കേരളീയ സമൂഹം എല്ലാ കാലത്തും ഗൗരവമായി ഇടപെടുന്ന മേഖലയാണ് സ്കൂൾ വിദ്യാഭ്യാസം. സംസ്ഥാന രൂപവത്കരണത്തിനു മുമ്പുള്ള കേരള ചരിത്രം പരിശോധിച്ചാലും ഇക്കാര്യം കാണാം.
സംസ്ഥാന രൂപവത്കരണത്തിനു മുമ്പ് തുടങ്ങിയ ഏതൊരു സ്കൂളിന്റെയും തുടക്കത്തെ കുറിച്ചുള്ള അന്വേഷണങ്ങൾ ചെന്നുനിൽക്കുക അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി ആ നാട്ടിൽ നടന്ന കൂട്ടായ്മയിലും അവരുടെ പ്രവൃത്തികളിലും ആയിരിക്കും. നാട്ടിൽ നടന്ന മോചന പോരാട്ടങ്ങളുടെ രൂപത്തിലും ഭാവത്തിലും അവയുടെ കാരണങ്ങളിലും വൈവിധ്യം കാണാം. എന്നാൽ, ഇത്തരം കൂട്ടായ്മകളുടെ നീക്കിബാക്കിയായി കാണുന്നത് പൊതുവിദ്യാലയങ്ങൾ ആണെന്നതാണ് അതിൽ പ്രധാനം.
നവോത്ഥാന പ്രസ്ഥാനങ്ങളും വിവിധ ജാതി മതവിഭാഗങ്ങളുടെ പ്രവർത്തനങ്ങളും മിഷനറിമാരുടെ പ്രവർത്തനങ്ങളും വിദ്യാഭ്യാസ വ്യാപനത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനത്തിന്റെ തുടർച്ചയായി ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ സാമൂഹിക ഇടപെടൽ വിദ്യാഭ്യാസ വ്യാപനത്തെ ത്വരിതപ്പെടുത്തി. സഖാവ് ഇ.എം.എസിന്റെ നേതൃത്വത്തിൽ വന്ന ഒന്നാം കേരള മന്ത്രിസഭ ഭൂപരിഷ്കരണവും വിദ്യാഭ്യാസവും ഏറ്റവും പ്രധാന അജണ്ടയായെടുത്തു. തുടർന്നങ്ങോട്ട് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ വളർച്ച ചരിത്രമാണ്.
ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും രണ്ടാം പിണറായി സർക്കാർ കൊണ്ടുവന്ന വിദ്യാകിരണം പദ്ധതിയും നമ്മുടെ പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ഏഴു വർഷം കൊണ്ട് 3000 കോടി രൂപയുടെ നിക്ഷേപമാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ നടത്തിയത്.
هذه القصة مأخوذة من طبعة June 2023 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 2023 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
സാന്ത്വനത്തിന്റെ സ്നേഹതീരം...
അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...
നെയ്തെടുത്ത സ്വപ്നങ്ങൾ
ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക
ഹലോ ഹനോയ്
ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...