നിങ്ങൾ കണ്ടാലും ഇല്ലെങ്കിലും
Grihalakshmi|November 16-30, 2022
വിഷമയ ബന്ധങ്ങൾ തുടക്കത്തിൽത്തന്നെ സൂചനകൾ തരും. അത് കാണാതെ പോകുന്നവർക്ക്, 'രക്ഷപ്പെട്ടു കൂടായിരുന്നോ' എന്ന പതിവ് ചോദ്യത്തെ പിന്നീട് നേരിടേണ്ടി വരും
ആർ. രാജശ്രീ
നിങ്ങൾ കണ്ടാലും ഇല്ലെങ്കിലും

അടുത്ത സുഹൃത്തായ ഒരു ഡോക്ടറുടെ വിവാഹമാണ്.  ഡോക്ടർമാരുടെ സമയത്തിന് കുറച്ചധികം വിലയുള്ളതു കൊണ്ട് അങ്ങോട്ടധികം കത്തിവയ്ക്കാറില്ലെങ്കിലും ഇങ്ങോട്ട് പറയുന്നത് താത്പര്യത്തോടെ കേട്ടിരുന്നിട്ടുണ്ട്. കേരളത്തിനകത്തു മാത്രം വട്ടം കറങ്ങിയ അനുഭവമുള്ള ഞാനും ഡൽഹിയിലെയും ഇംഗ്ലണ്ടി ലെയും ദീർഘകാലവാസത്തിന്റെ അനുഭവപരിചയമുള്ള ഈ കക്ഷിയും തമ്മിലുള്ള സംസാരം പലപ്പോഴും രണ്ടു മനോഭാവങ്ങൾ തമ്മിലുള്ള മുഖാമുഖമായിരുന്നു. കേരളത്തിലെ സ്ത്രീകളുടേത് അടഞ്ഞ ജീവിതമാണെന്നും അവരുടെ മുൻഗണനകൾ അവിശ്വസനീയമാം വിധം ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ശരീരം, മനസ്സ്, ജീവിതം എന്നിവയെക്കുറിച്ച് അവർ പുലർത്തുന്നത് മനഃപ്പൂർവമായ അജ്ഞതയാണ്. അതിന് കാരണം കുടുംബത്തിന് (അത് ഏതു തരത്തിലുള്ളതായാലും) നൽകുന്ന അമിത പ്രാധാന്യമാണ്. കുട്ടികളോട് രക്ഷാകർത്താക്കൾക്കുള്ള ഉത്തരവാദിത്തപരമായ സമീപനം മനസ്സിലാക്കാം. എന്നാൽ അവരുടെ പൂർണമായ ഉടമസ്ഥതയും ഏജൻസിയും ഏറ്റെടുക്കുന്ന സമീപനം പ്രശ്നമാണ്. നിർഭാഗ്യവശാൽ കേരളത്തിനു ശീലം രണ്ടാമത്തേതാണ്. കുട്ടികളുടെ ആരോഗ്യകരമായ മനോനിലയ്ക്ക് അത് ഒട്ടും സഹായകമല്ല... ഇത്രയൊക്കെ അദ്ദേഹം പറഞ്ഞപ്പോഴും ഞാൻ എതിർപ്പൊന്നും രേഖപ്പെടുത്തി യില്ല. അതൊക്കെയും ചില നേരുകളാണല്ലോ.

ഒരിക്കൽ അദ്ദേഹത്തിന്റെ ജീവിത പങ്കാളിയായിരുന്ന സ്ത്രീ സ്വന്തമായ തീരുമാനങ്ങളെടുക്കാൻ ശ്രമിച്ചതിന്റെ പേരിൽ നേരിട്ട് ക്രൂരമായ അവഗണനകളുടെ ചരിത്രം അദ്ദേഹം വിസ്തരിച്ചിരുന്നു. കുടുംബത്തിന് പോലും അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവന്നു. രണ്ടു വഴികളിലായപ്പോഴും പരസ്പരം പുലർത്തുന്ന ബഹുമാനത്തെയും സ്നേഹത്തെയും കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. അതിന്റെ സുന്ദരമായ സാക്ഷ്യമാണ് അവരുടെ മകൻ

This story is from the November 16-30, 2022 edition of Grihalakshmi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the November 16-30, 2022 edition of Grihalakshmi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM GRIHALAKSHMIView All
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 mins  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 mins  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 mins  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 mins  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 mins  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 mins  |
May 16 - 31, 2023