സംഘട്ടനം  മാഫിയ ശശി
Vanitha|August 06, 2022
സിനിമയിലെ നാൽപതാം വർഷത്തിൽ ആദ്യ ദേശീയ പുരസ്കാരം. മാഫിയ ശശിയുടെ "ഇടിക്കഥകൾ...
വി.ജി.നകുൽ
സംഘട്ടനം  മാഫിയ ശശി

സിനിമ ബ്ലാക് & വൈറ്റിൽ നിന്നു കളറിലേക്കു മാറിത്തുടങ്ങിയ  കാലം.  ചെന്നൈയിൽ സ്ഥിരതാമസമാക്കിയ കണ്ണൂർകാരൻ ബാലന്റെയും സരസ്വതിയുടെയും മൂത്ത മകൻ പി.വി. ശശിധരൻ അന്നു വിദ്യാർഥിയാണ്. പക്ഷേ, പഠനത്തിലല്ല, കളികളിലാണ് കക്ഷിക്കു കമ്പം. ഫുട്ബോളും കബഡിയും കളിച്ചു നടന്ന് മകൻ ഉഴപ്പുമോയെന്നു പേടിച്ച് ബാലൻ ഒരു തീരുമാനമെടുത്തു, ശശിധരനെ കണ്ണൂരിലുള്ള അനിയന്റെ അടുത്തേക്ക് അയയ്ക്കുക.

ചിറയ്ക്കൽ രാജാസ് ഹൈസ്കൂളിലെത്തിയ ശശിധരൻ പഠനത്തിനൊപ്പം മറ്റൊന്നു കൂടി പഠിച്ചു, കളരി. മദ്രാസ് വിട്ടു വന്നതിന്റെ വിഷമം മറികടക്കാൻ കൂടിയായിരുന്നു അത്. ചന്ദ്രശേഖരൻ ഗുരുക്കൾ ആണ് ആശാൻ. രണ്ടുവർഷം കഴിഞ്ഞു മദ്രാസിലേക്കു മടങ്ങിയ ശശിധരനൊപ്പം ഗുരുക്കളും കൂടി. വടക്കൻപാട്ടു കഥകളെഴുതിയിരുന്ന അദ്ദേഹത്തിന്റെ ലക്ഷ്യം സിനിമയാണ്. മദ്രാസിലെ ഒരു മലയാളി ക്ലബ്ബിൽ ഇരുവരും ചേർന്നു കളരി ക്ലാസ് തുടങ്ങി.

പത്താം ക്ലാസ് കഴിഞ്ഞതോടെ ശശിധരൻ ഉറച്ച തീരുമാനമെടുത്തു. ഇനി പഠനം വേണ്ട, സിനിമ മതി! അതിനിടെ ബാലതാരമായി ശ്രദ്ധിക്കപ്പെട്ട അനിയൻ ദിനചന്ദ്രനായിരുന്നു പ്രചോദനം. കാലങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പതിനെട്ടാം വയസ്സിൽ ആദ്യ അവസരം. ഹരിഹരൻ സംവിധാനം ചെയ്ത "പൂച്ചസന്യാസി'യിൽ ഒരു കോമഡി റോൾ. പടവും സീനും ഹിറ്റ്. തുടർന്ന് "അ നുരാഗക്കോടതി', 'ഭീമൻ' തുടങ്ങി കുറേയേറെ സിനിമകളിൽ ചെറിയ റോളുകൾ. പക്ഷേ, കാര്യമായ വരുമാനമില്ല. അപ്പോഴാണ് സിനിമയിലെ ഫൈറ്റ് ടീമിലുള്ള സുഹൃത്തുക്കൾ ക്ഷണിച്ചത്, "നിനക്ക് കളരി അറിയാമല്ലോ. ഞങ്ങളുടെ കൂടെ വാ. നല്ല പ്രതിഫലം കിട്ടും...

അത് പുതിയ തുടക്കമായിരുന്നു. ആ യാത്ര 40 വർഷം പിന്നിട്ട്, "അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലൂടെ മികച്ച ആക്ഷൻ കൊറിയോഗ്രഫർക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെത്തി നിൽക്കുന്നു. കോമഡി വേഷത്തിൽ നിന്നു മാഫിയ ശശി' എന്ന ബ്രാൻഡ് നെയിമിലേക്കുള്ള വളർച്ചയുടെ കഥ പറയുകയാണ് ശശിധരൻ. കണ്ണർ മലയാളവും തനിത്തമിഴും കലർത്തി, തെളിമയുള്ള ചിരിയോടെ...

ഇത്ര ശാന്തമായ മനസ്സിൽ നിന്ന് എങ്ങനെയാണ് ഈ അടിപിടിയൊക്കെ വരുന്നത് ?

This story is from the August 06, 2022 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the August 06, 2022 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM VANITHAView All
ആ ദിവസം ഞാൻ മരിച്ചില്ല
Vanitha

ആ ദിവസം ഞാൻ മരിച്ചില്ല

ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഗ്രിമ മെർലിൻ കേരള ബാസ്കറ്റ് ബോൾ സീനിയർ വനിതാ ടീം ക്യാപ്റ്റനായ കഥ

time-read
4 mins  |
April 13, 2024
വെജിറ്റേറിയൻസിന് എല്ലാ വൈറ്റമിനുകളും ലഭിക്കുമോ?
Vanitha

വെജിറ്റേറിയൻസിന് എല്ലാ വൈറ്റമിനുകളും ലഭിക്കുമോ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ

time-read
1 min  |
April 13, 2024
ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാൽ
Vanitha

ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാൽ

അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്ന് പറയുന്ന പംക്തി.

time-read
1 min  |
April 13, 2024
ചെയ്തു നോക്കാം നെഗറ്റീവ് റോൾ
Vanitha

ചെയ്തു നോക്കാം നെഗറ്റീവ് റോൾ

കാത്തിരിക്കേണ്ടി വന്നാലും നല്ല കഥാപാത്രങ്ങൾ മാത്രം ചെയ്തു മുന്നോട്ടു പോകാനാണ് അനന്യയ്ക്ക് ഇഷ്ടം

time-read
2 mins  |
April 13, 2024
ആടുജീവിതത്തിലെ കൂട്ടി ഹീറോ
Vanitha

ആടുജീവിതത്തിലെ കൂട്ടി ഹീറോ

ആടുജീവിതത്തിൽ പൃഥ്വിരാജിനൊപ്പം കട്ടയ്ക്കു നിന്ന കെ.ആർ.ഗോകുലിന്റെ വിശേഷങ്ങൾ

time-read
1 min  |
April 13, 2024
ഉള്ളം നിറയെ ഉണ്ണിക്കണ്ണൻ
Vanitha

ഉള്ളം നിറയെ ഉണ്ണിക്കണ്ണൻ

ഗുരുവായൂരപ്പന്റെ സന്നിധിയിൽ സർവം സമർപ്പിച്ച രണ്ടുപേർ. ഉണ്ണിക്കണ്ണനെ കയ്യിലേന്തി നടക്കുന്ന നളിനി മാധവനും ഉണ്ണിക്കണ്ണനെ മാത്രം വരയ്ക്കുന്ന ജസ്ന സലിമും വിഷു വിശേഷങ്ങളുമായി

time-read
4 mins  |
April 13, 2024
ചെറുപ്പം കിട്ടിയ സൂപ്പർ ഡാഡ്
Vanitha

ചെറുപ്പം കിട്ടിയ സൂപ്പർ ഡാഡ്

രണ്ടാമത്തെ കുഞ്ഞിന്റെ വരവും ജീവിതത്തിലെ പുത്തൻ മാറ്റങ്ങളുടെ കഥകളുമായി അജയകുമാർ

time-read
3 mins  |
April 13, 2024
രോഗമോ വെറും പാടുകളോ?
Vanitha

രോഗമോ വെറും പാടുകളോ?

സ്ട്രോബറി സ്കിൻ, ചിക്കൻ സ്കിൻ, കിലോയിഡ് തുടങ്ങി കേട്ടതും കേൾക്കാത്തതുമായ ചർമാവസ്ഥകളെ കുറിച്ച് അറിയാം

time-read
2 mins  |
April 13, 2024
വസ്തു വാങ്ങാം കെ സ്മാർട്ടായി
Vanitha

വസ്തു വാങ്ങാം കെ സ്മാർട്ടായി

ഒരു വസ്തുവിന്റെ എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ സ്മാർട് ആപ്ലിക്കേഷനെ കുറിച്ചറിയാം

time-read
1 min  |
April 13, 2024
മിണ്ടിപ്പറയുന്ന താരസാരികൾ
Vanitha

മിണ്ടിപ്പറയുന്ന താരസാരികൾ

ഉടുത്ത സാരികളേക്കാൾ ഉടുപ്പിച്ച സാരികളുടെ ആനന്ദമാണു സിനിമയിലെ വസ്ത്രാലങ്കാര വിദഗ്ധയായ സമീറ സനീഷിന്റെ സാരിക്കഥകളിൽ

time-read
3 mins  |
April 13, 2024