സ്ത്രീയെ ഭരിക്കുന്ന തോന്നലുകൾ
Grihalakshmi|June 16-30, 2022
സമൂഹം അടിച്ചേല്പിക്കുന്ന ചില മുൻവിധികളും കാഴ്ചപ്പാടുകളും സ്ത്രീകളിൽ ഉണ്ടാക്കുന്ന തകർച്ചയുടെ ആഴം വളരെ വലുതാണ് . അതിലെ അപകടം തിരിച്ചറിയാൻ വൈകാതിരിക്കുക...
ആർ. രാജശ്രീ
സ്ത്രീയെ ഭരിക്കുന്ന തോന്നലുകൾ

അയാൾ നിങ്ങളെ എന്തു കൊണ്ടാണ് വിവാഹം ചെയ്തത്?  അല്ലെങ്കിൽ “നിങ്ങൾ അയാളെ വിവാഹം ചെയ്തതിനു കാരണമെന്തായിരുന്നു?''

ഉത്തരം നാം കരുതുന്നപോലെ അത്ര എളുപ്പമല്ല. കാരണം ഇത് വിവാഹാലോചനയിൽത്തുടങ്ങുന്ന ഒന്നല്ലാത്തതു തന്നെ. നാം ജനിച്ചതും പേരു നല്കപ്പെട്ടതും വളർച്ചയിലെ ഓരോ ഘട്ടവും താണ്ടിയതും ഇതിനുള്ള ഉത്തരമായാണ്. സംശയമുണ്ടോ?

താൻ അവകാശാധികാരങ്ങളുള്ള ഒരു മനുഷ്യജീവിയാണെന്ന ബോധത്തിനു പകരം കുറവുകളോടെ ജനിച്ച ഒരാളാണെന്ന തോന്നലാണ് സ്ത്രീയെ ഭരിക്കുക. ജനിച്ച വീടുവിട്ട് മറ്റൊരിടത്ത് വേരുറപ്പിക്കാൻ എന്തൊക്കെ അഭ്യാസങ്ങൾ വേണ്ടിവരുമോ അതൊക്കെ പഠിച്ചെടുക്കലാണ് സ്ത്രീയുടെ ജന്മലക്ഷ്യം എന്ന് കുടുംബവും സമൂഹവും ഉറപ്പിക്കും .എന്റെ തലമുറയിൽ അത് പരസ്യമായിത്തന്നെ പറഞ്ഞുറപ്പിച്ചിരുന്നു. ദരിദ്രരും നിസ്സഹായരുമായ പെൺകുട്ടികളെ രക്ഷിക്കുന്ന വീരനായകന്മാരെ നാം ഇപ്പോഴും കാണാറില്ലേ? അത്തരം പെൺകുട്ടികൾ ആജീവനാന്തം രക്ഷകർക്കു വിധേയകളായില്ലെങ്കിൽ എന്താണ് അവരെ കാത്തിരിക്കുന്നത്?

എത്രയോ സിനിമകൾ, കഥകൾ, നോവലുകൾ, നാട്ടുവർത്തമാനങ്ങൾ അത്തരത്തിൽ നാം കേട്ടിട്ടുണ്ട്. എന്തെങ്കിലും കുറവുകളുള്ളവരെ സ്വീകരിക്കാനെത്തുന്ന മഹത്തുക്കളെ നാം എന്നും ആരാധനയോടെയാണ് കാണുക. ആലോചിച്ചു നോക്കൂ, ഏതു തരത്തിലുള്ള കുറവുകളും (അങ്ങനെ പറയാമെങ്കിൽ ) മറ്റുള്ളവരുടെ ദൃഷ്ടിയിലാണ് അങ്ങനെയാവുന്നത്. അവരാണ് അതിനെ കുറവുകളെന്ന് വിളിച്ചത്. നാം അവരുടെ ദൃഷ്ടി കടമെടുക്കുകയായിരുന്നു. നമ്മുടെ കുറവുകൾ മറ്റുള്ളവരുടെ ഔദാര്യത്തിലാണ് പരിഹരിക്കപ്പെടുന്നതെന്നല്ലേ നാം പഠിച്ചത്? അത് നമ്മുടെ വ്യക്തിത്വത്തിന്റെയും ജീവിതത്തിന്റെയും ഭാഗമാണ്, അവയോടു കൂടിയാണ് നാം അംഗീകരിക്കപ്പെടേണ്ടത് എന്ന് ആരെങ്കിലും പറഞ്ഞു തന്നിരുന്നോ? പോട്ടെ, നാം അംഗീകാരം അർഹിക്കുന്നവരാണന്നെങ്കിലും?

This story is from the June 16-30, 2022 edition of Grihalakshmi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the June 16-30, 2022 edition of Grihalakshmi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM GRIHALAKSHMIView All
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 mins  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 mins  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 mins  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 mins  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 mins  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 mins  |
May 16 - 31, 2023