സ്വയംഭൂവല്ല സ്നേഹം
Grihalakshmi|August 01 - 15, 2022
പോഷിപ്പിക്കപ്പെട്ടില്ലെങ്കിൽ മുരടിച്ചു പോകുന്ന ചെടി തന്നെയാണ് സ്നേഹം
ആർ. രാജശ്രീ
സ്വയംഭൂവല്ല സ്നേഹം

ഞങ്ങളുടെ പെൺകുട്ടിക്കാലം വിവാഹത്തെയും ദാമ്പത്യത്തെയും കുറിച്ചുള്ള കാല്പനികസ്വപ്നങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ടതായിരുന്നു. സ്വപ്നത്തിൽ നല്ലതും ചീത്തയുമുണ്ടാവാമല്ലോ. ത്യാഗശീലയും വികാരങ്ങളൊന്നും പ്രകടിപ്പിക്കാത്തവളുമായ ഭാര്യയക്കാണ് സ്വീകാര്യതയെന്ന് ഞങ്ങളിൽ പലരും ധരിച്ചു വച്ചിരുന്നു. അക്കാലത്തെ പെൺകുട്ടികളുടെ ഫോട്ടോകൾ കാണണം. വിഷാദവതികളായി സ്വയം അവതരിപ്പിക്കുന്നതാണ് അഭികാമ്യമെന്നു പോലും പലരും കരുതിയിരുന്ന കാലമാണ്. തുറന്നു ചിരിക്കാതെ, കപ്പൽ ഇപ്പോൾ മുങ്ങും എന്ന മുഖഭാവവുമായി ജീവിതത്തിലെ പ്രസരിപ്പാർന്ന ഒരു കാലത്തെ ഞങ്ങൾ അടച്ചു കളഞ്ഞിരുന്നു. ഞങ്ങളെല്ലാം ചിന്താവിഷ്ടകളായ സീതമാരായിരുന്നു. പാരമ്പര്യത്തെ കെട്ടിപ്പിടിച്ചു കൊണ്ടാണ് ഞങ്ങൾ ആധുനികതയിലേക്ക് ഒഴുകിയത് എന്നു വേണമെങ്കിൽ പറയാം.

വീട് ഭംഗിയായി നോക്കുക, വീട്ടുപണികൾ വൃത്തിയായി ചെയ്യുക, ഭർതൃ വീട്ടുകാർക്ക് പരമാവധി അഭിമതയായിരിക്കുക, ഭർത്താവുമായി മറ്റൊരു വീട്ടിൽ മാറിത്താമസിക്കുന്നതിനെപ്പറ്റി ചിന്തിക്കുക പോലും ചെയ്യാതിരിക്കുക എന്നിവയാണ് അക്കാലം വധുക്കളുടെ പ്രാഥമിക ചുമതലയായിരുന്നത്. വിവാഹമെന്നത് ആത്യന്തികമായി അതിലുൾപ്പെടുന്നവർക്ക് മാത്രം ഉത്തരവാദിത്തമുള്ള ഒരു കരാറാണ്. പക്ഷേ, സ്ത്രീയെ സംബന്ധിച്ചിടത്തോളം വിവാഹം അന്യമായതെല്ലാം ചേർന്നു വരുന്ന ഒരു പാക്കേജാണ്. പങ്കാളികൾ തമ്മിൽ അവശ്യം ഉണ്ടാവേണ്ട മാനസികമായ ഇഴയടുപ്പത്തിന് ഏറ്റവും അവസാനത്തെ പരിഗണനയാണ് ഇന്ത്യൻ കുടുംബങ്ങളിൽ കിട്ടുക. വിവാഹം എന്നൊരു ചടങ്ങോടെ ദമ്പതികൾ ആജന്മബന്ധുക്കളായിത്തീരുമെന്നത് മറ്റുള്ളവരുടെ കാഴ്ചപ്പാടിലാണ്. അവർ തമ്മിൽ മനസ്സിലാക്കുകയും പരസ്പരം പരിഗണിക്കുകയും മാനിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഇപ്പോഴും വേണ്ട രീതിയിൽ മനസ്സിലാക്കപ്പെട്ടിട്ടില്ല.

This story is from the August 01 - 15, 2022 edition of Grihalakshmi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the August 01 - 15, 2022 edition of Grihalakshmi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM GRIHALAKSHMIView All
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 mins  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 mins  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 mins  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 mins  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 mins  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 mins  |
May 16 - 31, 2023