"ബാങ്ക് നിക്ഷേപത്തെക്കാൾ 5-6% അധികം പ്രതീക്ഷിക്കാം ഇക്വിറ്റി ഫണ്ടിൽ. പക്ഷേ, ഇത് എപ്പോഴും കിട്ടില്ല. ഓഹരി വിപണിയുടെ ചാഞ്ചാട്ടം അനുസരിച്ച് ചിലപ്പോൾ കൂടാം, കുറയാം. എങ്കിലും വർഷത്തിൽ ശരാശരി 11-12% ആദായം ഇക്വിറ്റി ഫണ്ടുകൾ തരുന്നുണ്ടെന്നാണ് കണക്ക്. ഈ അധികം കിട്ടുന്ന 56% ഓഹരിയിൽ നിങ്ങൾ എടുക്കുന്ന റിസ്കിനുള്ള പ്രതിഫലമാണ്." ടി.എസ്.രാമകൃഷ്ണൻ പറയുന്നു.
വിലക്കയറ്റവും നിക്ഷേപ പലിശയും അടക്കമുള്ള നിലവിലെ സാഹചര്യത്തിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം എങ്ങനെ സാധാരണക്കാരന് പ്രധാനമാകുന്നു എന്നതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഒപ്പം, അടുത്ത ഏതാനും വർഷത്തിനുള്ളിൽ മ്യൂച്വൽ ഫണ്ട് വിപണിയിലെ മുൻനിര കമ്പനിയായി മാറാനുള്ള എൽഐസി മ്യൂച്വൽ ഫണ്ടിന്റെ പദ്ധതികളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നു.
സാധാരണക്കാർക്ക് മികച്ചത് മ്യൂച്വൽ ഫണ്ട്
ബാങ്ക് നിക്ഷേപം സ്ഥിരതയുള്ള ആദായം തരുന്നുണ്ട്. പക്ഷേ, അഞ്ചോ ആറോ ശതമാനമാണ് കിട്ടുക. ഇന്നത്തെ സാഹചര്യത്തിൽ അതുമാത്രം മതിയോ? ഇപ്പോൾ ബാങ്കിൽ ഒരു ലക്ഷം രൂപ ഇട്ടാൽ ഒരു വർഷത്തിനുശേഷം 1,06,000 രൂപ കിട്ടും. പക്ഷേ, പണപ്പെരുപ്പം 6 ശതമാനത്തിലും കൂടുതലായതിനാൽ ഈ വർഷം ഒരു ലക്ഷം രൂപയ്ക്കു കിട്ടുന്ന സാധനങ്ങൾ അടുത്ത വർഷം 1,06,000 രൂപയ്ക്കും കിട്ടില്ല. ഫലത്തിൽ നിക്ഷേപം കൊണ്ടു നേട്ടമല്ല. മറിച്ച്, നിങ്ങളുടെ പണത്തിന്റെ മൂല്യം മുൻവർഷത്തെക്കാൾ കുറയുകയാണു ചെയ്യുക.
ബാങ്കിൽ മാത്രം നിക്ഷേപിച്ചാൽ
This story is from the September 01, 2022 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the September 01, 2022 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
എല്ലാവർക്കും എല്ലാത്തരം ഇൻഷുറൻസ് സംരക്ഷണം സ്വപ്നം യാഥാർഥ്യമാക്കാം
ഇൻഷുറൻസ് സംരക്ഷണം എല്ലാവർക്കും എന്ന സ്വപ്നപദ്ധതിക്ക് ഇൻഷുറൻസ് റഗുലേറ്ററായ ഐ.ആർ.ഡി.എ. തുടക്കം കുറിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ അതു യാഥാർഥ്യമാക്കാനുള്ള നിർദേശങ്ങൾ അവതരിപ്പിക്കുന്നു.
സംഘങ്ങൾക്കു തുടങ്ങാം വിജയിപ്പിക്കാം 9 ബിസിനസ് ആശയങ്ങൾ
സാധാരണക്കാരുടെ നിക്ഷേപത്തിന് ഉയർന്ന പലിശ നൽകുക, കൊമേഷ്യൽ ബാങ്കുകൾ പരിഗണിക്കാത്ത വലിയൊരു വിഭാഗത്തിന് വായ്പകൾ ലഭ്യമാക്കുക എന്നീ സാമൂഹിക ദൗത്യങ്ങൾ നിർവഹിച്ചുവന്നിരുന്ന സഹകരണസംഘങ്ങൾ പലവിധ കാരണങ്ങളാൽ ഇപ്പോൾ പ്രതിസന്ധി നേരിടുകയാണ്. എന്നാൽ സംരംഭങ്ങൾ തുടങ്ങി സാധാരണക്കാരെ പിന്തുണയ്ക്കുക എന്ന ദൗത്യം കൂടുതൽ ഫലപ്രദമായി നിറവേറ്റുന്ന സംഘങ്ങളുമുണ്ട്. ആ നിരയിലേക്കു നിങ്ങളുടെ സംഘത്തെയും കൈപിടിച്ച് ഉയർത്താൻ ആഗ്രഹിക്കുന്നവർക്കു പരിഗണിക്കാവുന്ന ചില ആശയങ്ങളാണ് ഇവിടെ.
സൈക്കിളിൽ നേട്ടം കൊയ്യാനും ഫണ്ടുണ്ട്
ബിസിനസ് സൈക്കിൾ അടിസ്ഥാനമാക്കിയുള്ള പത്തോളം മ്യൂച്വൽ ഫണ്ടുകൾ ലഭ്യമാണ്.
മികച്ച ചികിൽസ സൗജന്യനിരക്കിൽ, പരിമിതികൾ പലത്
ആരോഗ്യ സൂചികകളിലെല്ലാം കേരളം വലിയ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും അതു നിലനിർത്താൻ കാര്യക്ഷമമായ പ്രവർത്തനം അനിവാര്യമാണ്.
പുതിയ പെൻഷൻ പദ്ധതി വിരമിക്കൽ പ്രായം കൂട്ടുമോ? പെൻഷനു പരിധി വരുമോ?
സംസ്ഥാന സർക്കാരിന്റെ പ്ലാൻ ബിയിൽ നിലവിലെ പെൻഷൻ പ്രായം 60 ലേക്ക് ഏകീകരിക്കുമോ എന്ന ആശങ്കയാണ് യുവാക്കൾക്കെങ്കിൽ ഉയർന്ന പെൻഷൻ തുകയ്ക്ക് പരിധി വരുമോ എന്നതാണ് ജീവനക്കാരുടെ ഭയം
ലക്ഷദ്വീപ്, അയോധ്യ...നിക്ഷേപകർക്ക് കൂടുതൽ അവസരങ്ങൾ
ടൂറിസംരംഗത്തു പുതുപുത്തൻ സാധ്യതകൾ തുറക്കുകയാണ്, അതിന്റെ നേട്ടം ഓഹരിവിപണിയിലും പ്രതിഫലിക്കും.
നിക്ഷേപിക്കാൻ തിരഞ്ഞെടുപ്പു ഫലംവരെ കാത്തിരിക്കേണ്ട
ഫലം വരാൻ കാത്തിരുന്നാൽ, ഉയർന്ന വിലയിൽ നിക്ഷേപം നടത്തേണ്ടിവരും. അതായത് തിരഞ്ഞെടുപ്പിനു മുൻപുതന്നെ മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപം നടത്തുന്നതാണ് അനുയോജ്യം.
കാർഷികോൽപന്നങ്ങൾക്ക് വിലയും വിൽപനയും ഉറപ്പാക്കാം
കൃഷി നഷ്ടമാണെന്ന ധാരണ മാറ്റി, വേറിട്ട രീതിയിൽ വിൽപന നടത്തിയാൽ ലാഭം ഉറപ്പാക്കാം.
ആരോഗ്യവും ബിസിനസും കുറയ്ക്കുന്ന വൈറ്റമിൻ 'ഐ' ഉപേക്ഷിക്കുക
ഉടമയെക്കൊണ്ട് ഞങ്ങൾക്കും ഞങ്ങളെക്കൊണ്ട് ഉടമയ്ക്കും ആവശ്യമുണ്ടെന്ന തോന്നൽ ജീവനക്കാർക്കിടയിൽ സൃഷ്ടിച്ചെടുക്കണം.
നാടുണങ്ങുമ്പോൾ നാരങ്ങാവെള്ളം
'മാനത്തു നിന്നെങ്ങാനും വന്നതാണോ' എന്ന് വടക്കൻപാട്ടിൽ പാണൻമാർ പാടുംപോലെയാണ് നാരങ്ങാവെള്ളത്തിന്റെ പ്രശസ്തി.