സ്വയംഭോഗം പാപമാണെന്നും, അത് ചെയ്യുന്നത് മൂലം വന്ധ്യതയും മാനസിക പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഒരു മെഡിക്കൽ കോളേജ് അദ്ധ്യാപകൻ ആത്മീയത പ്രചരിപ്പിക്കുന്ന ചാനലിൽ പറയുന്ന വീഡിയോ കണ്ടു. സ്വയംഭോഗവുമായി ബന്ധപ്പെട്ട മിഥ്യാ ധാരണകൾ ഊട്ടിയുറപ്പിക്കുന്നതും ആധികാരികത തോന്നിപ്പിക്കുന്നതുമാണ് ഈ വീഡിയോ.
ഇത്രയൊക്കെ ലോകം വളർന്നിട്ടും സ്വയംഭോഗം മോശമായ പ്രവൃത്തിയാണെന്ന് തന്നെയാണ് പലരും തെറ്റിദ്ധരിക്കുന്നത്. 1994ൽ സ്വയംഭോഗം സംബന്ധിച്ച വിവരങ്ങൾ സ്കൂൾ കരിക്കുലത്തിന്റെ ഭാഗമാക്കണം എന്ന് അഭിപ്രായപ്പെട്ടതിന്റെ പേരിൽ അമേരിക്കൻ സർജൻ ജനറൽ ആയിരുന്ന ജോയ്സേലിൻ എൽടെഴ്സിന് സ്ഥാനം ഒഴിയേണ്ടി വന്നിട്ടുണ്ട്. ഇനിയെങ്കിലും ഈ കാഴ്ചപ്പാടുകൾ മാറണം. സ്വയംഭോഗം പാപമാണെന്നു പറഞ്ഞു പഠിപ്പിക്കുന്ന മാതാപിതാക്കൾ കുട്ടികളുടെ ലൈംഗികതയിൽ വിനാശകരമായി കടന്നുകയറുകയാണ് എന്നാണ് മിഷൽ ഫുക്കോ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് നമ്മൾക്കും മാറാൻ ശ്രമിക്കാം. സുരക്ഷിതമായ ലൈംഗികതയെ കുറിച്ച് പഠിക്കാനും പറഞ്ഞു കൊടുക്കാനും ശ്രമിക്കാം.
പല മത വിശ്വാസങ്ങളും സാമൂഹിക കാഴ്ചപ്പാടുകളും ഈ വിഷയത്തെ സംബന്ധിച്ച അബദ്ധധാരണകൾ പടരാൻ കാരണമായിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന് ഈ വിഷയത്തിലുള്ള കാഴ്ചപ്പാട് എന്താണെന്ന് പറയാൻ ഇതു തന്നെയാണ് ഉചിതമായ സമയം.
എന്താണ് സ്വയംഭോഗം?
ഒരു വ്യക്തി തന്റെ തന്നെ ലൈംഗിക അവയവങ്ങൾ സ്വയമോ മറ്റൊരാളുടെയോ വസ്തുക്കളുടെയോ സഹായത്തോടെയോ, ഉദ്ദീപിപ്പിച്ച് ലൈംഗിക സുഖം അനുഭവിക്കുന്ന പ്രക്രിയയാണ് സ്വയംഭോഗം. ഇതുവഴി പലർക്കും രതിമൂർച്ഛയും ഉണ്ടാകാറുണ്ട്.
സ്വയംഭോഗം ചരിത്രത്തിൽ
This story is from the April 2023 edition of Ayurarogyam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the April 2023 edition of Ayurarogyam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
കുട്ടികളുടെ ഓരോ ചുവടിലും ശ്രദ്ധവേണം
കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.
മൂത്രാശയക്കല്ല് വരാതിരിക്കാൻ
മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്
കുഞ്ഞ് വളരുന്നുണ്ടോ?
കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഘട്ടങ്ങൾ, ഒരു വയസ്സുവരെ
രോഗചികിത്സയിൽ ഇന്റർവെൻഷണൽ റേഡിയോളജി
രോഗനിർണയത്തിനു മാത്രമല്ല, ചികിത്സയിലും റേഡിയോളജി
വേനൽക്കാലമാണ് വെള്ളം കുടിക്കാൻ മറക്കല്ലേ
വെള്ളത്തോടുള്ള ആസക്തിയും വിരക്തിയും ഓരോരുത്തരിലും വ്യത്വസ്തമാ ണെങ്കിലും അതിന്റെ ആരോഗ്യപരമായ ആവശ്യകത എല്ലാവരിലും ഒരുപോലെയാണ്. ദിവസവും എത്ര ഗ്ലാസ് വെള്ളം കുടിക്കണം എന്ന ചോദ്യത്തിന്റെ ഉത്തരം 'ആക്ടീവ്, സണ്ണി, ടൈമിൽ രണ്ട് മണിക്കൂർ ഇടവിട്ട് മൂത്രവിസർജ്ജനം നടക്കത്തക്കവിധം എന്നതാണ്. അപ്പോൾ വേനലിൽ രണ്ട് മണിക്കൂർ ഇടവിട്ട് ഓരോ ഗ്ലാസ് വെള്ളം കുടിക്കണം എന്നു സാരം. എന്തു കുടിക്കണം എന്നതാണ് അടുത്ത ചോദ്യം. സോഡയും കൃത്രിമ പാനീയങ്ങളും ഒഴിവാക്കുക. വെള്ളത്തിനു പകരമായി വെള്ളം മാത്രം.
കാൻസർ രോഗികളുടെ പച്ചത്തുരുത്ത്
രോഗബാധിതരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും സംതൃപ്തിയും കൊണ്ടുവരാൻ തത്ത്വ പ്രയത്നിക്കുന്നു. ക്യാൻസർ ബാധിതരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും അവരുടെ യാത്രയിൽ ആശ്വാസവും ആത്മവിശ്വാസവും ഉറപ്പുവരുത്തുന്നതിനും തത്ത്വ ഫൗണ്ടേഷൻ നിസ്വാർത്ഥമായി പരിശ്രമിക്കുന്നു.
കാൻസറിനെ അകറ്റി നിർത്താം
നേരം തെറ്റിയുള്ള ചികിത്സ നിങ്ങളുടെ ജീവനെടുക്കാൻ കാരണമാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
മധുരം മാത്രമാകരുത്
നമ്മൾ ഏതെല്ലാം മധുരപലഹാരങ്ങളിലും ചായയിലും പഞ്ചസ്സാര ഉപയോഗിച്ചിരുന്നുവോ അതിന് പകരം ശർക്കര, ബ്രൗൺഷുഗർ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചാൽ ആരോഗ്യത്തിന് നല്ലതാണ് എന്ന് കരുതുന്നവർ ഉണ്ട്. എന്നാൽ, ഓർത്തിരിക്കേണ്ട വസ്തുത എന്തെന്നാൽ എല്ലാം മധുരം തന്നെയാണ് എന്നതാണ്.
ആയുസ്സ് വർദ്ധിപ്പിക്കും തൈര് വിഭവങ്ങൾ
പാലിന് അലർജിയുള്ളവർക്ക് പോലും കഴിയ്ക്കാവുന്ന ഒന്നാണ് തൈര്
അറിഞ്ഞ് ചെയ്യണം വ്യായാമം
പലരും രാവിലെ അല്ലെങ്കിൽ വൈകീട്ട് വ്യായാമം ചെയ്യുന്നവരായിരിക്കും. വ്യായാമം ചെയ്യുന്നത് നമ്മളുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ, പലരും വ്യായാമത്തിന് മുൻപ് ചെയ്യാത്ത ഒരു കാര്യമുണ്ട്. അതാണ് സ്ട്രെച്ചിങ്. വ്യായാമത്തിന് മുൻപ് മാത്രമല്ല, വ്യായാമത്തിന് ശേഷവും സ്ട്രെച്ചിങ് ചെയ്യേണ്ടത് അനിവാര്യമാണ്.