ഓർക്കുക നമ്മുടേത് മാത്രമല്ല റോഡ്
Kudumbam|February 2023
റോഡിൽ നമുക്ക് ഡീസന്റാകാം
എൻ. വിനോദ്കുമാർ M.V.I, North Paravur
ഓർക്കുക നമ്മുടേത് മാത്രമല്ല റോഡ്

നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് റോഡുകൾ. വാഹന ഗതാഗതം വികസിച്ചതോടെ റോഡപകടങ്ങളും ഏറിവരുകയാണ്. ആയിരക്കണക്കിന് ജീവനുകളാണ് പൊതുനിരത്തിൽ പൊലിയുന്നത്.

വാഹനം ഓടിക്കാനുള്ള ലൈസൻസ് ലഭിക്കുക എന്നതിലുപരി റോഡ് നിയമങ്ങൾ, റോഡ് മര്യാദകൾ എന്നിവയെക്കുറിച്ച് എത്രമാത്രം ബോധവാന്മാരാണ് നമ്മൾ എന്ന് ചിന്തിക്കേണ്ടതുണ്ട്. വികസിത രാജ്യങ്ങളിൽ പോകുമ്പോൾ അവിടെ റോഡുകളിൽ ക്രമത്തിലും മര്യാദയിലും ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ കണ്ട് നാം അത്ഭുതപ്പെട്ടുപോകാറുണ്ട്. എന്താണ് അത്തരം റോഡ് മര്യാദകൾ നമ്മുടെ നാട്ടിൽ യാഥാർഥ്യമാകാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ? അപ്പോഴാണ് നാം റോഡ് സംസ്കാരത്തെക്കുറിച്ച് കൂടുതൽ പറയേണ്ടിവരുക.

വളർത്തണം റോഡ് സംസ്കാരം

റോഡ് സംസ്കാരം എന്നാൽ നാം റോഡിൽ പാലിക്കേണ്ട മര്യാദകളാണ്. വാഹനം ഓടിക്കുന്നവർ മാത്രമല്ല, റോഡിൽ നടക്കുന്നവർ പാലിക്കേണ്ട മര്യാദകളും ഇതിൽ പെടും. ഉദാഹരണത്തിന് നാം റോഡിൽ ഏത് ഭാഗത്തുകൂടി നടക്കണം എന്ന് പലരും ഇനിയും മനസ്സിലാക്കിയിട്ടില്ല. വലതുഭാഗം ചേർന്നുമാത്രമേ കാൽനടക്കാർ പോകാവൂവെന്ന് പറയുന്നത് എതിരെ അഭിമുഖമായി വരുന്ന വാഹനങ്ങളെ കാണാം എന്നതിനാലാണ്. ഇടതുഭാഗത്തുകൂടി നടന്നാൽ പിറകിലൂടെ വാഹനങ്ങൾ വന്ന് അപകടങ്ങളുണ്ടായേക്കാം.

കാൽനടക്കാരെ മാനിക്കണം

റോഡ് കുറുകെ കടക്കുന്നതും സൂക്ഷിച്ചുവേണം. റോഡിൽ സീബ്ര ക്രോസിങ്ങുകളിലൂടെ(പെഡസ്ട്രിയൽ ക്രോസിങ്) മാത്രമെ റോഡ് മുറിച്ചുകടക്കാവൂ. പെഡസ്ട്രിയൽ ക്രോസിങ്ങിൽ നിൽക്കുന്നയാൾ പോയാൽ മാത്രമെ വാഹനം ഓടിക്കാവൂ എന്നാണ് നിയമം പറയുന്നത്. ആ വെള്ള വരയിൽ നിൽക്കുന്നയാളാണ് രാജാവ്. എന്നാൽ, നമ്മുടെ നാട്ടിൽ പലരും ഈ കാര്യങ്ങൾ അറിഞ്ഞ മട്ടില്ല.

This story is from the February 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the February 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KUDUMBAMView All
ഒരു ദേശത്തിന്റെ അങ്കക്കഥ
Kudumbam

ഒരു ദേശത്തിന്റെ അങ്കക്കഥ

വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും

time-read
2 mins  |
May 2024
കുളിരേകാം, കൂളാകാം.
Kudumbam

കുളിരേകാം, കൂളാകാം.

വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...

time-read
2 mins  |
May 2024
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
Kudumbam

ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും

ടെക് അപ്ഡേഷൻ

time-read
2 mins  |
May 2024
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
Kudumbam

ലെറ്റേഴ്സിലെ അക്ഷരങ്ങൾ

വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 mins  |
May 2024
ഹലോ ഹനോയ്
Kudumbam

ഹലോ ഹനോയ്

ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...

time-read
3 mins  |
May 2024
ഡോക്ടർമാരുടെ ഉമ്മ
Kudumbam

ഡോക്ടർമാരുടെ ഉമ്മ

കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...

time-read
2 mins  |
May 2024
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
Kudumbam

അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്

കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...

time-read
4 mins  |
May 2024
സിനിമ തന്നെയാണ് മെയിൻ ഹോബി
Kudumbam

സിനിമ തന്നെയാണ് മെയിൻ ഹോബി

തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...

time-read
2 mins  |
May 2024
അറിയപ്പെടാത്ത വീരനായികമാർ
Kudumbam

അറിയപ്പെടാത്ത വീരനായികമാർ

ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും

time-read
1 min  |
May 2024
സിയന ടസ്കനിയുടെ പതക്കം
Kudumbam

സിയന ടസ്കനിയുടെ പതക്കം

മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...

time-read
3 mins  |
April 2024