പണത്തിന്റെ വിലയറിയിച്ച് വേണം കുട്ടികളെ വളർത്താനെന്ന് പണ്ടുമുതലേ പറച്ചിലുണ്ട്. കൈയിലുള്ള കാശ് എങ്ങനെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാമെന്നത് മുതിർന്നവരും കുട്ടികളും കൃത്യമായി തന്നെ അറിഞ്ഞിരിക്കണം. എന്നാൽ വലിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർ ഉൾപ്പെടെ പല സാമ്പത്തിക തട്ടിപ്പിലും ചെന്ന് ചാടുന്ന കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പൈസ എങ്ങനെ നന്നായി വിനിയോഗിക്കണമെന്ന് കൃത്യമായി ധാരണയില്ലാത്തവരുടെ കൈയിൽ നിന്ന് എളുപ്പത്തിൽ പണം തട്ടിച്ചെടുക്കാമെന്ന് പലരും ചിന്തിക്കുന്നിടത്താണ് തട്ടിപ്പുകളുടെ തുടക്കം.
ബാല്യത്തിൽ നൽകാം സാമ്പത്തിക സാക്ഷരത
സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് സ്വയം രക്ഷപ്പെടാനും പുതിയ തലമുറയെ രക്ഷപ്പെടുത്താനും ഏറ്റവും നല്ല വഴി സാമ്പത്തിക സാക്ഷരത നൽകുക എന്നതാണ്. ശരിക്ക് പറഞ്ഞാൽ, ഇത് പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയാണ് വേണ്ടത്. എന്നാൽ, സമീപ ഭാവിയിൽ ഇതിനുള്ള സാധ്യത കാണാത്തതുകൊണ്ട്, മാതാപിതാക്കൾ മക്കളെ ചെറുപ്പം മുതലേ പണത്തെപ്പറ്റിയും, അതിന്റെ സവിശേഷതകളെപ്പറ്റിയും പഠിപ്പിക്കുന്നത് ഭാവിയിൽ പണം നല്ലരീതിയിൽ വിനിയോഗിക്കാൻ പ്രാപ്തരാക്കും.
പണം നമ്മുടെ ചങ്ങാതി
കുട്ടികളെ സാമ്പത്തിക സാക്ഷരരാക്കാൻ ശ്രമിക്കുന്ന നമ്മൾ ആദ്യം ചെയ്യേണ്ടത് എന്താണ് പണം എന്ന ആശയം അവരുമായി പങ്കുവെക്കുകയാണ്. രൂപ അവരെ കാണിച്ചു പരിചയപ്പെടുത്താം. ഇത് എങ്ങനെ ലഭിക്കുന്നു, അതിന്റെ ഉപയോഗങ്ങൾ എന്ത് എന്നൊക്കെ പറയാം. ഏതാണ്ട് രണ്ടര, മൂന്ന് വയസ്സോടു കൂടി മക്കൾക്ക് ഒരു ചെറിയ കുടുക്ക വാങ്ങി നൽകുക. എന്നിട്ട് ചെറിയ തുകകൾ നൽകുക.
This story is from the November 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the November 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
വൈവ വിത്ത് വാവ
സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക
പ്രേമലുവിലെ ചങ്കത്തി
'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
അസാധ്യമായി ഒന്നുമില്ല
ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്
കുരുക്കാവരുത് കൗമാര പ്രണയം
പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല. കൗമാരപ്രണയം പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം...
മികച്ച ഡ്രൈവറാകാം
ഡ്രൈവിങ് എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്
ഞാനൊരു രോഗിയാണോ ഡോക്ടർ?
മാനസികാരോഗ്യം