ചെലവ് 1000 കോടി വരവ് 300 കോടി നഷ്ടം 700 കോടി 220 ചിത്രങ്ങൾ
Vellinakshatram|January 2024
ആകെ 14 ചിത്രങ്ങൾ മാത്രമാണ് തിയേറ്ററുകളിൽ നിന്നും പത്തു കോടിയിലധികം രൂപ കളക്ഷൻ നേടിയത്. ബാക്കി 206 ചിത്ര ങ്ങളും തിയേറ്ററുകളിൽ ദയനീയമായി കൂപ്പുകുത്തി. ഈ ചിത്ര ങ്ങളുടെ സാറ്റലൈറ്റ് റൈറ്റിലും വേണ്ടത്ര ലാഭം കൈവരിക്കാനായില്ല.
ചെലവ് 1000 കോടി വരവ് 300 കോടി നഷ്ടം 700 കോടി 220 ചിത്രങ്ങൾ

പോയവർഷം മലയാള സിനിമയെ സംബന്ധിച്ച് നല്ല വർഷമായിരുന്നില്ല. 220 ചിത്രങ്ങൾക്കായി ഏകദേശം 1000 കോടിയിലേറെ രൂപയാണ് നിർമാതാക്കൾ ചെലവഴിച്ചത്. എന്നാൽ തിയേറ്ററുകളിൽ നിന്നും കളക്ഷൻ നേടിയത് വെറും 300 കോടി രൂപ മാത്രം. നഷ്ടം 700 കോടി. അതായത് 97 ശതമാനം നഷ്ടമാണ് മലയാള സിനിമാ മേഖലയിൽ. 220 ചിത്രങ്ങൾ റിലീസ് ചെയ്തപ്പോൾ മെഗാ ഹിറ്റായത് വെറും അഞ്ച് സിനിമകൾ മാത്രം. ലാഭം നേടിയത് 9 ചിത്രങ്ങൾ. മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഇത്രയധികം സിനിമകൾ റിലീസ് ചെയ്യുന്നത് ഇതാദ്യമായാണ്. മാത്രമല്ല ഒരാഴ്ചയിൽ 18ഓളം സിനിമകൾ റിലീസ് ചെയ്ത സ്ഥിതിവിശേഷം വരെ ഉണ്ടായി. ഇത്രയധികം സിനിമകൾ തിയേറ്ററിൽ എത്തിയിട്ടും മെഗാഹിറ്റായത് നാലു ചിത്രങ്ങളാണെന്നത് നിർമാതാക്കളെ സംബന്ധിച്ച് കൈപൊള്ളുന്ന സ്ഥിതിവിശേഷമാണ്. മോഹൻലാലിന്റെ നേര്, ജൂഡ് ആന്റണി ജോസഫിന്റെ 2018, റോബി വർഗീസിന്റെ കണ്ണൂർ സ്ക്വാഡ്, നഹാസ് ഹിദായത്തിന്റെ ആർഡിഎക്സ്, ജിത്തു മാധവിന്റെ രോമാഞ്ചം എന്നീ ചിത്രങ്ങളാണ് മെഗാഹിറ്റായത്. അതേസമയം തിയേറ്ററുകളിൽ ഹിറ്റായ ചിത്രങ്ങൾ എത്രയെന്നു ചോദിച്ചാൽ ഒമ്പതെണ്ണമേയുള്ളു. നൻപകൽ നേരത്ത് മയക്കം, നെയ്മർ, പ്രണയ വിലാസം, പാച്ചുവും അത്ഭുത വിളക്കും, പൂക്കാലം, ഗരുഡൻ, ഫാലിമി, കാതൽ, മധുര മനോഹര മോഹം എന്നിവയാണ് ആ ചിത്രങ്ങൾ.

This story is from the January 2024 edition of Vellinakshatram.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the January 2024 edition of Vellinakshatram.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM VELLINAKSHATRAMView All
ഓർമ്മകൾ പെയ്തിറങ്ങിയ നിമിഷം
Vellinakshatram

ഓർമ്മകൾ പെയ്തിറങ്ങിയ നിമിഷം

മല്ലികാ വസന്തം @50

time-read
4 mins  |
March 2024
കുഞ്ചമൻ പോറ്റിയുടെ യുഗാരംഭം
Vellinakshatram

കുഞ്ചമൻ പോറ്റിയുടെ യുഗാരംഭം

രാഹുൽ സദാശിവൻ എന്ന സംവിധായകന്റെ അടയാളപ്പെടുത്തൽ കൂടിയാണ് ഭ്രമയുഗം. റെഡ് റെയിൻ, ഭൂതകാലം എന്നീ സിനിമകൾക്കു ശേഷം രാഹുൽ ചെയ്ത സിനിമ കൂടിയാണിത്. തന്റെ മൂന്നാമത്തെ സിനിമയ്ക്കു വേണ്ടി എടുത്ത പരിശ്രമം ചെറുല്ല. അത് ആ സിനിമയിൽ കാണാനുമുണ്ട്. കഥയിലും കഥാപാത്രങ്ങളിലും ഒരു കോംപ്രമൈസും ചെയ്യാത്ത സംവിധായകനാണെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. ഭ്രമയുഗത്തെ കുറിച്ച് മമ്മൂട്ടിയുടെ വാക്കുകൾ...

time-read
3 mins  |
March 2024
ദി സ്പോയിൽ
Vellinakshatram

ദി സ്പോയിൽ

ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

time-read
1 min  |
March 2024
റഷീദ് പാറയ്ക്കലിന്റെ കുട്ടന്റെ ഷിനി ഗാമി
Vellinakshatram

റഷീദ് പാറയ്ക്കലിന്റെ കുട്ടന്റെ ഷിനി ഗാമി

ഈ ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തു പുരോഗമിക്കുന്നു. ഒറ്റപ്പാലം വള്ളുവനാട് ഹോസ്പിറ്റലിന് എതിർവശത്തുളള റോഡിലൂടെ സഞ്ചരിച്ചെത്തുന്ന പുരാതനമായ ഒരു തറവാട്ടിലായിരുന്നു ഈ ചിത്രത്തിന്റെ ലൊക്കേഷൻ' ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും ഈ വീട്ട തന്നെ. ചിത്രത്തിന്റെ എഴുപതോളം വരുന്ന രംഗങ്ങൾ ചിത്രീകരിക്കുന്നത് ഇവിടെയാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കുട്ടന്റെ വീടായിട്ടാണ് ഇവിടം ചിത്രീകരിക്കുന്നത്. സെറ്റിലെത്തുമ്പോൾ അഭിനേതാക്കൾക്കു പുറമേ ധാരാളം ആൾക്കാരുണ്ട്. ആണുങ്ങളും പെണ്ണങ്ങളുമെല്ലാം ഒരു പോലെയുണ്ട്. ഒരു മരണവീടായിട്ടാണിവിടം ചിത്രീകരിക്കുന്നത്. അതുകൊണ്ടാണ് ഇത്രയുമധികം ആൾക്കാർ സന്നിഹിതരായിക്കരുതെന്നു് അണിയറ പ്രവർത്തകർ പറഞ്ഞു. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ശ്രീജിത്ത് രവി,അനീഷ്.ജി.മേനോൻ ,പ്രിയങ്ക, അഖില, തുടങ്ങിയ അഭിനേതാക്കൾ. ഇവിടെ സന്നിഹിതരായിട്ടുണ്ട്. ഇതൊരു ഹ്യൂമർ, ത്രില്ലർ, ഫാൻസി ചിത്രമാണ്. - സംവിധായകനായ റഷീദ് പാറയ്ക്കൽ പറഞ്ഞു. ഒരു കാലനും ആത്മാവും ചേർന്നു നടത്തുന്ന ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ് ഈ ചിത്രം.

time-read
2 mins  |
March 2024
സുദേവിന് അമർദീപ് ജീവിതസഖി
Vellinakshatram

സുദേവിന് അമർദീപ് ജീവിതസഖി

മുംബൈയിലാണ് സുദേവ് നായർ ജനിച്ചുവളർന്നത്

time-read
1 min  |
March 2024
പ്രാവ് ഓട്ടമത്സരം പ്രമേയമാക്കി ബൈരി പാർട്ട് 1
Vellinakshatram

പ്രാവ് ഓട്ടമത്സരം പ്രമേയമാക്കി ബൈരി പാർട്ട് 1

സംവിധായകൻ ജോൺ ഗ്ലാഡിയുടെ വാക്കുകൾ, ബൈരി' എന്നാൽ പരുന്ത് എന്നാണർത്ഥം. ഈ പേര് കഥക്ക് ചേരുന്നു എന്ന് തോന്നിയതു കൊണ്ടാണ് അത് തിരഞ്ഞെടുത്തത്. റേസിംഗ് പ്രാവ് വളർത്തുന്നവരുടെ ഏറ്റവും വലിയ ശത്രുവായിട്ടാണ് ബൈരിയെ കണക്കാക്കുന്നത്. ഒരാൾ 30 പ്രാവുകളെ വളർത്തിയാൽ, 3 പ്രാവുകൾ മാത്രമാണ് ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നത്, ബൈരി ബാക്കിയുളള പ്രാവുകളെ കൊല്ലുന്നു. ഇത് മനുഷ്യജീവിതവുമായി വളരെ സാമ്യമുള്ളതാണ്. കുറച്ച് ആളുകൾക്ക് മാത്രമേ മുകളിലുള്ളവരെ മറികടക്കാൻ കഴിയൂ. ഈ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ. പ്രാവ് ഓട്ടം മാത്രമല്ല, അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം കൂടി ചിത്രം പറയുന്നുണ്ട്. ഈ വിഷയത്തിൽ പൂർണ്ണമായ ഗവേഷണം നടത്തിയ ശേഷമാണ് ഞാൻ സിനിമ ഒരുക്കിയത്.

time-read
1 min  |
March 2024
മഞ്ജുവാരിയർ സൈജു ശ്രീധരൻ ചിത്രം ഫൂട്ടേജ് ഫസ്റ്റ്ലുക്ക്
Vellinakshatram

മഞ്ജുവാരിയർ സൈജു ശ്രീധരൻ ചിത്രം ഫൂട്ടേജ് ഫസ്റ്റ്ലുക്ക്

അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിശാഖിനെയും ഗായത്രിയെയുമാണ് ഫക്ക് പോസ്റ്ററിൽ കാണാനാകുന്നത്. മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

time-read
1 min  |
March 2024
വിജയ് സൂപ്പർ; ലാലേട്ടൻ ഗുരു
Vellinakshatram

വിജയ് സൂപ്പർ; ലാലേട്ടൻ ഗുരു

മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേപോലെ തിളങ്ങിയ നായികയാണ് ലക്ഷണ. സൂപ്പർസ്റ്റാർ വിജയുടെയും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒപ്പം അഭിനയിച്ച ലക്ഷണ വിവാഹത്തോടെ വെള്ളിത്തിരയിൽ നിന്നും ബ്രേക്കെടുത്തു. 15 വർഷത്തെ ഇടവേളയ്ക്കു ശേഷം ലക്ഷണ നൃത്ത രംഗത്ത് സജീവമാവുകയാണ്. ഒപ്പം സിനിമയിൽ ശക്തമായ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുന്നു. ലക്ഷണയുടെ വിശേഷങ്ങൾ വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...

time-read
5 mins  |
February 2024
സിനിമയും രാഷ്ട്രീയവും സുരേഷ് ഗോപിയും
Vellinakshatram

സിനിമയും രാഷ്ട്രീയവും സുരേഷ് ഗോപിയും

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ സുരേഷ് ഗോപി പൊലീസ് വേഷത്തി ലെത്തിയ ചിത്രമാണ് ഗരുഡൻ. ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകളും വൈകാരിക രംഗങ്ങളും കോർത്തിണക്കി ഒരു ഇൻവെസ്റ്റിഗേറ്റീവ് സ്റ്റോറിയാണ് ഗരുഡനിൽ പറയുന്നത്. നവാഗതനായ അരുൺ വർമയാണ് ചിത്രത്തിന്റെ സംവിധാനം. ബിജു മേനോൻ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു വില്ലൻ കഥാപാത്രത്തെയാണ് ഗരുഡനിൽ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ വിജയകരമായി പ്രദർശനം തുടരുകയാണ്. ബോക്സോഫീസിൽ വൻ ഹിറ്റാണ് ചിത്രം നേടിയത്. ആ ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ അരുൺ വർമ വെള്ളിനക്ഷത്രത്തോട് മനസ് തുറക്കുന്നു.

time-read
7 mins  |
February 2024
ഗാനഗന്ധർവനെക്കൊണ്ട് പാടിച്ച സാം കടമ്മനിട്ട
Vellinakshatram

ഗാനഗന്ധർവനെക്കൊണ്ട് പാടിച്ച സാം കടമ്മനിട്ട

സാം കടമ്മനിട്ടയ്ക്ക് സംഗീതം ഒരു ഉപാസനയാണ്. ജീവശ്വാസത്തിലും അദ്ദേഹം സംഗീതത്തെ കൊണ്ടുനടക്കുന്നു. ആദ്യ സിനിമയിൽ ഗാനഗന്ധർവൻ യേശുദാസിനെ കൊണ്ടുപാടിപ്പിക്കാനുള്ള സൗഭാഗ്യവും അദ്ദേഹത്തിനു ലഭിച്ചു. സംഗീതത്തോടൊപ്പം അഭിനയവും ഒരുമിച്ചു കൊണ്ടുപോവുകയാണ് സാം. സംഗീത-അഭിനയ ജീവിതത്തെ കുറിച്ച് സാം കടമ്മനിട്ട വെളളിനക്ഷത്രത്തോടു സംസാരിക്കുന്നു.

time-read
5 mins  |
February 2024