വീണ്ടെടുക്കാം കുടുംബങ്ങളെ
Kudumbam|February 2024
കുടുംബം കൃത്യമായി പുലർന്നില്ലെങ്കിൽ അംഗങ്ങളിൽ സ്വഭാവവൈകല്യങ്ങൾ ഉണ്ടാവുകയും അത് കുടുംബത്തെ മാത്രമല്ല, സമൂഹത്തെക്കൂടി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് വീണ്ടെടുക്കാം കുടുംബത്തെ, ഒഴിവാക്കാം ദുരന്തങ്ങളെ...
ഡോ. സി.ജെ.ജോൺ Senior Psychiatrist, Medical Trust Hospital, Ernakulam. drcjjohn@hotmail.com
വീണ്ടെടുക്കാം കുടുംബങ്ങളെ

സ്കൂൾ വിട്ട് വീട്ടിലേക്കു വരുന്ന നിങ്ങളുടെ മകന്റെ/മകളുടെ മുഖത്ത് എല്ലാ ദിവസവും വിഷാദഭാവം ആണോ? പിറ്റേദിവസം സ്കൂളിന് അവധിയാണെങ്കിലും കുട്ടിയുടെ മുഖത്ത് സന്തോഷമില്ലായ്മയാണോ? അതെ എന്നാണ് ഉത്തരമെങ്കിൽ ആ വീട് കുട്ടിക്ക് ആനന്ദം നൽകുന്ന ഇടമല്ല എന്നാണർഥം. കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും കുടുംബം ആനന്ദിപ്പിക്കാത്ത അവസ്ഥ ഇന്ന് പല വീടുകളിലുമുണ്ട്. പലർക്കും വീടുകൾ ഒഴിവാക്കേണ്ട 'ടോക്സിക്' പരിസരമായി മാറുന്നുണ്ട്. പത്രവാർത്തകളിൽ സ്ഥാനംപിടിക്കുന്ന ഗാർഹിക കുറ്റകൃത്യങ്ങളിൽ മാത്രം കുടുംബദുരന്തങ്ങൾ ഒതുങ്ങി നിൽക്കുന്നില്ല. പുറത്താരും അറിയാത്ത തരത്തിലുള്ള ദുരിതങ്ങളിൽ മുങ്ങി നിൽക്കുന്ന നിരവധി വീടുകളുണ്ട്. പുതിയകാലത്ത് സമൂഹം നേരിടുന്ന ദുരന്തങ്ങളെ തിരിച്ചറിഞ്ഞ് കുടുംബത്തെ നമുക്ക് വീണ്ടെടുക്കാം...

കൂടുമ്പോൾ ഇമ്പമില്ലാതെ

 മൂന്നു തലമുറകൾ അടങ്ങിയ കുടുംബം. ഓരോരുത്തരും വീടിന്റെ ഓരോ കോണിൽ സ്വന്തം കാര്യം നോക്കി ഇരിപ്പാണ്. ചിലരുടെ കൈവശം സ്മാർട്ട്ഫോണുണ്ടാകും. ചങ്ങാതിമാർ അയക്കുന്ന വാട്സ്ആപ് മെസേജുകളിൽ മുഴുകിയിരിപ്പാണ്. സോഷ്യൽ മീഡിയ വർത്തമാനങ്ങൾ ലൈക്ക് ചെയ്യുന്നുമുണ്ടാകും. എന്നാൽ, വീട്ടിലെ അംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം ശുഷ്കം. കളിചിരിനേരമില്ല, സന്തോഷം പങ്കിടലില്ല. ആരുടെയെങ്കിലും മുഖം വാടിയാൽ മറ്റുള്ളവർ തിരിച്ചറിയുന്നു പോലുമില്ല. കലഹവും വഴക്കും തീരെയില്ല. വിവാഹങ്ങൾക്ക് നല്ല വേഷവും ധരിച്ച് എല്ലാവരും ഒത്തൊരുമിച്ച് പോകും. പൊള്ളയായ കൂട്ടായ്മയുടെ ചിരി സമ്മാനിക്കും. മറ്റുള്ളവർ നോക്കുമ്പോൾ മാതൃകാ കുടുംബം.

മിണ്ടലും കേൾക്കലുമില്ലാത്ത, പരസ്പരമറിയാനും പിന്തുണക്കാനും നേരം കണ്ടെത്താത്ത ഈ കുടുംബം ഒരു ദുരന്തമല്ലേ? ധാരാളം വഴിയാത്രക്കാർ പാർക്കുന്ന സത്രംപോലുള്ള കുടുംബങ്ങൾകൊണ്ട് എന്തു പ്രയോജനം? കുട്ടികളുടെ സ്വഭാവരൂപവത്കരണത്തിൽ ഇത്തരം കുടുംബങ്ങൾ നെഗറ്റിവായി ബാധിക്കും. കൂടുമ്പോൾ ഇമ്പമുണ്ടാകാത്ത കുടുംബത്തിലെ ഒരാൾ തീവ്ര ദുഃഖത്തിലകപ്പെടുമ്പോൾ ആരും തിരിച്ചറിയാതെ പോകുന്നു. ചിലപ്പോൾ അയാൾ ലഹരിക്കോ മദ്യത്തി നോ അടിപ്പെട്ടുപോകും. ചിലപ്പോൾ ആത്മഹത്യയിൽ ജീവിതം അവസാനിപ്പിച്ചേക്കും.

എന്നും കുടുംബകലഹം

This story is from the February 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the February 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KUDUMBAMView All
ഒരു ദേശത്തിന്റെ അങ്കക്കഥ
Kudumbam

ഒരു ദേശത്തിന്റെ അങ്കക്കഥ

വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും

time-read
2 mins  |
May 2024
കുളിരേകാം, കൂളാകാം.
Kudumbam

കുളിരേകാം, കൂളാകാം.

വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...

time-read
2 mins  |
May 2024
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
Kudumbam

ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും

ടെക് അപ്ഡേഷൻ

time-read
2 mins  |
May 2024
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
Kudumbam

ലെറ്റേഴ്സിലെ അക്ഷരങ്ങൾ

വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 mins  |
May 2024
ഹലോ ഹനോയ്
Kudumbam

ഹലോ ഹനോയ്

ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...

time-read
3 mins  |
May 2024
ഡോക്ടർമാരുടെ ഉമ്മ
Kudumbam

ഡോക്ടർമാരുടെ ഉമ്മ

കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...

time-read
2 mins  |
May 2024
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
Kudumbam

അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്

കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...

time-read
4 mins  |
May 2024
സിനിമ തന്നെയാണ് മെയിൻ ഹോബി
Kudumbam

സിനിമ തന്നെയാണ് മെയിൻ ഹോബി

തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...

time-read
2 mins  |
May 2024
അറിയപ്പെടാത്ത വീരനായികമാർ
Kudumbam

അറിയപ്പെടാത്ത വീരനായികമാർ

ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും

time-read
1 min  |
May 2024
സിയന ടസ്കനിയുടെ പതക്കം
Kudumbam

സിയന ടസ്കനിയുടെ പതക്കം

മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...

time-read
3 mins  |
April 2024