മണ്ണിന്റെ കരുത്തുള്ള ലത
Vanitha|December 10, 2022
പത്തൊൻപതാം വയസ്സിൽ വിധവ, അച്ഛന്റെ മരണം, മകന്റെ അസുഖങ്ങൾ. കേരളത്തിലെ കൃഷിയുടെ ഡാൻസി റാണി ലത രവിന്ദ്രന്റെ ജീവിത കഥ
ശ്യാമ
മണ്ണിന്റെ കരുത്തുള്ള ലത

എല്ലാം കൈവിട്ടു പോകുന്ന നിമിഷത്തിൽ ചില മനുഷ്യർക്കു വരുന്നൊരു കരുത്തുണ്ട്. ജീവിച്ചു കാണിച്ചിട്ടേയുള്ളൂ എന്ന ചിന്ത. കൂലിപ്പണി ചെയ്തും  വയലിൽ പണിയെടുത്തും ട്യൂഷനെടുത്തും കാർഷിക യന്ത്രങ്ങൾ നന്നാക്കാൻ പഠിച്ചും പഠിപ്പിച്ചും ജൈവവളങ്ങളുണ്ടാക്കിയും ഒക്കെ ലത രവീന്ദ്രൻ ഒരായിരം പേരുടെ പണികൾ ചെയ്തു. ഒരു സമയത്ത് അൻപതോ കുടുംബങ്ങൾക്കു വരെ വരുമാന മാർഗം നൽകി. സാമ്പത്തിക പ്രതിസന്ധി വന്നിട്ടും അമ്മ കിടപ്പിലായിട്ടും ഇന്നും 20 കുടുംബങ്ങൾക്കു ലത തുണയാണ്. ചില ലതകൾക്കു വേരിനോളം തന്നെ വ്യാപ്തിയുണ്ടാകും

ആഴത്തിലുള്ള വെട്ടുകൾ

 “തൃശ്ശൂർ മുള്ളൂരാണു സ്വദേശം. 1992ൽ പത്തൊൻപതു വയസ്സാകുന്നതിനു മുന്നേയായിരുന്നു കല്യാണം. അന്ന് സംസ്കൃത ബിരുദം രണ്ടാം വർഷം പഠിക്കുന്നു. മാസം സ്റ്റൈഫന്റ് കിട്ടുന്നതു കൊണ്ടു പഠനം നടന്നു. കല്യാണം കഴിഞ്ഞ് ഏഴാം മാസം ഗർഭിണിയായി വീട്ടിലേക്കു വന്ന സമയത്താണു ഭർത്താവിന്റെ മരണം. ആത്മഹത്യയായിരുന്നു. വിഷം കഴിച്ച് അദ്ദേഹത്തിന്റെ മരണം എന്റെ മടിയിൽ കിടന്നായിരുന്നു.

നിലവിളി കേട്ട് ആളുകൾ വന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. കടുത്ത മാനസിക പ്രതിസന്ധികൾക്കിടെ മകന്റെ ജനനം. തലച്ചോറിൽ പഴുപ്പും മറ്റുമായി ആറുമാസത്തോളം ആശുപത്രി വാസം. നാലു വയസ്സു വരെ പല അസുഖങ്ങൾ. താഴെയുള്ള ഏട്ടനാണു മകന്റെ കാര്യങ്ങളൊക്കെ നോക്കാൻ സഹായമായത്. മോന് ആറുമാസമാകുമ്പോഴേക്കും എന്റെ അച്ഛനു കാൻസറാണെന്ന് അറിഞ്ഞു. ആദ്യം തരിച്ചിരുന്നു പിന്നെയോർത്തു, ജീവിക്കുക തന്നെ.

പാടത്തേക്ക് ഇറങ്ങി. ജോലിക്കു പോയില്ലായിരുന്നെങ്കിൽ സമനില തെറ്റിയേനേ. മോന്റെ പിറന്നാളിന്റെ അന്നായിരുന്നു അച്ഛന്റെ വേർപാട്. പിന്നീട് ഒരു കുറിക്കമ്പനിയിൽ ജോലി. രണ്ടു വർഷം കഴിഞ്ഞ് ആ കമ്പനി പൊളിഞ്ഞു. മുന്നോട്ടു പോകുക മാത്രമായിരുന്നു എനിക്കു മുന്നിലുള്ള വഴി. പലരും രണ്ടാമത് വിവാഹം കഴിക്കാൻ പറഞ്ഞിരുന്നു. പക്ഷേ, എനിക്ക് മകനായിരുന്നു എല്ലാം.

ആശ്രയമായ വൻമരം, കുടുംബശ്രീ

This story is from the December 10, 2022 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the December 10, 2022 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM VANITHAView All
വീണ്ടും പുത്തനായി വാട്സാപ്
Vanitha

വീണ്ടും പുത്തനായി വാട്സാപ്

വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും

time-read
1 min  |
April 27, 2024
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
Vanitha

ഇപ്പോൾ ഞാനൊരു ലക്കി ഗേൾ

പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി

time-read
1 min  |
April 27, 2024
സത്യമാണ് എന്റെ സേവനം
Vanitha

സത്യമാണ് എന്റെ സേവനം

ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?

time-read
4 mins  |
April 27, 2024
തീയണയ്ക്കാൻ ഇനി പെൺപട
Vanitha

തീയണയ്ക്കാൻ ഇനി പെൺപട

പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന

time-read
2 mins  |
April 27, 2024
അഭിരാമി ലാലിയേ
Vanitha

അഭിരാമി ലാലിയേ

മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി

time-read
3 mins  |
April 27, 2024
ഇല കൊഴിഞ്ഞ വസന്തങ്ങൾ
Vanitha

ഇല കൊഴിഞ്ഞ വസന്തങ്ങൾ

സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും

time-read
3 mins  |
April 27, 2024
കരകൾ കടന്ന് മാഹീൻ
Vanitha

കരകൾ കടന്ന് മാഹീൻ

ഹിച് ഹൈക്കിങ്ങിലൂടെ ലോകം ചുറ്റുന്ന മലയാളിപ്പയ്യൻ. വ്ലോഗർ കൂടിയായ എസ്. മാഹിന്റെ ജീവിതാനുഭവങ്ങൾ

time-read
3 mins  |
April 27, 2024
മകളിൽ നിന്നു വളർന്ന തണൽമരം
Vanitha

മകളിൽ നിന്നു വളർന്ന തണൽമരം

ഒരമ്മയുടെ അതിജീവനത്തിന്റെ കഥ മാത്രമല്ലിത്. ഇരുനൂറിലേറെ അമ്മമാരുടെ ജീവിതം കൂടിയാണ്

time-read
3 mins  |
April 27, 2024
മനസ്സിനുമുണ്ട് കിണറോളം ആഴം
Vanitha

മനസ്സിനുമുണ്ട് കിണറോളം ആഴം

“മനസ്സിൽ വാശിയും ഉശിരുമുണ്ടെങ്കിൽ പ്രായം തടസ്സമേയല്ല\" ആയിരത്തിലേറെ കിണറുകൾ കുഴിച്ച എഴുപത്തഞ്ചുകാരിയായ കുഞ്ഞുപെണ്ണ് പറയുന്നു

time-read
2 mins  |
April 27, 2024
നിങ്ങളുടെ പെറ്റ്സിന് ശരീര ദുർഗന്ധമുണ്ടോ ?
Vanitha

നിങ്ങളുടെ പെറ്റ്സിന് ശരീര ദുർഗന്ധമുണ്ടോ ?

വളർത്തുമൃഗങ്ങളുടെ പരിപാലനത്തിൽ അറിയേണ്ട കാര്യങ്ങൾ

time-read
1 min  |
April 27, 2024