വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ പ്രതിഭ അടയാളപ്പെടുത്തിയ നടിയാണ് അഞ്ജലി നായർ. മലയാളത്തിലും തെന്നിന്ത്യൻ ഭാഷകളിലുമായി 125 ലേറെ സിനിമകളുടെ ഭാഗമായ അഞ്ജലിക്ക് ഏറെ കയ്യടി നേടിക്കൊടുത്തത് ജീത്തുജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 എന്ന ചിത്രമാണ്. ദൃശ്യം 2 വിലെ പോലീസ് വേഷം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഈ കഴിഞ്ഞ നവംബറിലാണ് അഞ്ജലി വീണ്ടും വിവാഹിതയായത്. സംവിധായകൻ അജിത് രാജുവാണ് അഞ്ജലിയെ വിവാഹം കഴിച്ചത്. ആവനി, ആദ്വിക എന്നിവരാണ് മക്കൾ. മൂത്തമകൾ ആവനി അഞ്ചാം ക്ലാസിൽ പഠിക്കുന്നു. ആദ്വിക ജനിച്ചത് ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ്. അഞ്ച് സുന്ദരികൾ, എ.ബി.സി.ഡി, ലൈ ഓലൈ, കമ്മട്ടിപ്പാടം, കനൽ, ഒപ്പം, പുലിമുരുകൻ, ടേക്ക് ഓഫ്, ദൃശ്യം 2, കാവൽ, അണ്ണാത്തെ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി നടി അഞ്ജലി നായരുടെ കുടുംബവിശേഷങ്ങളിലൂടെ...
അഭിനയവും കുടുംബ ജീവിതവും
അഞ്ജലി: കുടുംബജീവിതത്തിന് ഒരുപാട് പ്രാധാന്യം നൽകുന്ന ആളാണ് ഞാൻ. എപ്പോഴും ഫാമിലിക്കൊപ്പം നിൽക്കാൻ ഇഷ്ടമുള്ളയാൾ. ഇളയ മകൾ വന്നതിനു ശേഷം ഏറ്റവുമധികം സമയം ചെലവഴിക്കുന്നത് കുടുംബത്തോടൊപ്പമാണ്. ആവ്നിയും അജിയേട്ടനും ആദ്വികയുമുള്ള ഏറെ സന്തോഷമുള്ള ഒരു കുടുംബം. ജീവിതത്തിൽ എനിക്കുവേണ്ടി എഴുതിവച്ച ഒരു പേരാണ് അജിത്ത്. ഏട്ടൻ അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റെല്ലാ കാര്യങ്ങൾക്കും എന്നെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന വ്യക്തിയാണ്. എന്റെ ഒരാഗ്രഹത്തിനും അദ്ദേഹം തടസ്സം നിന്നിട്ടില്ല. മക്കളുടെ കാര്യമായാലും എന്റെ കാര്യമാണെങ്കിലും എല്ലാത്തിനും വളരെയധികം പ്രാധാന്യം നൽകുന്ന ഒരാളാണ് അജിയേട്ടൻ.
അഞ്ജലിയുടെ പുതിയ പ്രോജക്ടുകൾ
ലാലേട്ടൻ നായകനായ മോൺസ്റ്ററാണ് അവസാനം റിലീസായ ചിത്രം. ഒരു തമിഴ് ചിത്രത്തിൽ അഭിനയിച്ചുകഴിഞ്ഞു. മകൾ ആവനി അഭിനയിക്കുന്ന ആദിയും അമ്മുവും എന്ന ചിത്രത്തിൽ ആവ്നിയുടെ അമ്മയുടെ വേഷത്തിലും അഭിനയിച്ചിരുന്നു.
അജിത്തിന്റെ ലൊക്കേഷൻ
അജിത്. ഞാൻ ഒരു പരസ്യ സംവിധായകനാണ്. സിനിമ ചെയ്യാനുള്ള പ്ലാനാണ് ഇപ്പോഴുള്ളത്.അടുത്തവർഷം എന്റേതായൊരു സിനിമ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടുമൂന്ന് കഥകൾ ലൈനപ്പിൽ നിൽക്കുന്നുണ്ട്. മറ്റൊരു കാര്യം ഇതിൽ ഒരു സിനിമയുടെ സ്ക്രിപ്റ്റ് റൈറ്റർ അഞ്ജലിയാണ് എന്നതാണ്.
This story is from the January 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the January 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...