പുലി...പുലി പുലിയോ...പുലി
Grihalakshmi|September 1-15, 2022
കാഴ്ചകളുടെ നാടാണ് തൃശ്ശൂർ... ഓണം, പൂരം, പെരുന്നാൾ... ഏതാഘോഷവും കെങ്കേമമാക്കുന്ന ആഘോഷമൈതാനം പോലൊരു നഗരം. തല്ലുമാല തിയേറ്ററിലൊരുക്കിയ ആഘോഷക്കാഴ്ചകളിൽ നിന്ന് ടൊവിനോ തോമസ് നേരെ പുലിമടയിലേക്ക് വന്നുകയറി. പുലിവരയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് പുലിത്താളം ചവിട്ടി പുലികൾക്കൊപ്പം ടൊവിനോ...
വി.പ്രവീണ
പുലി...പുലി പുലിയോ...പുലി

"ങ്ങോട്ടാ ക്ടാവേ ...." കാടു വിറപ്പിക്കുന്ന പുലിയെ ഒന്ന് തൊട്ടു തോണ്ടി ഇങ്ങനൊരു വർത്തമാനം പറയാൻ മോഹമുണ്ടെങ്കിൽ നാലാം ഓണത്തിന് തൃശ്ശൂർ പട്ടണത്തിലേക്ക് ചെന്നാൽ മതി. തിക്കിത്തിരക്കിപ്പായുന്ന പുലികൾ ന്തൂട്ടാ ഇഷ്ടാന്ന് ചോദിച്ച് ആ വഴിയീവഴി വാലുകുലുക്കി പായും. അടുത്ത ച ങ്ങാതിയെ അരികിൽ കണ്ടപോ ലെ "ന്നീ പോയേ ഗ' എന്നും പറഞ്ഞ് ചിലപ്പോൾ അവരൊന്ന് ശാസിച്ചെന്നും വരും. അതുമല്ലെങ്കിൽ "ദേ പോണു കന്നാലി' എന്ന മട്ടിൽ ചെറുതായൊന്ന് കളിയാക്കിയേക്കും.

കരിയും കരിമരുന്നും, പൂരവും പുലികളിയും ആഘോഷ കടലായിരമ്പുന്ന ആരവപ്പറമ്പാണ് തൃശ്ശൂർ. നാലാം ഓണത്തിന് തൃശ്ശൂരിലേക്കിറങ്ങിയാൽ മനുഷ്യർ പുലികളായി മാറുന്ന അപൂർവകാഴ്ച കാണാം. അരമണി കിലുക്കി മേലാസകലം പുള്ളിയും വരയും നിറച്ച് അവരങ്ങനെ ആടിത്തിമർക്കും. അതിനു മുമ്പ് പുലിമടയൊരുങ്ങും. നിറങ്ങളും ആരവങ്ങളും ആർപ്പുവിളികളും നേരിൽ കണ്ടറിയാൻ 'ഗൃഹലക്ഷ്മി'യുടെ ക്ഷണം സ്വീകരിച്ച് ടൊവിനോ പുലിമടയിലേക്കെത്തി.

“തല്ലുമാല'യുടെ പ്രമോഷൻ തിരക്കുകൾക്കിടയിൽ പുലിമടയ്ക്കുള്ളിലെ കാഴ്ചകൾ കണ്ടറിയാനുളള വരവ്. തൃശ്ശൂരിന്റെ തുടിപ്പുനിറയുന്ന തൃപുടതാളത്തിന്റെ അകമ്പടിയിൽ മുഷ്ടി ചുരുട്ടി ഇടതുകൈ മുകളിലേക്കുയർത്തി വലതുകാൽ മുന്നോട്ട് വച്ച് പുലികൾ ടൊവിനോയെ വരവേറ്റു. വയറിലാണ് പുലിമുഖം വിരിയുക. മനുഷ്യർ പുലിയായി മാറുന്ന മായക്കാഴ്ചയുടെ വിശേഷങ്ങൾ ചോദിച്ചറിയുമ്പോൾ ടൊവിനോയുടെ കണ്ണുകളിൽ "മായാനദി'യിലെ മാത്തന്റെ കൗതുകം. “വലിയ വയറുള്ളവർക്ക് ഡിമാന്റ് കൂടുതലാണ്. അവരാണ് പുലികളിയിലെ സൂപ്പർസ്റ്റാറുകൾ...''കൂട്ടത്തിലെ ചേറൂർ ഗോപിപ്പുലിയുടെ കമന്റ് കേട്ട് ടൊവിനോ സ്വന്തം ശരീരത്തിലേക്കൊന്നു കണ്ണോടിച്ചു. ആ നോട്ടത്തിൽ ടൊവിനോ തല്ലുമാല'യിലെ വസീമായി. “കാര്യല്യഷ്ടാ... കുംഭവേണം കുംഭ പുറകിൽ നിന്ന് ജെയ്സൺപുലി ചെറുതായൊന്ന് മുരണ്ടു.

പൂരവും പെരുന്നാളും പുലികളിയുമെല്ലാം രക്തത്തിൽ അലിഞ്ഞുചേർന്ന തൃശ്ശൂരുകാരനാണ് ടൊവിനോ തോമസ്. അയാൾക്ക് മുന്നിൽ പുലികൾ വിശേഷങ്ങളൊന്നൊന്നായി തുറന്നു വച്ചു.

This story is from the September 1-15, 2022 edition of Grihalakshmi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the September 1-15, 2022 edition of Grihalakshmi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM GRIHALAKSHMIView All
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 mins  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 mins  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 mins  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 mins  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 mins  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 mins  |
May 16 - 31, 2023