanitha

വെറുതേയിരിക്കാൻ ആവില്ലെന്നേ

മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ ജീവിതം മനോഹരമായി ആസ്വദിക്കുന്ന, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

time-read
3 mins  |
March 16, 2024
വേനൽ കടമ്പ കടക്കാം
Vanitha

വേനൽ കടമ്പ കടക്കാം

കടുത്ത വേനലിൽ ശരീരം തണുപ്പിക്കാനും അസുഖങ്ങളെ പ്രതിരോധിക്കാനും വിട്ടിൽ കുളിർമ നിറയ്ക്കാനും ഒക്കെയുള്ള വഴികളിതാ..

time-read
4 mins  |
March 16, 2024
കൊഴുക്കട്ട ശനി മുതൽ ഈസ്റ്റർ വരെ രുചിസമൃദ്ധി
Vanitha

കൊഴുക്കട്ട ശനി മുതൽ ഈസ്റ്റർ വരെ രുചിസമൃദ്ധി

ഈസ്റ്ററിനോട് അനുബന്ധിച്ച് ഒരാഴ്ചയ്ക്കുമേൽ നീണ്ടു നിൽക്കുന്ന ഓരോ ആചാരങ്ങൾക്കും വിളമ്പുന്ന വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ

time-read
5 mins  |
March 16, 2024
സമ്മർ സാലഡ്
Vanitha

സമ്മർ സാലഡ്

വേനൽച്ചൂടിൽ ശരീരത്തിനു തണുപ്പേകാൻ മൂന്നു തരം സാലഡ്

time-read
1 min  |
March 16, 2024
ഭയമുണ്ട് ഇപ്പോഴും
Vanitha

ഭയമുണ്ട് ഇപ്പോഴും

അഞ്ചുവർഷം വേട്ടയാടിയ സൈബർ അറ്റാക്കിന്റെ അനുഭവങ്ങൾ പറഞ്ഞു നടി പ്രവീണ

time-read
3 mins  |
March 16, 2024
അമ്പോ അംബാനി
Vanitha

അമ്പോ അംബാനി

പുതിയ കാലത്ത് കല്യാണം ഒറ്റ ദിവസത്തെ ഒരു ചടങ്ങു മാത്രമല്ല. ആഴ്ചകളും മാസങ്ങളും നീണ്ടു നിൽക്കുന്ന മഹാമേളമാണ്

time-read
4 mins  |
March 16, 2024
നഴ്സാകാം വെയിൽസിൽ
Vanitha

നഴ്സാകാം വെയിൽസിൽ

യുകെയുടെ ഭാഗമായ വെയിൽസിൽ നഴ്സാകാൻ ഇപ്പോൾ അപേക്ഷിക്കാം

time-read
1 min  |
March 16, 2024