ആഹാ ....വടംവലി
Vanitha|September 03, 2022
ഓണത്തിന്, ഒരുമയോടെ, വിറോടെ, വാശിയോടെ ഒരു പോരാട്ടം
രൂപാ ദയാബ്ജി
ആഹാ ....വടംവലി

വാശിയും കൊടുമ്പിരി കൊള്ളുന്ന പോരാട്ടച്ചുച്ചൂടുമായി, ചകിരിനാരിനാൽ കോർത്തെടുത്ത കമ്പക്കയറിൽ ഇതിഹാസം രചിക്കാൻ കരുത്തിന്റെയും വന്യതയുടെയും സൂത്രവാക്യങ്ങൾ നെഞ്ചറയിൽ കാത്തുവച്ച ധീരന്മാരുടെ പെരുങ്കളിയാട്ടം ഇതാ തുടങ്ങുകയായി...

അനൗൺസ്മെന്റ് മുഴങ്ങുമ്പോൾ തന്നെ ഉള്ളിൽ ആ വേശത്തിരയിളകും. ഓണസദ്യ ആസ്വദിച്ചുണ്ട് ആലസ്യം ദൂരെ പോയൊളിക്കും. കാൽവിരലിൽ നിന്നൊരു തരിപ്പ് കൈകൾ ആയത്തിൽ കുടഞ്ഞ് വായുവിലൊന്ന് ഉയർന്നുപൊങ്ങി ഉറക്കെ വിളിക്കും. "ആഹാ... വലിയെടാ വലി'. പെരുമ്പാമ്പിന്റെ വലുപ്പമുള്ള വടം കയ്യിലെടുക്കും മുൻപ് ആസ്വാദകരോട് ഒരു കാര്യം കൂടി. അടിപതറാതെ, വീറോടെ, വാശിയോടെ, ടീമിനൊപ്പം നിലയുറപ്പിക്കണം, കപ്പടിച്ചാലും ഇല്ലെങ്കിലും.

ഇതാ, കേൾക്കൂ കഥ

ആരാണ് ആദ്യം വടംവലിച്ചതെന്നു ചോദിച്ചാൽ കൃത്യമായ ഉത്തരമില്ല. പാലാഴി കടയുന്ന നേരത്ത് ദേവന്മാരും അസുരന്മാരും ഇരുഭാഗങ്ങളിൽ നിന്നു വലിച്ച പുരാണവൃത്തത്തിലാണ് വടംവലിയുടെ സ്ഥാനം. ചരിത്രത്തിലെ ഈ കഥ വിശ്വസിക്കുന്നതാണു ബുദ്ധി, അല്ലെങ്കിൽ വായനയുടെ രസച്ചരടു പൊട്ടും.

മതപരമായും യുദ്ധത്തിന്റെ ഭാഗമായുമൊക്കെ വടംവലി നടന്നിരുന്നതായി ചരിത്രരേഖകൾ പറയുന്നു. ഒറീസയിലെ സൂര്യക്ഷേത്രത്തിനുള്ളിൽ ഇത്തരം കൊത്തുപണികളുണ്ട്. ഇന്ത്യയിൽ മാത്രമല്ല, അങ്ങു ചൈനയിലേക്കും ഈജിപ്തിലേക്കുമൊക്കെ ചരിത്രം നീളുന്നു. വടംവലി പണ്ട് ഒളിംപിക്സ് ഇനമായിരുന്നു. പിന്നീടു പുറത്തായെങ്കിലും വടംവലിക്കു വേണ്ടിയൊരു സംഘടന നിലവിലുണ്ട്, ടഗ് ഓഫ് വാർ ഇന്റർനാഷനൽ ഫെഡറേഷൻ.

ചരിത്രവടം എവിടേക്കു നീണ്ടാലും വർത്തമാനകാലത്തിലെ വടംവലിക്ക് ഒരു കഥയേ പറയാനുള്ളൂ. എട്ടു പേരു വീതമുള്ള രണ്ടു ടീം. നടുവിലൊരു വടം. വിസിൽ മുഴങ്ങി കഴിഞ്ഞാൽ പിന്നെ, വലിയെടാ വലി.

വടമെന്നാൽ വെറുമൊരു കയറാണെന്നു കരുതരുത്. പത്തു സെന്റീമീറ്റർ വ്യാസമുണ്ടാകും വടത്തിന് നടുവിലായി ചുവന്ന റിബണോ മറ്റോ കെട്ടും. ഇതാണ് സെന്റർ പോയിന്റ്. മത്സരം തുടങ്ങുമ്പോൾ കോർട്ടിന്റെ നടുവിലായിരിക്കും ഇത്. ഇരുവശത്തും നാലു മീറ്റർ അകലത്തിലും രണ്ടു മാർക്കുകളുണ്ടാകും. ഏതു ടീമാണോ എതിർടീമിനെ വലിച്ച് നടുവിലെ അടയാളം ക്രോസ് ചെയ്യിക്കുന്നത്, അവരാണ് വിജയി.

This story is from the September 03, 2022 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the September 03, 2022 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM VANITHAView All
റെക്കോർഡ് ഇവിടെ നിസ്സാ....രം
Vanitha

റെക്കോർഡ് ഇവിടെ നിസ്സാ....രം

25 വർഷമായി കുട്ടികളെ നീന്തൽ പഠിപ്പിക്കുകയും ലോകറെക്കോർഡ് അടക്കം നേടാൻ കരുത്തു പകരുകയും ചെ നിന്തൽ കോച്ചിനെ പരിചയപ്പെടാം

time-read
3 mins  |
March 16, 2024
My life Partner
Vanitha

My life Partner

സസ്പെൻസും ട്വിസ്റ്റുമുള്ള പ്രണയകഥയും വിവാഹ വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടൻ സുദേവ് നായരും വധു അമർദീപ് കൗറും

time-read
3 mins  |
March 16, 2024
നാരങ്ങാഗന്ധമുള്ള ലെമൺ ബേസിൽ
Vanitha

നാരങ്ങാഗന്ധമുള്ള ലെമൺ ബേസിൽ

തുളസിയുടെ കുടുംബത്തിൽപ്പെട്ട ലെമൺ ബേസിൽ നട്ടുവളർത്താം

time-read
1 min  |
March 16, 2024
വെറുതേയിരിക്കാൻ ആവില്ലെന്നേ
Vanitha

വെറുതേയിരിക്കാൻ ആവില്ലെന്നേ

മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ ജീവിതം മനോഹരമായി ആസ്വദിക്കുന്ന, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

time-read
3 mins  |
March 16, 2024
വേനൽ കടമ്പ കടക്കാം
Vanitha

വേനൽ കടമ്പ കടക്കാം

കടുത്ത വേനലിൽ ശരീരം തണുപ്പിക്കാനും അസുഖങ്ങളെ പ്രതിരോധിക്കാനും വിട്ടിൽ കുളിർമ നിറയ്ക്കാനും ഒക്കെയുള്ള വഴികളിതാ..

time-read
4 mins  |
March 16, 2024
കൊഴുക്കട്ട ശനി മുതൽ ഈസ്റ്റർ വരെ രുചിസമൃദ്ധി
Vanitha

കൊഴുക്കട്ട ശനി മുതൽ ഈസ്റ്റർ വരെ രുചിസമൃദ്ധി

ഈസ്റ്ററിനോട് അനുബന്ധിച്ച് ഒരാഴ്ചയ്ക്കുമേൽ നീണ്ടു നിൽക്കുന്ന ഓരോ ആചാരങ്ങൾക്കും വിളമ്പുന്ന വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ

time-read
5 mins  |
March 16, 2024
സമ്മർ സാലഡ്
Vanitha

സമ്മർ സാലഡ്

വേനൽച്ചൂടിൽ ശരീരത്തിനു തണുപ്പേകാൻ മൂന്നു തരം സാലഡ്

time-read
1 min  |
March 16, 2024
ഭയമുണ്ട് ഇപ്പോഴും
Vanitha

ഭയമുണ്ട് ഇപ്പോഴും

അഞ്ചുവർഷം വേട്ടയാടിയ സൈബർ അറ്റാക്കിന്റെ അനുഭവങ്ങൾ പറഞ്ഞു നടി പ്രവീണ

time-read
3 mins  |
March 16, 2024
അമ്പോ അംബാനി
Vanitha

അമ്പോ അംബാനി

പുതിയ കാലത്ത് കല്യാണം ഒറ്റ ദിവസത്തെ ഒരു ചടങ്ങു മാത്രമല്ല. ആഴ്ചകളും മാസങ്ങളും നീണ്ടു നിൽക്കുന്ന മഹാമേളമാണ്

time-read
4 mins  |
March 16, 2024
നഴ്സാകാം വെയിൽസിൽ
Vanitha

നഴ്സാകാം വെയിൽസിൽ

യുകെയുടെ ഭാഗമായ വെയിൽസിൽ നഴ്സാകാൻ ഇപ്പോൾ അപേക്ഷിക്കാം

time-read
1 min  |
March 16, 2024