രുചിയുടെ തുലാക്കൂറ്
KARSHAKASREE|October 01, 2023
ഉണക്കുകപ്പ- ചെറുമത്സ്യ വിഭവക്കൂട്ടുകളുടെ ചാകരക്കാലം
എഴുമാവിൽ രവീന്ദ്രനാഥ്
രുചിയുടെ തുലാക്കൂറ്

മാംസാഹാരത്തെക്കാൾ മത്സ്യവിഭവങ്ങൾ ഇഷ്ടപ്പെടുന്നവരായിരുന്നു മലയാളികൾ. ഋതുഭേദമനുസരിച്ച് വയൽമീനും പുഴമീനും കടൽമീനും ഉണക്കമീനും ഇവിടെ സുലഭമായിരുന്നു. ഇക്കൂട്ടത്തിലേക്ക് വരവു മീനും വളർത്തുമീനും കൂട്ടിച്ചേർത്തിട്ട് കാലമേറെയായില്ല. പണ്ടു വിശേഷാവസരങ്ങളിൽ മാത്രമാണ് മാംസവിഭവങ്ങൾ കഴിച്ചിരുന്നത്. കാലം മാറിയതോടെ കോൾഡ് സ്റ്റോറേജുകളും ചിക്കൻ സ്റ്റാളുകളും ബ്രോയിലർ വൈവിധ്യമാർന്ന മാംസഭക്ഷണങ്ങളുമായി റെഡി ടു ഈറ്റ് പാർലറുകളും നാടെങ്ങും പ്രചാരത്തിലായി.

തുലാമാസം അയലയും മത്തിയും നെത്തോലിയും കാരൽക്കുറിശ്ശിയുമൊക്കെ സമൃദ്ധമായി ലഭിക്കുന്ന കാലമായിരുന്നു. മറ്റു മത്സ്യങ്ങളും സുലഭമായിരുന്നെങ്കിലും  ഗ്രാമീണർക്കു പ്രിയങ്കരം ഇവയൊക്കെയായിരുന്നു. വറുത്തും തോരനായും കറിവച്ചുമൊക്കെ കഴിക്കാൻ മെച്ചം അയലയും മത്തിയും തന്നെ. ചെറിയ മത്തിയും അയലയും പച്ചമുളക് അല്ലെങ്കിൽ കാന്താരി, ചുവന്നുള്ളി, കറിവേപ്പില, തേങ്ങ ഇവ ചേർത്താണ് തോരൻ അഥവാ മീൻപീര അതുമല്ലെങ്കിൽ മീൻ പറ്റിച്ചത് ഉണ്ടാക്കുന്നത്. അതുപോലെതന്നെ നെത്തോലി അഥവാ ചൂടയും. വലിയ അയലയും മത്തിയും കഷണങ്ങളാക്കി കുടമ്പുളിയിട്ടു വറ്റൽമുളകും വെളിച്ചെണ്ണയും ചേർത്ത് ചാറുകറിയാക്കുന്നു. ഇവയ്ക്കൊപ്പമുള്ള മെയിൻ ഡിഷ് ദക്ഷിണ, മധ്യ കേരളത്തിൽ മരച്ചീനി തന്നെയായിരുന്നു.

This story is from the October 01, 2023 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the October 01, 2023 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KARSHAKASREEView All
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
KARSHAKASREE

വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം

കമ്പോളം

time-read
2 mins  |
April 01,2024
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
KARSHAKASREE

പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം

പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ

time-read
2 mins  |
April 01,2024
നായനിരോധനം നാൾവഴികൾ
KARSHAKASREE

നായനിരോധനം നാൾവഴികൾ

നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ

time-read
3 mins  |
April 01,2024
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
KARSHAKASREE

അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം

കൃഷിവിചാരം

time-read
1 min  |
April 01,2024
ആത്ത ഉത്തമം
KARSHAKASREE

ആത്ത ഉത്തമം

മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം

time-read
1 min  |
April 01,2024
ഓണത്തിന് ഒരു വട്ടി പൂക്കൾ
KARSHAKASREE

ഓണത്തിന് ഒരു വട്ടി പൂക്കൾ

ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം

time-read
1 min  |
April 01,2024
ചേനേം ചേമ്പും മുമ്മാസം...
KARSHAKASREE

ചേനേം ചേമ്പും മുമ്മാസം...

വിളപ്പൊലിമ

time-read
3 mins  |
April 01,2024
കമുകിന്റെ മാത്രം കൊക്കോ
KARSHAKASREE

കമുകിന്റെ മാത്രം കൊക്കോ

കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ

time-read
1 min  |
April 01,2024
വിസ്മയം ബോൺസായ്
KARSHAKASREE

വിസ്മയം ബോൺസായ്

ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്

time-read
1 min  |
April 01,2024
കൈവിടില്ല കൊക്കോ
KARSHAKASREE

കൈവിടില്ല കൊക്കോ

8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ

time-read
1 min  |
April 01,2024