വണ്ടറടിപ്പിക്കും കിഡ്സ്
Kudumbam|April 2023
സ്കൂൾ അടച്ചു. വീട്ടിലെ കുട്ടിക്കുറുമ്പുകളെ എങ്ങനെ കേടുപാടുകളില്ലാതെ നോക്കുമെന്ന് വേവലാതിപ്പെടുന്ന മാതാപിതാക്കൾ ഇഷാനും ഒർഹാനും നടത്തുന്ന സ്റ്റെണ്ടുകൾ കണ്ടാൽ ഞെട്ടും. പരിശീലനത്തിലൂടെ ഇവർ നേടിയ കഴിവുകൾ ഇന്ന് കാഴ്ചക്കാർക്ക് ഹരമാണ്....
സുബൈർ പി. ഖാദർ+
വണ്ടറടിപ്പിക്കും കിഡ്സ്

അലങ്കാരപ്പനയിൽ ചാരി പുഞ്ചിരിച്ചുനിൽക്കുന്ന ഉമ്മ. മീറ്ററുകൾക്ക് അകലെ മുന്നിൽനിന്ന് സൈക്കിളിൽ കുതിച്ചെത്തുന്ന മകൻ. തൊട്ടരികിൽ എത്തി ബ്രേക്കിടുന്ന സ്ഥിരം ഐറ്റമാണ് പ്രതീക്ഷിച്ചതെങ്കിൽ തെറ്റി, ഇവിടെ ലെവലായിരുന്നു.

ഉമ്മയോട് ചേർന്ന് സൈക്കിൾ ബ്രേക്കിട്ട് ബാക്ക് വീൽ ഉയർത്തി നെറ്റിയിൽ മുത്തമിടുന്ന മകൻ ക്ലൈമാക്സ് വേറെ സ്റ്റോപീ വിത്ത് ഉമ്മി' എന്ന കാപ്ഷനോടെ ഇൻസ്റ്റഗ്രാം ഇളക്കിമറിച്ച റീലുകളിൽ ഒന്നാണിത്. കാഴ്ചക്കാരെ തെല്ലൊന്നമ്പരപ്പിച്ച് കിളി പാറിപ്പിച്ച ഐറ്റം. 'കിഡീസ് സ്കൂപ്' (Kiddies scoop (@ kiddies_scoop_) എന്ന ഇൻസ്റ്റഗ്രാം, യൂട്യൂബ് ചാനലിലൂടെ കണ്ണോടിച്ചാൽ അതുക്കും മേലെയാണ് ഇവരുടെ നമ്പറുകൾ', ഒമ്പതു വയസ്സുകാരനായ എം.ടി.ബി ഫ്രീസ്റ്റൈലർ ഇഷാന്റെ കിടിലൻ പെർഫോമൻസുകൾ ഇന്ന് വൈറലാണ്.

പുതിയ തലമുറയുടെ ഹരമായി മാറിയ പാർക്കൗറിൽ ക്ലാസ് ഐറ്റങ്ങളുമായി അത്ഭുതപ്പെടുത്തുന്ന ഏഴു വയസ്സുകാരൻ സഹോദരൻ ഒർഹാനും കൂടിയാൽ പിന്നെ 'കളി' വേറെ ലെവലാണ്. ചെറിയ പിഴവുകൾപോലും വലിയ അപകടങ്ങൾക്കു വഴിവെക്കുന്ന ഫ്രീ സ്റ്റൈലും പാർക്കൗറും അസാധ്യ മെയ്വഴക്കത്തോടെ ചെയ്യുന്ന പത്തനംതിട്ട റാന്നി വെണ്ണിക്കുളം സ്വദേശികളായ കുട്ടിക്കുറുമ്പുകളുടെ വിശേഷത്തിലേക്ക്...

എം.ടി.ബി ഫ്രീസ്റ്റൈലർ ഇഷാൻ

സൈക്കി ളിൽ കയറി ഇരുന്നാൽ പിന്നെ ഇഷാന് രണ്ടു ചിറക് മുളക്കും. നിലത്ത് നിൽക്കാതെ പറ പറക്കും, ടയർ ഇല്ലാതെയും ഒറ്റ ടയറിലും നിന്നും ഇരുന്നും കിടന്നും അങ്ങനെ പല ഐറ്റങ്ങൾ... എം.ടി.ബി (Mountain Bike) ഫ്രീസ്റ്റൈലറാണ് ഇഷാൻ. എട്ടാം വയസ്സിലാണ് പരിശീലിച്ചു തുടങ്ങിയത്. വീലീ, സ്റ്റോപ്, രണ്ടു തരത്തിലുള്ള സ്വിച്ച് ബാക്ക്, ട്രാക്ക് സ്റ്റാന്റ്, ട്രാക്ക് വിത്ത് ഔട്ട്ഹാൻ ഡ്, സ്ലോ റൈസ്, ബണ്ണി ഹോപ്, റോ ളിങ് സ്റ്റോപീ, ജംപിങ് വീലി, ഫ്ലിപ് ഹാൻഡിൽ ബാർ, സ്റ്റോ പീ + വീലീ, എന്റോ, ക്രിസ്റ്റ്, ഹാൻഡ് ക്രാബ്, വൺ ഹാൻഡ് വീലീ, മാന്വൽ വീലീ, ഡെൽത്ത് സ്പിൻ എന്നിങ്ങനെ പതിനേഴോളം എം.ടി.ബി ഫ്രീസ്റ്റൈലിങ്ങുകളിൽ പരിശീലനം നേടിയിട്ടുണ്ട്. കുട്ടിക്കാലം മുതൽ സൈക്കിളിൽ ഹരംപിടിച്ചു തുടങ്ങിയ ഇഷാന് നീന്തൽ, ക്രിക്കറ്റ്, ഫുട്ബാൾ എന്നിവയും ഇഷ്ടമേഖലകളാണ്. കഴിഞ്ഞ വർഷം പത്തനംതിട്ട ജില്ല - അണ്ടർ-14 ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ലഭിച്ചെങ്കിലും എം .ടി.ബി ഫ്രീസ്റ്റൈലിൽ മാത്രം കോൺസൺട്രേറ്റ് ചെയ്തതിനാൽ പങ്കെടുത്തിരുന്നില്ല.

This story is from the April 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the April 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KUDUMBAMView All
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
Kudumbam

ലെറ്റേഴ്സിലെ അക്ഷരങ്ങൾ

വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 mins  |
May 2024
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
Kudumbam

അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്

കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...

time-read
4 mins  |
May 2024
സിയന ടസ്കനിയുടെ പതക്കം
Kudumbam

സിയന ടസ്കനിയുടെ പതക്കം

മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...

time-read
3 mins  |
April 2024
ഒരേയൊരു സിദ്ദീഖ്
Kudumbam

ഒരേയൊരു സിദ്ദീഖ്

അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...

time-read
5 mins  |
April 2024
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
Kudumbam

ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ

മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...

time-read
2 mins  |
March 2024
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
Kudumbam

ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം

വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്

time-read
1 min  |
March 2024
മികച്ച ഡ്രൈവറാകാം
Kudumbam

മികച്ച ഡ്രൈവറാകാം

ഡ്രൈവിങ് എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്

time-read
2 mins  |
March 2024
പരീക്ഷക്കാലം പതറരുത് അവസാന ലാപ്പിൽ
Kudumbam

പരീക്ഷക്കാലം പതറരുത് അവസാന ലാപ്പിൽ

പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന സമ്മർദങ്ങൾ ലഘൂകരിച്ച്, ഏകാഗ്രതയോടും ആത്മവിശ്വാസത്തോടുംകൂടി പരീക്ഷയെ നേരിടാനുള്ള മാർഗങ്ങൾ ഇതാ...

time-read
3 mins  |
March 2024
ഡ്രൈവറമ്മ
Kudumbam

ഡ്രൈവറമ്മ

ആത്മവിശ്വാസക്കുറവുമൂലം വാഹനമോടിക്കാൻ മടിക്കുന്ന വനിതകൾക്കുൾപ്പെടെ പ്രചോദനവും പ്രോത്സാഹനവും പകരുകയാണ് സ്കൂട്ടർ മുതൽ ഭീമൻ ട്രെയിലർ വരെ ഓടിക്കുന്ന 73കാരി മണിയമ്മ...

time-read
2 mins  |
March 2024
ഉപമകൾ മാറ്റിയെഴുതേണ്ട കാലം
Kudumbam

ഉപമകൾ മാറ്റിയെഴുതേണ്ട കാലം

ആകയാൽ ലോകമേ, എഴുത്താളരോട് പറഞ്ഞേക്കുക, കണ്ണു നീർത്തുള്ളിയെ സ്ത്രീയോട് ഉപമിക്കുന്ന കാവ്യഭാവന കാലഹരണപ്പെട്ടുവെന്ന്

time-read
1 min  |
March 2024