മഴമല
Mathrubhumi Yathra|August 2022
മലയിറങ്ങി മഴ താഴ്വര തൊടുന്ന ചുരക്കാഴ്ച കണ്ട് വയനാടൻ മലകളിലേയ്ക്ക്... പച്ച പുതച്ച ഗ്രാമവഴികളിലൂടെ, തേയിലത്തോട്ടങ്ങളിലൂടെ, ചെളിപ്പന്തുകളി തിമിർക്കുന്ന പാടങ്ങളിലൂടെ ഒരു മഴയാത്ര
Arun P Gopi
മഴമല

ചെമ്പ്രമലയുടെ താഴ്വാരത്ത് കോടമഞ്ഞ് പുതഞ്ഞിരുന്നു. വയനാടൻ ചുരം കയറുമ്പോൾ പശ്ചിമഘട്ടത്തിന്റെ മുഴുവൻ സൗന്ദര്യവും നമുക്ക് മുന്നിൽ അനാവൃതമാകുന്നു. അനിർവചനീയമായ ഈ പ്രകൃതിഭംഗി ആസ്വദിക്കാത്തവരായി ആരുണ്ട്. കോട പുതച്ചുനിൽക്കുന്ന കുന്നുകൾ. ഹരിതാഭയാർന്ന താഴ്വരകൾ. ഇളം ചാറ്റലിൽ തുടങ്ങി പൊടുന്നനെ രൗദ്രതാളമാർന്ന് അപ്രത്യക്ഷമാകുന്ന മഴവീഴ്ത്തിയ വെള്ളപ്പാടുകൾക്കു മീതെ നിമിഷാർധംകൊണ്ട് വെയിൽ സ്വർണപ്പൊടി തൂവുന്നതും കാണാം. ഓരോ നിമിഷവും മാറിമറിയുന്ന പ്രകൃതിയുടെ ഭാവങ്ങൾ. ചുരത്തിന്റെ ഒമ്പതാം വളവിൽ നിന്ന് താഴേക്കു നോക്കിയാൽ മലമടക്കുകളിൽ നിന്ന് മഞ്ഞവെളിച്ചം പൊഴിച്ച് ഏന്തിവലിഞ്ഞെത്തുന്ന കെ.എ സ്.ആർ.ടി.സി ബസ്സുകൾ കാണാം. മഴ നനഞ്ഞ് പ്രകൃതിഭംഗി ക്യാമറയിൽ പകർത്താനെത്തുന്നവരും കുറവല്ല. മഴ ശക്തിയാർജിച്ചിരുന്നു. ചുരം കയറി വയനാട്ടിലേക്ക് പ്രവേശിച്ചു. കരിന്തണ്ടന്റെ കഥപറയുന്ന ചങ്ങലമരവും ലക്കിടിയും പിന്നിട്ടാൽ കിഴക്ക് ചെമ്പ്രമലയിൽ കോടമഞ്ഞ് മൂടിയ സുന്ദരദൃശ്യം കാണാം. വൈത്തിരിയുടെ കിഴക്ക് ചെമ്പ്രമലയും പടിഞ്ഞാറ് ബാണാസുര മലനിരകളുമാണ്. ചുരം കയറി വയനാടൻ കുന്നുകളിലൂടെയും ഗ്രാമങ്ങളിലൂടെയുമുള്ള മഴയാത്രയായിരുന്നു ലക്ഷ്യം.

മഴയത്തൊരു കട്ടനടിക്കാം

ബാണാസുര മലനിരകളിലാണ് വിശാലമായ തേയില ത്തോട്ടങ്ങൾ. വൈത്തിരിയിൽ നിന്ന് പൊഴുതനയിലേക്ക് പോകുമ്പോൾ ഈ മലനിരകൾ കൂടുതൽ വ്യക്തമായി കാണാം. ആ വഴിക്കുള്ള ഹാരിസണിന്റെ അച്ചൂർ എസ്റ്റേറ്റിലെ ടീ മ്യൂസിയത്തിൽ നല്ല കട്ടൻ കിട്ടുമെന്ന് കേട്ടിരുന്നു. ഇടയ്ക്ക് ശക്തിയാർജിച്ചും പിന്നാലെ നൂൽമഴയായും പെയ്യുന്ന വയനാടൻ മൺസൂൺ ആസ്വദിച്ചുള്ള യാത്ര മറക്കാനാകില്ല. കനത്ത മഴയെ വകവെയ്ക്കാതെ കുന്നിൻചെരുവുകളിൽ തേയിലനുള്ളുന്ന സ്ത്രീകളുടെ വിദൂരദൃശ്യം.

അച്ചൂർ എസ്റ്റേറ്റിന്റെ ഉച്ചിയിൽ കയറിയാൽ പശ്ചിമഘട്ട മലനിരകളുടെ സുന്ദരകാഴ്ച കാണാം. മഴ മാറിയാൽ പൊടുന്നനെയെത്തുന്ന കോടമഞ്ഞും അസ്ഥിതുളയ്ക്കുന്ന കൊടുംതണുപ്പും കിടുകിടാ വിറപ്പിക്കും. അച്ചൂർ എസ്റ്റേറ്റിലെ ടീ മ്യൂസിയമായിരുന്നു പിന്നീടുള്ള ലക്ഷ്യം. യൂറോപ്യൻ മാതൃകയിൽ മരങ്ങൾ കൊണ്ട് നിർമിച്ച് മൂന്നുനില കെട്ടിടമാണ് ടീ മ്യൂസിയം. അകത്തേയ്ക്ക് പ്രവേശിക്കുമ്പോൾ തേയിലപ്പൊടിയുടെ ഗന്ധം നാസാരന്ധങ്ങളെ തഴുകും.

This story is from the August 2022 edition of Mathrubhumi Yathra.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the August 2022 edition of Mathrubhumi Yathra.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM MATHRUBHUMI YATHRAView All
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 mins  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 mins  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 mins  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 mins  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 mins  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 mins  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 mins  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 mins  |
May 2023