ഇതെല്ലാം ശരിയാണോ?
Vanitha|August 06, 2022
സൗന്ദര്യം വർധിപ്പിക്കുമെന്ന് പറഞ്ഞു കേൾക്കുന്നതെന്തും പരീക്ഷിച്ചു നോക്കും മുൻപ് അറിയൂ ചില കാര്യങ്ങൾ
അമ്മു ജൊവാസ്
ഇതെല്ലാം ശരിയാണോ?

മുടി വളരാൻ "മിഠായി', ചുളിവു മാറാൻ മസാജിങ്, നിറം കൂടാൻ ഐസ് ക്യൂബ് . സൗന്ദര്യപ്രശ്നങ്ങൾ ഇല്ലാത്തവരെ പോലും ആശയക്കുഴപ്പത്തിലാക്കുന്ന ഓരോ പൊടിക്കൈകളാണ് ദിവസം തോറും സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തെത്തുന്നത്. ഓരോന്നും പരീക്ഷിച്ചും നിരീക്ഷിച്ചും സമയവും സൗന്ദര്യവും കളയാൻ പലർക്കും മടിയില്ല.

മുഖത്തും മുടിയിലും ഓരോ പുതിയ കാര്യവും പരീക്ഷിക്കും  മുൻപ് ഒന്നോർക്കുക, അവ പൊള്ളലോ പാടോ ഉണ്ടാക്കാം. അലർജിയും അസ്വസ്ഥതയും സമ്മാനിക്കാനിടയുണ്ട്. സൗന്ദര്യ പരിചരണത്തിൽ മിക്കവരും വരുത്തുന്ന 10 അബദ്ധങ്ങളും അവയുടെ പരിഹാരവും അറിഞ്ഞോളൂ.

മുഖത്ത് ആവി പിടിക്കാമോ ?

ചർമസുഷിരങ്ങൾ തുറക്കാനും മുഖത്ത് അടിഞ്ഞുകൂടിയ അഴുക്ക് നീക്കാനും അമിത എണ്ണമയം അകറ്റാനുമെല്ലാം ആവി പിടിക്കുന്നത് നല്ലതാണ്. ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും നീക്കുന്നതിനും ആവി പിടിക്കാം. രക്തയോട്ടം വർധിപ്പിച്ച് മുഖത്തിന് തിളക്കം നൽകാനും ഇതിലൂടെ കഴിയും. എങ്കിലും ശ്രദ്ധിച്ചേ ചെയ്യാവൂ.

സെൻസിറ്റീവ് ചർമമുള്ളവരും, ആവി തട്ടിയാൽ പെട്ടെന്ന് മുഖം ചുവക്കുന്നവരും ആവി പിടിക്കരുത്. അല്ലാത്തവർ ആഴ്ചയിലൊരിക്കൽ ഇളം ചൂടിൽ ആവി പിടിച്ച് മുഖം വൃത്തിയാക്കുന്നതിൽ തെറ്റില്ല. മൂന്നു മിനിറ്റിൽ അധികം മുഖത്ത് ആവി കൊള്ളുകയുമരുത്.

സോപ്പ് ചർമത്തിന് ദോഷമാണോ ?

സോപ്പ് ഉപയോഗമല്ല, അമിത ഉപയോഗമാണ് പ്രശ്നം. ദിവസം രണ്ടിലേറെ തവണ ചർമത്തിൽ സോപ്പ് ഉപയോഗിക്കരുത്. അമിതമായ സോപ്പ് ഉപയോഗം ചർമത്തിലെ സ്വാഭാവിക എണ്ണമയം അകറ്റും, ചർമത്തിന്റെ പിഎച്ച് ബാലൻസ് അസ്വസ്ഥമാക്കി വരൾച്ചയ്ക്കും കാരണമാ കും. അതുകൊണ്ട് സോപ്പ് തേച്ചു കുളിച്ചശേഷം ചർമത്തിൽ ഈർപ്പമുള്ളപ്പോൾ തന്നെ മോയിസ്ചറൈസർ പുരട്ടണം. സിറഡ്, ഹയലുറുണിക് ആസിഡ്, വൈറ്റമിൻ ഇ, കൊക്കോ ബട്ടർ, ഷിയ ബട്ടർ എന്നിവയടങ്ങിയ മോയിസ്ചറൈസർ ഉപയോഗിക്കാം.

കൈകൾ ഇടയ്ക്കിടെ കഴുകേണ്ടി വരുമ്പോൾ സോപിനു പകരം വീര്യം കുറഞ്ഞ ഹാൻഡ് വാഷ് തിരഞ്ഞടുക്കാം. മുഖം കഴുകാൻ ചർമത്തിന്റെ സ്വഭാവത്തിനു യോജിക്കുന്ന, ചർമപ്രശ്നങ്ങൾക്കു പരിഹാരമേകുന്ന ഫെയ്സ് വാഷ് ആണ് നല്ലത്.

മുഖം മസാജ് ചെയ്യണോ ?

This story is from the August 06, 2022 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the August 06, 2022 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM VANITHAView All
ആടുജീവിതത്തിലെ കൂട്ടി ഹീറോ
Vanitha

ആടുജീവിതത്തിലെ കൂട്ടി ഹീറോ

ആടുജീവിതത്തിൽ പൃഥ്വിരാജിനൊപ്പം കട്ടയ്ക്കു നിന്ന കെ.ആർ.ഗോകുലിന്റെ വിശേഷങ്ങൾ

time-read
1 min  |
April 13, 2024
ഉള്ളം നിറയെ ഉണ്ണിക്കണ്ണൻ
Vanitha

ഉള്ളം നിറയെ ഉണ്ണിക്കണ്ണൻ

ഗുരുവായൂരപ്പന്റെ സന്നിധിയിൽ സർവം സമർപ്പിച്ച രണ്ടുപേർ. ഉണ്ണിക്കണ്ണനെ കയ്യിലേന്തി നടക്കുന്ന നളിനി മാധവനും ഉണ്ണിക്കണ്ണനെ മാത്രം വരയ്ക്കുന്ന ജസ്ന സലിമും വിഷു വിശേഷങ്ങളുമായി

time-read
4 mins  |
April 13, 2024
ചെറുപ്പം കിട്ടിയ സൂപ്പർ ഡാഡ്
Vanitha

ചെറുപ്പം കിട്ടിയ സൂപ്പർ ഡാഡ്

രണ്ടാമത്തെ കുഞ്ഞിന്റെ വരവും ജീവിതത്തിലെ പുത്തൻ മാറ്റങ്ങളുടെ കഥകളുമായി അജയകുമാർ

time-read
3 mins  |
April 13, 2024
രോഗമോ വെറും പാടുകളോ?
Vanitha

രോഗമോ വെറും പാടുകളോ?

സ്ട്രോബറി സ്കിൻ, ചിക്കൻ സ്കിൻ, കിലോയിഡ് തുടങ്ങി കേട്ടതും കേൾക്കാത്തതുമായ ചർമാവസ്ഥകളെ കുറിച്ച് അറിയാം

time-read
2 mins  |
April 13, 2024
വസ്തു വാങ്ങാം കെ സ്മാർട്ടായി
Vanitha

വസ്തു വാങ്ങാം കെ സ്മാർട്ടായി

ഒരു വസ്തുവിന്റെ എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ സ്മാർട് ആപ്ലിക്കേഷനെ കുറിച്ചറിയാം

time-read
1 min  |
April 13, 2024
മിണ്ടിപ്പറയുന്ന താരസാരികൾ
Vanitha

മിണ്ടിപ്പറയുന്ന താരസാരികൾ

ഉടുത്ത സാരികളേക്കാൾ ഉടുപ്പിച്ച സാരികളുടെ ആനന്ദമാണു സിനിമയിലെ വസ്ത്രാലങ്കാര വിദഗ്ധയായ സമീറ സനീഷിന്റെ സാരിക്കഥകളിൽ

time-read
3 mins  |
April 13, 2024
രാമ രാമ പാഹിമാം
Vanitha

രാമ രാമ പാഹിമാം

രാമവിഗ്രഹം കണ്ടു തൊഴാൻ നാമജപങ്ങളോടെ അയോധ്യയിലേക്കു തീർഥയാത്ര

time-read
3 mins  |
April 13, 2024
നീന്തിയെത്താൻ ദൂരമിനിയും
Vanitha

നീന്തിയെത്താൻ ദൂരമിനിയും

വിരമിച്ച ശേഷമുള്ള ജീവിതം സ്വപ്നങ്ങൾ നീന്തിക്കടക്കാനുള്ളതാണെന്നു തെളിയിക്കുകയാണു ഡോ. കുഞ്ഞമ്മ മാത്യൂസിന്റെ നേട്ടങ്ങൾ

time-read
3 mins  |
April 13, 2024
കണ്ണായ് കാക്കണേ...ദൈവേ
Vanitha

കണ്ണായ് കാക്കണേ...ദൈവേ

ഉത്തരമലബാറിലെ തെയ്യം എന്ന അനുഷ്ഠാന കലയ്ക്കായി ജീവിതം സമർപ്പിച്ച ഇ.പി നാരായണൻ പെരുവണ്ണാന് പത്മശ്രീ. ചരിത്രത്തിലാദ്യമായാണ് ഒരു തെയ്യം കലാകാരന് പത്മശ്രീ ലഭിക്കുന്നത്

time-read
2 mins  |
April 13, 2024
മൊഹബത്തിന്റെ ദുനിയാവിൽ
Vanitha

മൊഹബത്തിന്റെ ദുനിയാവിൽ

ബ്ലെസി, അമല പോൾ 'ആടുജീവിതം സിനിമയുടെ രണ്ടാം ഭാഗത്തിന്റെ കഥ സംവിധായകൻ ബ്ലെസി ആദ്യമായി പങ്കിടുന്നു, ഒപ്പം പുത്തൻ വിശേഷങ്ങളുമായി അമല പോളുംബ്ലെസി, അമല പോൾ 'ആടുജീവിതം സിനിമയുടെ രണ്ടാം ഭാഗത്തിന്റെ കഥ സംവിധായകൻ ബ്ലെസി ആദ്യമായി പങ്കിടുന്നു, ഒപ്പം പുത്തൻ വിശേഷങ്ങളുമായി അമല പോളും

time-read
5 mins  |
March 30, 2024