രാജ്യം വായിച്ചു പഠിക്കേണ്ട രാഷ്ട്രീയപാഠം
Kalakaumudi|May 21, 2023
കർണ്ണാടക യുദ്ധം
 പി.കെ. സുരേഷ് ബാബു
രാജ്യം വായിച്ചു പഠിക്കേണ്ട രാഷ്ട്രീയപാഠം

കർണ്ണാടക കേന്ദ്രമാക്കി തെക്കേ ഇന്ത്യ ഭരിച്ചിരുന്ന രാഷ്ട്രകൂട പരമ്പരയിൽ ഏറ്റവും പ്രബലനായി കരുതപ്പെടുന്നത് 64 വർഷം ഭരണം നടത്തി സ്വയം സ്ഥാനത്യാഗം ചെയ്ത അമോഘവർഷൻ ഒന്നാമനെയാണ്. കന്നഡ സംസ്കാരത്തിന്റെ ചരിത്രം പകർത്തിയ പണ്ഡിതശ്രേഷ്ഠൻ കൂടിയായ ഈ രാജാവ് ഒരു കവിതയിൽ പ്രതിപാദിക്കുന്നത് പ്രത്യേക പഠനങ്ങളില്ലാതെ കവിത രചിക്കാൻ കഴിയുന്ന കന്നഡമനസ്സിന്റെ സവിശേഷസിദ്ധിയെ കുറിച്ചാണ്. ഇത്തരമൊരു സിദ്ധി പ്രയോഗത്തിന്റെ സാക്ഷാത്ക്കാരത്തിനാണ് ഈ മെയ്മാസ വേനൽക്കാലം സാക്ഷ്യം നിന്നത്. കർണ്ണാടക സംസ്ഥാനത്തിന്റെ 16-ാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, അമോഘവർഷൻ ലോഭമില്ലാതെ വാഴ്ത്തിപ്പാടിയ കാവേരി-ഗോദാവരി തീരങ്ങളിലെഴുതപ്പെട്ടിരിക്കുന്നത് രാജ്യമാകെ വായിച്ചറിയേണ്ട രാഷ്ട്രീയപാഠങ്ങളാണ്. അർത്ഥ സമ്പുഷ്ടമായ ഈ രാഷ്ട്രീയഗാഥയിലെ വരികൾ വായിക്കുമ്പോൾ, ജനങ്ങൾ എന്ന മഹാസമഷ്ടിയുടെ അത്ഭുതകരമായ തികാലജ്ഞാനത്രാണിയാകും രാഷ്ട്രീയവിദ്യാർത്ഥികളെ ആശ്ചര്യപ്പെടുത്തുക- അമോഘവർഷന്റെ ഭാഷയിൽ, പ്രത്യേക പഠനങ്ങളില്ലാതെ കവിത രചിക്കുന്ന സിദ്ധി. ഇന്ത്യൻ ജനാധിപത്യം തന്നെയാണ് കർണ്ണാടക എഴുതിച്ചേർത്ത ഈ രാഷ്ട്രീയഗാഥയിലൂടെ മഹത്വപ്പെട്ടിരിക്കുന്നത്.

കോൺഗ്രസ് വിജയത്തിന്റെ രസക്കൂട്ട്

രാജ്യത്തിന്റെ ഇതരപ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി കർണ്ണാടകയിലെ കോൺഗ്രസ്സ് ആരോഗ്യപൂർണ്ണമായ ഒരു രാഷ്ട്രീയശരീരമാണ്. കോൺഗ്രസ്സ് ജനിതകം, സിദ്ധരാമയ്യ - ശിവകുമാർ ഗ്രൂപ്പുകളായി പരസ്പരം മത്സരിക്കുമ്പോഴും, ബാഹ്യസമ്മർദ്ദങ്ങളില്ലാതെ തന്നെ വെല്ലുവിളികളെ നേരിടാൻ ഈ ഗ്രൂപ്പുകൾ ഒരുമിച്ചിട്ടുണ്ട്. ഈ ഐക്യമാണ് രാഷ്ട്രീയ അരോഗാവസ്ഥ- കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ അപൂർവ്വത്വമാണിത്. കർണ്ണാടകയിൽ പി.സി.സി തലം മുതൽ ഏറ്റവും താഴെതലം വരെ അനുഭവവേദ്യമാകും ഐക്യസൗഖ്യം നൽകുന്ന സംഘടനാകരുത്ത്.

This story is from the May 21, 2023 edition of Kalakaumudi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the May 21, 2023 edition of Kalakaumudi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KALAKAUMUDIView All
കയർ വ്യവസായം അരമുഴം കയറിലേക്ക്
Kalakaumudi

കയർ വ്യവസായം അരമുഴം കയറിലേക്ക്

നാലര പതിറ്റാണ്ടിനു മുമ്പ് പത്ത് ലക്ഷം തൊഴിലാളികൾ സംസ്ഥാനത്തെ കയർ മേഖലയിൽ പണിയെടുത്തിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് അഞ്ച് ലക്ഷം തൊഴിലാളികളാണ് ഈ മേഖല യിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ കയർ മേഖലയിൽ അവശേഷിക്കുന്നത് നേരിട്ട് പണിയെടുക്കുന്നവരും, പരോക്ഷമായി ബന്ധപ്പെട്ട പണിചെയ്യുന്നവരുമായ അമ്പതിനായിരത്തിന് പുറത്ത് തൊഴിലാളികൾ മാത്രമാണ്.

time-read
5 mins  |
April 14, 2024
സഹ്റയുടെ മന്ത്രിപ്പുകൾ
Kalakaumudi

സഹ്റയുടെ മന്ത്രിപ്പുകൾ

അഖിലിന്റെ 'സഹ്റ' എന്ന നോവൽ യാഥാർത്ഥ്യത്തിന്റെയും ഫാൻസിയുടെയും നേർത്ത നൂല്പാലത്തിലൂടെ നടത്തുന്ന ഒരു ചേതോഹരമായ സഞ്ചാരമാണ്. സഹ്റയുടെ നിഗൂഢ ഭൂപ്രദേശങ്ങളിലൂടെ നമ്മെ കൈപിടിച്ച് നടത്തുന്ന ഈ കഥയിൽ, റിയലിറ്റിയും ഫാൻസിയും ഒന്നിണങ്ങി ഒരു അവിസ്മരണീയമായ അനുഭവം സൃഷ്ടിക്കുന്നു.

time-read
2 mins  |
April 14, 2024
മരം സംരക്ഷിക്കാൻ രക്തസാക്ഷിയായ 2 സ്ത്രീകൾ
Kalakaumudi

മരം സംരക്ഷിക്കാൻ രക്തസാക്ഷിയായ 2 സ്ത്രീകൾ

ഈ വഴി

time-read
2 mins  |
April 14, 2024
ഇഡി വേട്ടയും വോട്ട് നേട്ടവും
Kalakaumudi

ഇഡി വേട്ടയും വോട്ട് നേട്ടവും

ഡൽഹി ഡയറി

time-read
2 mins  |
March 31, 2024
നിറം മാറാത്ത ജെഎൻയു
Kalakaumudi

നിറം മാറാത്ത ജെഎൻയു

കാമ്പസ്

time-read
3 mins  |
March 31, 2024
ഈശി മിക്സ്ചറും ഷേയ്ക്ക് അബ്ദുള്ളയും
Kalakaumudi

ഈശി മിക്സ്ചറും ഷേയ്ക്ക് അബ്ദുള്ളയും

ആത്മകഥ

time-read
2 mins  |
March 31, 2024
ടീം തോൽക്കുമ്പോഴും തല ഉയർത്തി ഛേത്രി
Kalakaumudi

ടീം തോൽക്കുമ്പോഴും തല ഉയർത്തി ഛേത്രി

കളിക്കളം

time-read
3 mins  |
March 31, 2024
ഒരു പൂവിന്റെ കഥ, അപസ്മാരത്തിന്റെയും
Kalakaumudi

ഒരു പൂവിന്റെ കഥ, അപസ്മാരത്തിന്റെയും

പർപ്പിൾ ദിനം

time-read
3 mins  |
March 31, 2024
ഹൈബ്രിഡ് പച്ചനാരങ്ങ
Kalakaumudi

ഹൈബ്രിഡ് പച്ചനാരങ്ങ

ഇമേജ് ബുക്ക്

time-read
1 min  |
March 31, 2024
അറബിക്കടലിന് തീപിടിച്ചു, കേരളം പുകയുന്നു
Kalakaumudi

അറബിക്കടലിന് തീപിടിച്ചു, കേരളം പുകയുന്നു

ഇന്റർവ്യു / പ്രൊഫ. സാബു ജോസഫ്

time-read
6 mins  |
March 31, 2024