കേരളത്തിൽ പ്രമേഹ രോഗ ബാധിതരുടെ എണ്ണം ഒരോ വർഷവും കൂടുകയാണ്. 5 ൽ ഒരാൾക്ക് പ്രമേഹ രോഗം കാണപ്പെടുന്നു.
ലോകാരോഗ്യ സംഘടനയുടെയും ഇന്റർനാഷണൽ ഡയബറ്റിക്ക് ഫെഡറേഷന്റെയും നേതൃത്വത്തിൽ എല്ലാവർഷവും ലോക പ്രമേഹരോഗ ദിനമായി ആചരിക്കുന്നു.
പ്രമേഹ രോഗ ചികിത്സയ്ക്കുള്ള ഇൻസുലിൻ കണ്ടുപിടിക്കുന്നതിന് നേതൃത്വം നൽകിയ ഫെഡറിക്ക് ബാൻഡിങ്ങിന്റെ ജന്മദിനമായ നവംബർ 14 ആണ് 1991 മുതൽ ലോക പ്രമേഹ രോഗ ദിനമായി ആചരിക്കുന്നത്. ലോകത്തെ 160 ൽ പരം രാജ്യങ്ങളിൽ നവംബർ 14 ലോക പ്രമേഹ ദിനമായി ആചരിക്കപ്പെടുന്നു. ലോകത്തിൽ 430 മില്യണിലധികം ആളുകൾ പ്രമേഹ ബാധിതരാണ്. ഒരോ എട്ടു സെക്കന്റിലും പ്രമേഹരോഗം കാരണം ഒരാൾ മരണപ്പെടുന്നു. നമ്മുടെ കൊ ച്ചു സംസ്ഥാനമായ കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പ്രമേഹരോഗ ബാധിതരുള്ളത്. പ്രമേഹബാധിതരുടെ തലസ്ഥാനമായി കേരളം അറിയപ്പെടുന്നു.
കേരളത്തിൽ അഞ്ചിൽ ഒരാൾ പ്രമേഹം ബാധിച്ചവരാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പ്രമേഹ രോഗികളുടെ ശതമാനം രണ്ട് മടങ്ങ് കൂടുതലാണ്. കോവിഡാനന്തരം ഇന്ത്യയിലും, കേരളത്തിലും ചെറുപ്പക്കാരിൽ അപ്രതീക്ഷിതമായി പ്രമേഹം വർധിച്ചു വരുന്നു എന്ന ഗുരുതര സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
എന്താണ് പ്രമേഹം: ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണ്. ഭക്ഷണം ദഹനപ്രക്രിയക്ക് വിധേയമാകുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിന് ഉപയോഗപ്രദമായ രീതിയിൽ കലകളിലേക്ക് (സെൽ) എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ ശരിയായ അളവിലോ, ഗുണത്തിലോ കുറവായാൽ ശരീര കലകളിലേക്കുള്ള പഞ്ചാസരയുടെ അളവ് കൂടുന്നു. ഈ രോഗത്തെയാണ് ഡയബറ്റിക്ക് മെലിറ്റസ് അഥവാ പ്രമേഹം എന്നറിയപ്പെടുന്നത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിലും ഗ്ലൂക്കോസ് കാണപ്പെടാൻ സാധ്യതയുണ്ട്. പ്രധാനപ്പെട്ട ജീവിത ശൈലി രോഗമായ ഇതിനെ ഷുഗർ എന്നാണ് പൊതുവെ അറിയപ്പെടുന്നത്.
പ്രമേഹ രോഗം വിവിധ തരം: ടൈപ്പ് 1 പ്രമേഹം ശരീരത്തിൽ ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന പാൻ ക്രിയാസ് ഗ്രന്ഥിയിലെ ബിറ്റാ സെല്ലുകൾ നശിച്ച് പോകുന്നതാണ് പ്രധാന കാരണം. സാധാരണയായി കുട്ടികളിലും, 20 വയസിന് താഴെ പ്രായമുള്ള കൗമാരക്കാരിലും ആണ് കാണപ്പെടുന്നത്.
This story is from the May 2023 edition of Ayurarogyam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the May 2023 edition of Ayurarogyam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ആരോഗ്യം സംരക്ഷിച്ച് ജീവിക്കാം -
ഈ തിരക്കേറിയ കാലത്ത് ആരോ ഗ്വകരമായി ജീവിക്കുകയെന്നത് അത്ര എളുപ്പമല്ല. പലപ്പോഴും തെറ്റായ ഉപദേശങ്ങളും പരസ്യങ്ങളുമൊക്കെ അനാരോഗ്യകര മായ ജീവിതശൈലി പിന്തുടരാൻ ഇടയാക്കുന്നുണ്ട്. നല്ല ജീവിത ശൈലിയും ഭക്ഷണക്രമവുമാണ് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനം. ശരീരഭാരം നിയന്ത്രിക്കുകയെന്നതും പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. ഇവിടെയിതാ, ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്ന 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
പ്രമേഹപരിശോധന എപ്പോൾ തുടങ്ങണം
കേരളത്തിൽ പ്രമേഹ രോഗ ബാധിതരുടെ എണ്ണം ഒരോ വർഷവും കൂടുകയാണ്. 5 ൽ ഒരാൾക്ക് പ്രമേഹ രോഗം കാണപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെയും ഇന്റർനാഷണൽ ഡയബറ്റിക്ക് ഫെഡറേഷന്റെയും നേതൃത്വത്തിൽ എല്ലാവർഷവും ലോക പ്രമേഹരോഗ ദിനമായി ആചരിക്കുന്നു.
കമ്പിയിടാതെ പല്ല് നേരെയാക്കാം
ദന്തക്രമീകരണം
വേനലിൽ രോഗപെരുമഴ
കൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം കാരണം ആയിരിക്കാം. ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. ഐസ് മുതലായവ ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കുക. ഒട്ടും തന്നെ താമസിയാതെ ആശുപത്രിയിൽ എത്തിക്കുക.
തലകറക്കം ശ്രദ്ധിക്കാതെ പോകരുത്
ശാരീരികമായും മാനസികവുമായി വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന, എന്നാൽ രോഗിക്ക് സ്വയം വിവരിക്കാനും നിർവചിക്കാനും ബുദ്ധിമുട്ടുള്ള ഒരു രോഗലക്ഷണമാണ് തലക്കറക്കം.
രക്തസമ്മർദം നിസാരമാക്കരുത്
ലോകത്ത് 30 വയസ്സിനും 79 വയസ്സിനും ഇടയിലുള്ള 1.28 ബില്യൺ ആളുകൾക്ക് രക്തസമ്മർദം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണെന്നാണ് കണക്ക്
ആസ്ത്മ നിയന്ത്രിക്കാം
പാരിസ്ഥിതികമോ ആന്തരികമോ ആയ വിവിധ ഘടകങ്ങൾ ശ്വാസനാളത്തെ സങ്കോചിപ്പിച്ച് ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടിലാക്കുന്ന, വിട്ടുമാറാത്ത ശ്വാസകോശ പ്രശ്നമാണ് ആസ്തമ.
പഠനം എത്ര സിംപിൾ !
നിതിൻ എ എഫ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് എസ്.യു.ടി. ആശുപത്രി പട്ടം, തിരുവനന്തപുരം
കരളിനെ കാക്കാൻ ഭക്ഷണം
നാരങ്ങ അടങ്ങിയ ആഹാരം കരളിലെ കൊഴുപ്പിനെ കുറയ്ക്കാൻ സഹായിക്കുന്നു. പഴങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അവക്കാഡോ കരളിൽ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. വെളുത്തുള്ളി കരളിന്റെ ആരോഗ്യത്തിനു വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങൾ ശരീരത്തിൽ രോഗപ്രതിരോധശേഷി കൂട്ടി കരളിലടിയുന്ന കൊഴുപ്പിനെ കുറച്ചുനിർത്താൻ സഹായിക്കുന്നു.
പിത്തസഞ്ചിയിലെ കല്ലുകൾ പ്രതിരോധവും ചികിത്സയും
40 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് പിത്താശയകല്ല് വരാൻ സാധ്യത കൂടുതൽ