പ്രതികരിക്കണം ഭയമില്ലാതെ
Vanitha|January 21, 2023
“അയ്യോ... ഞാനിതു പറഞ്ഞാൽ നാളെ പ്രശ്നമാകുമോ, ഇങ്ങനെ സംസാരിക്കാമോ എന്നൊക്കെ പേടിച്ചാൽ മിണ്ടാൻ പറ്റുമോ?” സ്വാസിക വിജയ് നിലപാടു വ്യക്തമാക്കുന്നു
നകുൽ വി.ജി.
പ്രതികരിക്കണം ഭയമില്ലാതെ

ചിരിയോടെയല്ലാതെ അഭിമുഖങ്ങളിലും പൊതുവേദികളിലും സ്വാസികയെ കണ്ടിട്ടേയില്ല. പക്ഷേ, ആ ചിരിയിലേക്ക് എത്തും മുൻപു മരണമാണ് അഭയം എന്നു ചിന്തിച്ചിരുന്ന സ്വാസികയുടെ ജീവിതകഥ അധികമാർക്കും അറിയില്ല.

“തമിഴിലാണ് എന്റെ ആദ്യസിനിമ. പ്ലസ് വൺ പഠിക്കുമ്പോഴാണ് വൈഗൈ'യിൽ അഭിനയിക്കുന്നത്. അതിനു പിന്നാലെ തമിഴിലും മലയാളത്തിലും അവസരങ്ങൾ കിട്ടി. സ്കൂൾകാലം മുതലേ സിനിമ മാത്രമായിരുന്നു മോഹം. അതു കിട്ടിയതോടെ പഠനം പോലും വേണ്ടെന്നു വച്ചു. നല്ല തുടക്കത്തിനു ശേഷം സിനിമയേ ഇല്ലാത്ത അവസ്ഥയുണ്ടായി. മൂന്നുവർഷം ആ സ്ഥിതി തുടർന്നു. ഞാൻ വിഷാദത്തിലേക്കു വീണുപോയി. ഇങ്ങനെ ജീവിച്ചിരിക്കുന്നതിലും നല്ലതു മരണമാണെന്നു തോന്നിത്തുടങ്ങി. ആ കാലം കഠിനമായിരുന്നു. പക്ഷേ, എനിക്കത് അതിജീവിക്കാൻ കഴിഞ്ഞു.

വിഷാദത്തെ അതിജീവിച്ചതെങ്ങനെയാണ് ?

 "വൈഗൈ'യ്ക്കു ശേഷം തമിഴിൽ മൂന്നും മലയാളത്തിൽ പ്രഭുവിന്റെ മക്കൾ, അയാളും ഞാനും തമ്മിൽ എന്നീ സിനിമകളിലും അഭിനയിച്ചു. പിന്നീട് അവസരങ്ങൾ വന്നില്ല. പഠനവും വിട്ടു. സിനിമയും ഇല്ല എന്ന അവസ്ഥ. ജീവിക്കാൻ തന്നെ താൽപര്യമില്ലാതെയായി. പെട്ടെന്നു മരിക്കാൻ എന്താണു മാർഗം എന്നാലോചിച്ചു. നാളെ ഒരു വണ്ടി വന്നു തട്ടിയിരുന്നെങ്കിൽ എന്നൊക്കെയായി തോന്നൽ.

കൂട്ടുകാരൊക്കെ പഠനത്തിന്റെ തിരക്കിൽ. ഞാൻ മാത്രം സിനിമ' എന്നു പറഞ്ഞു സമയം കളയുന്നു. രാവിലെ എഴുന്നേൽക്കുക, വീട്ടിൽ വെറുതെയിരിക്കുക എന്നതായിരുന്നു ദിനചര്യ. അതിൽ നിന്നു പുറത്തു കടക്കണം. ആ തോന്നൽ ശക്തമായി. ധ്യാനം - യോഗ പരിശീലനത്തിനു പോയിത്തുടങ്ങി. ഞാൻ എന്നെ വീണ്ടെടുക്കാൻ തുടങ്ങിയ ദിവസങ്ങളായിരുന്നു അത്.

ആ സമയത്താണു “മഴവിൽ മനോരമയിലെ ദത്തുപുത്രി എന്ന സീരിയലിലേക്കു വിളിക്കുന്നത്. എവിടെയാണു പിടിച്ചു കയറാനാകുക എന്നറിയില്ലല്ലോ. അങ്ങനെ സീരിയൽ തിരഞ്ഞെടുത്തു. അതൊരു പുതിയ തുടക്കമായി. നിരാശകൾ അകന്നു. സിനിമയെങ്കിൽ സിനിമ സീരിയൽ എങ്കിൽ സീരിയൽ എന്ന രീതിയിലേക്കു മാറി.

പിന്നീട് അഭിനയിച്ച സീത സീരിയലും ഹിറ്റ് ആയി. ഒപ്പം സിനിമയിലും അവസരങ്ങൾ വന്നു. സിനിമയും സീരിയലും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയുന്നതു ഭാഗ്യമാണ്. അതെല്ലാവർക്കും കിട്ടുന്നതുമല്ല.

നിരാശയുടെ ആ കാലം ഇപ്പോൾ ഓർക്കുമ്പോൾ

This story is from the January 21, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the January 21, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM VANITHAView All
യുകെയിൽ ഡോക്ടറാകാം
Vanitha

യുകെയിൽ ഡോക്ടറാകാം

വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്

time-read
1 min  |
April 27, 2024
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
Vanitha

യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ

time-read
1 min  |
April 27, 2024
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
Vanitha

ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ

കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ

time-read
1 min  |
April 27, 2024
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
Vanitha

ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്

വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ

time-read
2 mins  |
April 27, 2024
വീണ്ടും പുത്തനായി വാട്സാപ്
Vanitha

വീണ്ടും പുത്തനായി വാട്സാപ്

വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും

time-read
1 min  |
April 27, 2024
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
Vanitha

ഇപ്പോൾ ഞാനൊരു ലക്കി ഗേൾ

പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി

time-read
1 min  |
April 27, 2024
സത്യമാണ് എന്റെ സേവനം
Vanitha

സത്യമാണ് എന്റെ സേവനം

ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?

time-read
4 mins  |
April 27, 2024
തീയണയ്ക്കാൻ ഇനി പെൺപട
Vanitha

തീയണയ്ക്കാൻ ഇനി പെൺപട

പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന

time-read
2 mins  |
April 27, 2024
അഭിരാമി ലാലിയേ
Vanitha

അഭിരാമി ലാലിയേ

മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി

time-read
3 mins  |
April 27, 2024
ഇല കൊഴിഞ്ഞ വസന്തങ്ങൾ
Vanitha

ഇല കൊഴിഞ്ഞ വസന്തങ്ങൾ

സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും

time-read
3 mins  |
April 27, 2024