ശലഭങ്ങളുടെ 'അമ്മ
Vanitha|May 13, 2023
നാലു പതിറ്റാണ്ടായി കാൻസർ വാർഡിലെ കുഞ്ഞുശലഭങ്ങൾക്കു കാവലിരിക്കുന്ന ഒരമ്മയുടെ അസാധാരണ ജീവിതം
വി.ആർ. ജ്യോതിഷ്
ശലഭങ്ങളുടെ 'അമ്മ

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ കുട്ടികളുടെ വാർഡ് ഇപ്പോൾ ഒരു വലിയ നഴ്സറി സ്കൂളു പോലെയാണ് ചുമരിൽ ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വിനോദത്തിനായി കളിക്കോപ്പുകൾ, കാർട്ടൂണും സിനിമയും കാണാൻ തിയറ്റർ. ആനയും കുതിരയും കാർട്ടൂൺ കഥാപാത്രങ്ങളുമുള്ള കുട്ടികളുടെ ലോകം. ആവശ്യമുള്ളിടത്തോളം കിടക്കകൾ. ആധുനിക ചികിത്സാരീതികൾ. എന്നാൽ ഇതൊന്നുമില്ലാതിരുന്ന കാലം ഈ വാർഡിനുണ്ടായിരുന്നു.

ഒരു ഡോക്ടറും കുറേ കുഞ്ഞുങ്ങളും മാത്രമുണ്ടായിരുന്ന ഭൂതകാലം. ആ ഡോക്ടറാണു പി. കുസുമ കുമാരി. കഴിഞ്ഞ 40 വർഷമായി ഈ ഡോക്ടർ തിരുവനന്തപുരത്തുണ്ട്. കുട്ടികളുടെ ഡോക്ടറമ്മയായി വിടരും മുൻപേ കൊഴിയാൻ വിധിക്കപ്പെട്ട കുരുന്നുകൾക്ക് ആശ്വാസമായി. മക്കൾക്കു ഗുരുതര കാൻസറെന്നറിഞ്ഞു തകർന്നുപോകുന്ന മാതാപിതാക്കൾക്കു മുന്നിൽ പ്രത്യാശയുടെ ദീപപ്രഭയായി രോഗം ഭേദമായി തിരിച്ചു വീട്ടിൽ പോകുമ്പോൾ ദൈവത്തെപ്പോലെ കൂടെക്കൂട്ടാൻ തോന്നുന്ന എത്ര ഡോക്ടർമാരുണ്ടാകും? ഒരു കാര്യം ഉറപ്പാണ്. റീജനൽ കാൻസർ സെന്ററിൽ കുട്ടികളുടെ ഓങ്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ.പി. കുസുമ കുമാരിയെ ദൈവത്തോളം ആരാധിക്കുന്ന നൂറുകണക്കിന് ആൾക്കാരുണ്ട്.

മെഡിക്കൽ കോളജിൽ കുട്ടികളുടെ കാൻസർ വാർഡിൽ വന്ന കുരുന്നുകളെ ആദ്യമായി കണ്ടപ്പോൾ ഡോ. കുസുമ കുമാരി ഓർത്തതു വീട്ടിലിരുന്നു കളിക്കുന്ന തന്റെ മൂന്നു വയസ്സുകാരൻ മകനെ. പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാൻ കഴിഞ്ഞില്ല. ആശുപത്രിയിൽ നിന്ന് ഇറങ്ങി ഓടി. വീട്ടിലെത്തിയപ്പോൾ ഭർത്താവു ചന്ദ്രശേഖരൻ നായർ ചോദിച്ചു; "നീയല്ലെങ്കിൽ ആ കുട്ടികൾക്ക് ആരാണുള്ളത്?' ആ ചോദ്യത്തിനുള്ള ഉത്തരമായി മാറി ഡോ.കുസുമകുമാരിയുടെ പിന്നീടുള്ള ജീവിതം.

അച്ഛന്റെ ആശ്വാസവും സമ്പത്തും

 തിരുവനന്തപുരം ജില്ലയിലെ ഊരൂട്ടമ്പലം മുരളി സദനത്തിൽ നിന്നു തുടങ്ങുകയാണ് ഈ യാത്ര. പട്ടാളക്കാരനായ കൃഷ്ണപിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും ആറുമക്കളിലൊരാളാണു കുസുമ കുമാരി. മക്കളെല്ലാം നന്നായി പഠിക്കും എന്നതായിരുന്നു കൃഷ്ണപിള്ളയുടെ ഏക ആശ്വാസവും സമ്പാദ്യവും. ഊരൂട്ടമ്പലം എൽ.പി.സ്കൂളിലും മാറനല്ലൂർ ഹൈസ്കൂളിലും കാട്ടാക്കട ക്രിസ്ത്യൻ കോളജിലുമായി കുസുമകുമാരിയുടെ വിദ്യാഭ്യാസം. പിന്നീട് ബി.എസ്.സിക്ക് തിരുവനന്തപുരം വിമൻസ് കോളജിൽ. അവിടെ നിന്നു തിരുവനന്തപുരം മെഡിക്കൽ കോളജിൽ. എം.ബി.ബി.എസ്സും പീഡിയാട്രിക്സിൽ എം.ഡിയും അവിടെ നിന്ന് എടുത്തു.

Diese Geschichte stammt aus der May 13, 2023-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der May 13, 2023-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS VANITHAAlle anzeigen
പെട്ടെന്നു വളരും ചായമൻസ
Vanitha

പെട്ടെന്നു വളരും ചായമൻസ

പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ

time-read
1 min  |
May 11, 2024
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
Vanitha

ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്

സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്

time-read
2 Minuten  |
May 11, 2024
അവർക്കായ് മാത്രം മുദ്രനടനം
Vanitha

അവർക്കായ് മാത്രം മുദ്രനടനം

കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി

time-read
2 Minuten  |
May 11, 2024
ഉറപ്പോടെ വേണം എല്ലും പേശികളും
Vanitha

ഉറപ്പോടെ വേണം എല്ലും പേശികളും

50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം

time-read
3 Minuten  |
May 11, 2024
മനോഹരം മാരാ
Vanitha

മനോഹരം മാരാ

കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ

time-read
3 Minuten  |
May 11, 2024
എവർഗ്രീൻ കിങ് മേക്കർ
Vanitha

എവർഗ്രീൻ കിങ് മേക്കർ

സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി

time-read
3 Minuten  |
May 11, 2024
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
Vanitha

ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ

ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ

time-read
2 Minuten  |
May 11, 2024
വീഴാതെ കൈപിടിച്ച സാരി
Vanitha

വീഴാതെ കൈപിടിച്ച സാരി

ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്

time-read
2 Minuten  |
May 11, 2024
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
Vanitha

സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം

'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ

time-read
1 min  |
May 11, 2024
യുകെയിൽ ഡോക്ടറാകാം
Vanitha

യുകെയിൽ ഡോക്ടറാകാം

വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്

time-read
1 min  |
April 27, 2024