കൃഷിയിലെ പിങ്ക് വസന്തം
KARSHAKASREE|December 01,2023
ഓർക്കിറോയ്ഡ്സിലാണ് ശ്രദ്ധ സസ്യശാസ്ത്രം പഠിച്ച് ഹൈടെക് കൃഷിയിൽ
ജെ. ജേക്കബ്
കൃഷിയിലെ പിങ്ക് വസന്തം

 നെതർലൻഡ്സിലെ പ്രശസ്തമായ വാിഗൺ സർവകലാശാലയിൽനിന്നു പ്ലാന്റ് സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ മിടുക്കി, ഇറക്കുമതി ചെയ്ത നൂറോളം ഇനം ഫലനോപ്സിസ് ഓർക്കിഡുകളുടെയും ഒട്ടേറെ അകത്തളസസ്യങ്ങളുടെയും വമ്പൻ ശേഖരത്തിനുടമ, സർവോപരി ഇരുപത്തഞ്ചാം വയസ്സിൽ 9 പേർക്ക് തൊഴിൽ നൽകുന്ന സംരംഭക- ഇങ്ങനെ ശ്രദ്ധ പാട്ടീലിനെ ശ്രദ്ധാകേന്ദ്രമാക്കുന്ന കാര്യങ്ങൾ പലതുണ്ട്. സർക്കാർ ഉദ്യോഗത്തിനായി കൃഷി പഠിക്കുന്നവരുടെ നാട്ടിൽ അറിവിനെ സംരംഭമായും സമ്പത്തായും മാറ്റുന്ന തെങ്ങനെയെന്ന് കാണിച്ചുതരുന്ന ഈ സംരംഭകയ്ക്കായി രുന്നു ഇത്തവണ മികച്ച ഹൈടെക് കൃഷിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം.

ഓർക്കിറോയ്ഡ്സ് എന്നാണ് തിരുവനന്തപുരം മേൽ തോന്നയ്ക്കലിലുള്ള ഈ സംരംഭത്തിന്റെ പേര്. ഓർക്കിഡുകളും അറോയ്ഡ് വർഗത്തിൽപെട്ട അലങ്കാരസസ്യങ്ങളും തിങ്ങിയ 5 പോളി ഹൗസുകളാണ് ഇവിടെയുള്ളത്. 2500ൽ ഏറെ ചതുരശ്ര മീറ്റർ സ്ഥലത്ത് വ്യത്യസ്ത ഇനങ്ങളിൽ പെട്ട ആയിരക്കണക്കിന് അകത്തളച്ചെടികളും ഓർക്കിഡു കളും വളരുന്നു. ഉഷ്ണമേഖലയ്ക്കു യോജിച്ച് അകത്തള ഇനങ്ങളുടെ പോട്ട് പ്ലാന്റ്സാണ് ഓർക്കിറോയ്ഡ്സിലെ പ്രധാന ഉൽപന്നം.

ഓർക്കിറോയ്ഡിസിലെ പോളിഹൗസ് കൂടാരങ്ങളിലുണ്ട്. ഫിലോഡൻഡാൺ, സാൻസിവേരിയ, അഗ്ലോനിമ, ഇസഡ് പ്ലാന്റ് എന്നിങ്ങനെ നൂറുകണക്കിന് ഇൻഡോർ ഫോളിയേജ് പ്ലാന്റുകൾ, ഇറക്കുമതി ചെയ്ത ഫലനോപ്സിസ് ഓർക്കിഡുകളുടെ 98 ഇനഭേദങ്ങൾ. ഒന്നരക്കോടിയോളം രൂപ മുതൽ മുടക്കുള്ള ഈ ഫാമിൽ അകത്തള സസ്യപ്രേമികൾക്ക് വേണ്ടതിലേറെ ഇനവൈവിധ്യം കണ്ടത്താനാകും. അതും ഉന്നത നിലവാരമുള്ള ചെടികൾ.

കേരളത്തിലെ ഉദ്യാനപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട അകത്തളച്ചെടികൾ ഏറ്റവും മികച്ച നിലവാരത്തിൽ ലഭ്യമാക്കാനാണ് ഓർക്കിറോയ്ഡ്സ് ശ്രമിക്കുന്നതെന്ന് ശ്രദ്ധ പറയുന്നു. പോളിഹൗസിലെ നിയന്ത്രിത സാഹചര്യത്തിൽ ഏറ്റവും മികച്ച പരിചരണം നൽകിയാണ് ചെടികൾ വളർത്തുന്നത്. അവയിൽ മുറിവോ ചതവോ പാടുകളോ പൊടിയോ മണ്ണോ ഉണ്ടാവില്ല. ചെടി വാങ്ങുന്ന അന്നു തന്നെ ഉപയോക്താക്കൾക്കു വീടിന്റെ അകത്തളങ്ങൾ അഴകുറ്റതാക്കാൻ കഴിയണമെന്ന ലക്ഷ്യത്തോടെയാണ് ഓരോ ചെടിയും പരിചരിക്കുന്നത്.

This story is from the December 01,2023 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the December 01,2023 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KARSHAKASREEView All
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
KARSHAKASREE

വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം

കമ്പോളം

time-read
2 mins  |
April 01,2024
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
KARSHAKASREE

പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം

പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ

time-read
2 mins  |
April 01,2024
നായനിരോധനം നാൾവഴികൾ
KARSHAKASREE

നായനിരോധനം നാൾവഴികൾ

നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ

time-read
3 mins  |
April 01,2024
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
KARSHAKASREE

അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം

കൃഷിവിചാരം

time-read
1 min  |
April 01,2024
ആത്ത ഉത്തമം
KARSHAKASREE

ആത്ത ഉത്തമം

മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം

time-read
1 min  |
April 01,2024
ഓണത്തിന് ഒരു വട്ടി പൂക്കൾ
KARSHAKASREE

ഓണത്തിന് ഒരു വട്ടി പൂക്കൾ

ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം

time-read
1 min  |
April 01,2024
ചേനേം ചേമ്പും മുമ്മാസം...
KARSHAKASREE

ചേനേം ചേമ്പും മുമ്മാസം...

വിളപ്പൊലിമ

time-read
3 mins  |
April 01,2024
കമുകിന്റെ മാത്രം കൊക്കോ
KARSHAKASREE

കമുകിന്റെ മാത്രം കൊക്കോ

കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ

time-read
1 min  |
April 01,2024
വിസ്മയം ബോൺസായ്
KARSHAKASREE

വിസ്മയം ബോൺസായ്

ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്

time-read
1 min  |
April 01,2024
കൈവിടില്ല കൊക്കോ
KARSHAKASREE

കൈവിടില്ല കൊക്കോ

8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ

time-read
1 min  |
April 01,2024