സ്ക്രീനിൽ മാത്രം തിളങ്ങിയാൽ മതിയോ?
Kudumbam|March 2024
കുട്ടികളിലെ ഡിജിറ്റൽ ഗാഡ്ജറ്റുകളുടെ അമിതോപയോഗം കുറക്കാനും കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കാനും രക്ഷിതാക്കൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിതാ...
ഖമറുദ്ദീൻ കെ.പി Outbound Trainer, Mountaineer. Director, Happiness Route
സ്ക്രീനിൽ മാത്രം തിളങ്ങിയാൽ മതിയോ?

മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ടാബ്, ടി.വി, ഗെയിമിങ് ഡിവൈസുകൾ തുടങ്ങിയ ഡിജിറ്റൽ ഗാഡ്ജറ്റുകൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ടെക്നോളജി നിരവധി ഗുണങ്ങൾ നൽകുമ്പോഴും ഗാഡ്ജറ്റുകളുടെ അമിതോപയോഗം കുട്ടികളിലും കുടുംബത്തിനുള്ളിലും നിരവധി മാറ്റങ്ങൾ വരുത്തുന്നുണ്ട്.

മുമ്പ് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയ ഗാഡ്ജറ്റുകൾ മുതിർന്നവർക്കുള്ളതായിരുന്നു. എന്നാൽ, ഇന്ന് ഓരോ കുഞ്ഞും ഡിജിറ്റൽ ലോകത്തേക്കാണ് പിറന്നുവീഴുന്നത്. അതുകൊണ്ടുതന്നെ അവരെ ഡിജിറ്റൽ നേറ്റിവ്സ് (Digital Natives) എന്ന് വിശേഷിപ്പിക്കുന്നു.

എന്നാൽ, ഈ ഡിവൈസുകൾ വളരെ കുറച്ച് മാത്രമുണ്ടായിരുന്ന കാലത്ത് ജനിച്ചുവളർന്ന് പിന്നീട് കൂടുതൽ ടെക്നോളജിയിലേക്ക് കടന്നുവന്നവരാണ് ടെക് ഇമിഗ്രന്റ്സ് (Tech Immigrants) അഥവാ ഇന്നത്തെ മുതിർന്ന തലമുറ. അപ്പോൾ ടെക്നോളജിയോട് ഏറ്റവും കൂടുതൽ ഇഴുകിച്ചേരുന്നത് അതിൽ തന്നെ ജനിച്ചു വളർന്ന കുട്ടികൾ (Digital Natives) തന്നെയാണ്.

ഇറങ്ങാം സ്ക്രീനിൽനിന്ന്

ടെക്നോളജിയിലേക്ക് ജനിച്ചു വീണത് കൊണ്ടുതന്നെ പുതിയ കാലത്തെ കുട്ടികൾ സ്ക്രീനിൽ അസാമാന്യ മിടുക്ക് കാണിക്കാറുണ്ട്. പലപ്പോഴും മുതിർന്നവർ പോലും കുട്ടികളുടെ സഹായത്തോടെയാണ് ടെക്നിക്കലായ പല സംശയങ്ങൾക്കും പരിഹാരം കാണുന്നത്. ഏതു വിഷയത്തിലും അറിവ് ലഭിക്കാനുള്ള സാധ്യതയും അവർക്ക് കൂടുതലാണ്. അതോടൊപ്പം ഓൺലൈൻ വർക്ക്, വർക്ക് ഫ്രം ഹോം തുടങ്ങി സീരിയൽ, സിനിമ, ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ പോലുള്ള കാര്യങ്ങളാൽ രക്ഷിതാക്കളും സ്ക്രീനിൽനിന്ന് ഇറങ്ങാത്ത അവസ്ഥയിലാണ്.

അതിവേഗം ബഹുദൂരം

 അതിവേഗത്തിലാണ് ടെക്നോളജിയുടെ വളർച്ച. കോവിഡിന് മുമ്പുവരെ ഡിജിറ്റൽ ഡിവൈസുകൾ കൂടുതലും വിനോദോപാധി എന്ന രീതിയിലാണ് കുട്ടികൾ ഉപയോഗി ച്ചത്. എന്നാൽ, കോവിഡിനു ശേഷം ഓൺലൈൻ ക്ലാസുകളിലൂടെയും ആപ്പുകളിലൂ ടെയുള്ള കോഴ്സുകൾ വഴിയുമെല്ലാം വിദ്യാഭ്യാസത്തി ന്റെ കൂടി ഭാഗമായി. വിദ്യാഭ്യാ സത്തിന്റെ അനന്ത സാധ്യതകളാണ് ഇന്റർനെറ്റ് കുട്ടികൾക്കു മുന്നിൽ തുറന്നുവെക്കുന്നത്. അതുകൊണ്ടുതന്നെ ഗാഡ്ജറ്റുകൾ ഉപയോഗിക്കാതിരിക്കുക, അല്ലെങ്കിൽ ഇതില്ലാത്ത ലോകത്തേക്ക് തിരിച്ചുപോവുക എന്നത് ഒരിക്കലും സാധ്യമല്ല.

This story is from the March 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the March 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KUDUMBAMView All
സിയന ടസ്കനിയുടെ പതക്കം
Kudumbam

സിയന ടസ്കനിയുടെ പതക്കം

മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...

time-read
3 mins  |
April 2024
വൈവ വിത്ത് വാവ
Kudumbam

വൈവ വിത്ത് വാവ

സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 mins  |
April 2024
പ്രേമലുവിലെ ചങ്കത്തി
Kudumbam

പ്രേമലുവിലെ ചങ്കത്തി

'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു

time-read
2 mins  |
April 2024
ഒരേയൊരു സിദ്ദീഖ്
Kudumbam

ഒരേയൊരു സിദ്ദീഖ്

അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...

time-read
5 mins  |
April 2024
അസാധ്യമായി ഒന്നുമില്ല
Kudumbam

അസാധ്യമായി ഒന്നുമില്ല

ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്

time-read
1 min  |
April 2024
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
Kudumbam

ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ

മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...

time-read
2 mins  |
March 2024
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
Kudumbam

ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം

വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്

time-read
1 min  |
March 2024
കുരുക്കാവരുത് കൗമാര പ്രണയം
Kudumbam

കുരുക്കാവരുത് കൗമാര പ്രണയം

പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല. കൗമാരപ്രണയം പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം...

time-read
2 mins  |
March 2024
മികച്ച ഡ്രൈവറാകാം
Kudumbam

മികച്ച ഡ്രൈവറാകാം

ഡ്രൈവിങ് എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്

time-read
2 mins  |
March 2024
ഞാനൊരു രോഗിയാണോ ഡോക്ടർ?
Kudumbam

ഞാനൊരു രോഗിയാണോ ഡോക്ടർ?

മാനസികാരോഗ്യം

time-read
1 min  |
March 2024