കുട്ടികൾ ഏറ്റവും കൂടുതൽ സമയം വീട്ടിലാണ് ചെലവഴിക്കുന്നത്. പിന്നെ വിദ്യാലയത്തിലും. അതുകൊണ്ടുതന്നെ, നല്ല മാതൃകകൾ വീട്ടിലും വിദ്യാലയത്തിലും ഉണ്ടാവണം. കുട്ടികൾ നല്ലത് കേട്ടു വളരണം, നല്ല കാര്യങ്ങൾ ചെയ്യുന്നത് കണ്ടുവളരണം. അതിന് മാതാപിതാക്കൾ തന്നെ അവസരം ഒരുക്കണം. കുറ്റവാളികളിൽ നടത്തിയിട്ടുള്ള പല പഠനങ്ങളും വെളിപ്പെടുത്തുന്നത് അവരിൽ പലരും തകർന്ന കുടുംബങ്ങളിൽ നിന്നും വന്നവരായിരുന്നു എന്നാണ്. ഒരു കാര്യം എപ്പോഴും ശ്രദ്ധിക്കുക, സമൂഹത്തെ നമുക്ക് മാറ്റാൻ സാധിക്കില്ല. എന്നാൽ, നമ്മുടെ കുടുംബം നമുക്ക് മാറ്റാം; നന്നാക്കാം. അതിലൂടെ നമ്മുടെ കുട്ടികളെയും.
നല്ല അച്ഛനും അമ്മയുമാകാം
മാതാപിതാക്കൾ കുട്ടികൾക്ക് നല്ല മാതൃകയാവണം. എപ്പോഴും കുട്ടികൾ പറയുന്ന കാര്യങ്ങൾ ക്ഷമയോടെ കേൾക്കണം. പ്രായപൂർത്തിയായ മക്കൾ തങ്ങളോട് ഒന്നും പറയുന്നില്ലെന്ന് പല മാതാപിതാക്കളും പരാതി പറയാറുണ്ട്. കുട്ടികൾക്ക് എന്തെങ്കിലും പറയണമെന്ന് തോന്നിയാലേ അവർ മാതാപിതാക്കളോട് പറയുകയുള്ളൂ. കുട്ടികൾക്ക് എന്തും മാതാപിതാക്കളോട് തുറന്നു പറയാനുള്ള അവസരം ഒരുക്കിക്കൊടുക്കണം. കുട്ടിക്കാലം മുതൽ കുട്ടികൾ പറയുന്ന കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടിക്ക് മാതാപിതാക്കളോട് പറയാനുള്ളത് അവനെ അവളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതായിരിക്കും. കുട്ടിക്ക് പറയാനുള്ളത് ശ്രദ്ധിച്ചില്ലെങ്കിൽ, അച്ഛൻ അല്ലെങ്കിൽ അമ്മയ്ക്ക് താൻ പറയുന്നത് കേൾക്കാൻ താത്പര്യമില്ല എന്ന തോന്നലായിരിക്കും കുട്ടിക്കുണ്ടാവുക. അത്തരമൊരു തോന്നലുണ്ടായാൽ, മാതാപിതാക്കളോട് കാര്യങ്ങൾ പറയാൻ കുട്ടികൾ വിമുഖത കാട്ടും. ഇത് ഭാവിയിൽ അപകടമായേക്കാം. കുട്ടികൾ അച്ഛനമ്മമാരെ സുഹൃത്തുക്കളായി കരുതണം. അവന് അല്ലെങ്കിൽ അവൾക്ക് അച്ഛനമ്മമാ രോട് എന്തും തുറന്നു പറയാമെന്ന തോന്നൽ ഉണ്ടാക്കിയെടുക്കണം.
കുട്ടികളെ എങ്ങനെ മെരുക്കാം?
This story is from the August 2023 edition of Ayurarogyam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the August 2023 edition of Ayurarogyam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
കുഞ്ഞുങ്ങളിലെ ജനനവൈകല്യം ശ്രദ്ധിക്കണം
ഗർഭകാലം മുതൽ തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്
ആർത്തവം സമയം തെറ്റാതിരിക്കാൻ
സ്ത്രീശരീരത്തിലെ സ്വാഭാവിക പ്രക്രിയയമാണ് ആർത്തവം എന്നത്. സ്ത്രീയുടെ ശരീരത്തെ ഗർഭധാരണത്തിന് അനുയോജ്യമാക്കുന്നതാണ് ഈ പ്രക്രിയയെന്ന് പറയാം.
വെള്ളം കുടിക്കാൻ മറക്കല്ലേ
വെള്ള കോളർ ജോലിക്കാർ വെള്ളം കുടിയുടെ വീമ്പ് പറയുന്നതു കേട്ടാൽ വെള്ളം കുടിക്കാത്തവരും കുടിച്ചുപോകും. പലരും ഉച്ചവരെ 5 ലിറ്റർ വെള്ളം കുടിക്കുന്ന കണക്കുപോലും പറയാറുണ്ട്. പക്ഷേ, എരിവിന് പരിഹാരമായും തൊണ്ട വരളലിന് ഒറ്റമൂലിയായും എന്തെങ്കിലും വിഴുങ്ങാനും മാത്രം വെള്ളം കുടിക്കുന്നവരാണ് നമ്മളിൽ പലരും.
കുഞ്ഞുങ്ങൾക്ക് കൊടുക്കാം ആരോഗ്യപൂർണമായ ഭക്ഷണം
കുഞ്ഞുങ്ങൾക്ക് വേണ്ടി എന്ത് തയാറാക്കിയാലും അത് നല്ല ശ്രദ്ധയോടെ ചെയ്യേണ്ടത് വളരെ പ്രധാനമാണ്
വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കാം
പതിവ് നടത്തം മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ഒരു മികച്ചതാണ്. എന്നാൽ നടത്തത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
ആരോഗ്യം സംരക്ഷിച്ച് ജീവിക്കാം -
ഈ തിരക്കേറിയ കാലത്ത് ആരോ ഗ്വകരമായി ജീവിക്കുകയെന്നത് അത്ര എളുപ്പമല്ല. പലപ്പോഴും തെറ്റായ ഉപദേശങ്ങളും പരസ്യങ്ങളുമൊക്കെ അനാരോഗ്യകര മായ ജീവിതശൈലി പിന്തുടരാൻ ഇടയാക്കുന്നുണ്ട്. നല്ല ജീവിത ശൈലിയും ഭക്ഷണക്രമവുമാണ് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനം. ശരീരഭാരം നിയന്ത്രിക്കുകയെന്നതും പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. ഇവിടെയിതാ, ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്ന 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
പ്രമേഹപരിശോധന എപ്പോൾ തുടങ്ങണം
കേരളത്തിൽ പ്രമേഹ രോഗ ബാധിതരുടെ എണ്ണം ഒരോ വർഷവും കൂടുകയാണ്. 5 ൽ ഒരാൾക്ക് പ്രമേഹ രോഗം കാണപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെയും ഇന്റർനാഷണൽ ഡയബറ്റിക്ക് ഫെഡറേഷന്റെയും നേതൃത്വത്തിൽ എല്ലാവർഷവും ലോക പ്രമേഹരോഗ ദിനമായി ആചരിക്കുന്നു.
കമ്പിയിടാതെ പല്ല് നേരെയാക്കാം
ദന്തക്രമീകരണം
വേനലിൽ രോഗപെരുമഴ
കൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം കാരണം ആയിരിക്കാം. ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. ഐസ് മുതലായവ ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കുക. ഒട്ടും തന്നെ താമസിയാതെ ആശുപത്രിയിൽ എത്തിക്കുക.
തലകറക്കം ശ്രദ്ധിക്കാതെ പോകരുത്
ശാരീരികമായും മാനസികവുമായി വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന, എന്നാൽ രോഗിക്ക് സ്വയം വിവരിക്കാനും നിർവചിക്കാനും ബുദ്ധിമുട്ടുള്ള ഒരു രോഗലക്ഷണമാണ് തലക്കറക്കം.