കെട്ടും കെട്ടി മണ്ടയ്ക്കാട്ട്
Vanitha|March 04, 2023
ഇരുമുടിയേന്തി സ്ത്രീകൾ ദർശനം നടത്തുന്ന കന്യാകുമാരി ജില്ലയിലെ മണ്ടയ്ക്കാട്ട് ദേവി സന്നിധിയിൽ
വി. ആർ. ജ്യോതിഷ്
കെട്ടും കെട്ടി മണ്ടയ്ക്കാട്ട്

കന്യാകുമാരിയിലേക്കുള്ള യാത്രയിലാണ് തീവണ്ടി. ബാംഗ്ലൂർ - കന്യാകുമാരി എക്സ്പ്രസിന്റെ ജനറൽ കംപാർട്മെന്റിൽ വച്ചാണു കൊല്ലംകാരനായ ബാലകൃഷ്ണനെയും കുടുംബത്തെയും പരിചയപ്പെടുന്നത്. മണ്ടയ്ക്കാട് ക്ഷേത്രത്തിലേക്കാണ് അവരും.

"2004 ലാണു ഞങ്ങൾ ആദ്യം പോകുന്നത്. പിന്നെ, ഒരു വർഷവും മുടക്കിയിട്ടില്ല. പറ്റുന്ന അവസരങ്ങളിലെല്ലാം ഭാര്യയും മകളും ഇരുമുടിയെടുക്കും. കാരണം ദേവിയുടെ അനുഗ്രഹമില്ലെങ്കിൽ ഇതു പറയാൻ ഞാൻ നിങ്ങൾക്കു മുന്നിലിങ്ങനെ ഉണ്ടാകുമായിരുന്നില്ല.'' ബാലകൃഷ്ണൻ കെ കൂപ്പി. കളിയിക്കാവിള കടന്നു തമിഴ്നാട്ടിലേക്കു കടക്കുന്നു തീവണ്ടി. അൽപനേരത്തെ നിശബ്ദതയ്ക്കു ശേഷം ബാലകൃഷ്ണൻ ആ ദിവസത്തെക്കുറിച്ചു പറഞ്ഞു. “2004 ഡിസംബർ 24-ാം തീയതി കൊല്ലത്തു നിന്നു ഞങ്ങളൊരു ടൂറിസ്റ്റ് ബസ് പിടിച്ചാണു മണ്ടയ്ക്കാട് പോയത്. ഞാനും ഭാര്യയും മക്കളും ഉൾപ്പെടെ നാൽപതംഗ സംഘം. ദർശനം കഴിഞ്ഞു കടപ്പുറത്ത് എത്തി. ഞങ്ങൾ കടൽ ത്തീരത്തു നിന്നു ബസിൽ കയറി 10 മിനിറ്റ് കഴിഞ്ഞാണു സൂനാമിത്തിരകൾ ഇരച്ചെത്തിയത്. വിവിധ സ്ഥലങ്ങളിൽ എത്രയോ പേരുടെ ജീവൻ പൊലിഞ്ഞു. പക്ഷേ, ഞങ്ങളുടെ ജീവിതം ദേവിയുടെ ദാനമാണെന്നു വിശ്വസിക്കാനാണിഷ്ടം. ഇങ്ങനെ എത്രയോ അനുഭവകഥകൾ പറയാനുണ്ടാകും മണ്ടയ്ക്കാടു ക്ഷേത്രത്തിൽ വരി നിൽക്കുന്ന ഭക്തർക്ക്

 "സ്ത്രീകളുടെ ശബരിമല' എന്ന് അറിയപ്പെടുന്ന ക്ഷേത്രങ്ങൾ ഒരുപാടുണ്ട്. എന്നാൽ ശബരിമലയിൽ പോകുന്നതു പോലെ ഇരുമുടിക്കെട്ടു നിറ ച്ചു തലയിലേന്തി "അമ്മേ ശരണം ദേവി ശരണം... എന്നിങ്ങനെ ശരണമന്ത്രം ചൊല്ലി സ്ത്രീ തീർഥാടകർ എത്തുന്ന ക്ഷേത്രം തെന്നിന്ത്യയിൽ വേറെയില്ല. ഇരുമുടിക്കെട്ടുമായി വർഷത്തിൽ എല്ലാ ദിവസവും ഇവിടെ സ്ത്രീകൾ എത്താറുണ്ട്. എങ്കിലും മണ്ഡലക്കാലത്തും കുംഭമാസത്തിലെ കൊട ഉത്സവകാലത്തുമാണു ധാരാളം പേർ എത്തുന്നത്. ഈ വർഷം മാർച്ച് 14 നാണു മണ്ടയ്ക്കാട്ട് കൊട. പ്രായമായ സ്ത്രീകൾ 41 ദിവസം വ്രതമെടുത്താണ് ഇരുമുടിക്കെട്ടുമായി അമ്മയെ തൊഴാനെത്തുന്നത്. യുവതികൾ 21 ദിവസം വ്രതമെടുക്കും.

ക്ഷേത്രോൽപത്തിയുടെ ഐതിഹ്യങ്ങൾ

This story is from the March 04, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the March 04, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM VANITHAView All
ആ ദിവസം ഞാൻ മരിച്ചില്ല
Vanitha

ആ ദിവസം ഞാൻ മരിച്ചില്ല

ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഗ്രിമ മെർലിൻ കേരള ബാസ്കറ്റ് ബോൾ സീനിയർ വനിതാ ടീം ക്യാപ്റ്റനായ കഥ

time-read
4 mins  |
April 13, 2024
വെജിറ്റേറിയൻസിന് എല്ലാ വൈറ്റമിനുകളും ലഭിക്കുമോ?
Vanitha

വെജിറ്റേറിയൻസിന് എല്ലാ വൈറ്റമിനുകളും ലഭിക്കുമോ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ

time-read
1 min  |
April 13, 2024
ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാൽ
Vanitha

ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാൽ

അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്ന് പറയുന്ന പംക്തി.

time-read
1 min  |
April 13, 2024
ചെയ്തു നോക്കാം നെഗറ്റീവ് റോൾ
Vanitha

ചെയ്തു നോക്കാം നെഗറ്റീവ് റോൾ

കാത്തിരിക്കേണ്ടി വന്നാലും നല്ല കഥാപാത്രങ്ങൾ മാത്രം ചെയ്തു മുന്നോട്ടു പോകാനാണ് അനന്യയ്ക്ക് ഇഷ്ടം

time-read
2 mins  |
April 13, 2024
ആടുജീവിതത്തിലെ കൂട്ടി ഹീറോ
Vanitha

ആടുജീവിതത്തിലെ കൂട്ടി ഹീറോ

ആടുജീവിതത്തിൽ പൃഥ്വിരാജിനൊപ്പം കട്ടയ്ക്കു നിന്ന കെ.ആർ.ഗോകുലിന്റെ വിശേഷങ്ങൾ

time-read
1 min  |
April 13, 2024
ഉള്ളം നിറയെ ഉണ്ണിക്കണ്ണൻ
Vanitha

ഉള്ളം നിറയെ ഉണ്ണിക്കണ്ണൻ

ഗുരുവായൂരപ്പന്റെ സന്നിധിയിൽ സർവം സമർപ്പിച്ച രണ്ടുപേർ. ഉണ്ണിക്കണ്ണനെ കയ്യിലേന്തി നടക്കുന്ന നളിനി മാധവനും ഉണ്ണിക്കണ്ണനെ മാത്രം വരയ്ക്കുന്ന ജസ്ന സലിമും വിഷു വിശേഷങ്ങളുമായി

time-read
4 mins  |
April 13, 2024
ചെറുപ്പം കിട്ടിയ സൂപ്പർ ഡാഡ്
Vanitha

ചെറുപ്പം കിട്ടിയ സൂപ്പർ ഡാഡ്

രണ്ടാമത്തെ കുഞ്ഞിന്റെ വരവും ജീവിതത്തിലെ പുത്തൻ മാറ്റങ്ങളുടെ കഥകളുമായി അജയകുമാർ

time-read
3 mins  |
April 13, 2024
രോഗമോ വെറും പാടുകളോ?
Vanitha

രോഗമോ വെറും പാടുകളോ?

സ്ട്രോബറി സ്കിൻ, ചിക്കൻ സ്കിൻ, കിലോയിഡ് തുടങ്ങി കേട്ടതും കേൾക്കാത്തതുമായ ചർമാവസ്ഥകളെ കുറിച്ച് അറിയാം

time-read
2 mins  |
April 13, 2024
വസ്തു വാങ്ങാം കെ സ്മാർട്ടായി
Vanitha

വസ്തു വാങ്ങാം കെ സ്മാർട്ടായി

ഒരു വസ്തുവിന്റെ എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ സ്മാർട് ആപ്ലിക്കേഷനെ കുറിച്ചറിയാം

time-read
1 min  |
April 13, 2024
മിണ്ടിപ്പറയുന്ന താരസാരികൾ
Vanitha

മിണ്ടിപ്പറയുന്ന താരസാരികൾ

ഉടുത്ത സാരികളേക്കാൾ ഉടുപ്പിച്ച സാരികളുടെ ആനന്ദമാണു സിനിമയിലെ വസ്ത്രാലങ്കാര വിദഗ്ധയായ സമീറ സനീഷിന്റെ സാരിക്കഥകളിൽ

time-read
3 mins  |
April 13, 2024